ടാപ്പിംഗ് തൊഴിലാളി ന്യൂമോണിയ ബാധിച്ച് മരിച്ചു

കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളി ന്യൂമോണിയ ബാധിച്ച് മരിച്ചു. അഡൂര്‍, മല്ലംപാറ, കുമ്പക്കോട്ടെ പരേതനായ നാരായണ നായികിന്റെ മകന്‍ രാധാകൃഷ്ണന്‍ (31) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമാണെന്നും ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിക്കണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അങ്ങോട്ടേക്ക് കൊണ്ടു പോയെങ്കിലും രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു …

100 കിലോ കഞ്ചാവും അഞ്ച് കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതി കുമ്പളയില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചു; മണ്ടേക്കാപ്പ് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 100 കിലോ കഞ്ചാവും 5 കിലോ ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റില്‍. ബന്തിയോട്, മണ്ടേക്കാപ്പിലെ മുഹമ്മദ് അന്‍സാറി (23)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും എസ്.ഐ വി.കെ വിജയനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. നാലുപവന്‍ തൂക്കം വരുന്ന മുക്കുപണ്ടങ്ങളുമായി മുത്തൂറ്റ് ഫിന്‍ കോര്‍പ്പിന്റെ കുമ്പള ശാഖയിലെത്തിയതായിരുന്നു ഇയാള്‍. ആഭരണത്തില്‍ സംശയം തോന്നി സറാപ്പറുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു വ്യക്തമായത്. പിടിക്കപ്പെടുമെന്ന് …

വഖഫ് സ്വത്ത് പടച്ചോന്റെ സ്വത്ത്: പി ജയരാജന്‍

തിരുവനന്തപുരം: ഇസ്ലാം മതവിശ്വാസ പ്രകാരം വഖഫ് സ്വത്ത് പടച്ചോന്റെ സ്വത്താണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി നടന്ന രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടച്ചോന്റെ സ്വത്താണ് മുസ്ലിം ലീഗുകാര്‍ വിറ്റ് കാശാക്കിയത്. വഖഫ് സ്വത്ത് പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല-ജയരാജന്‍ പറഞ്ഞു.വഖഫ് ചെയ്യപ്പെട്ട സ്വത്ത് ഒരിക്കലും കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. കേരളത്തില്‍ വന്‍തോതില്‍ വഖഫ് ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വഖഫ് …

പ്രൊഫസറുടെ കൈവെട്ടിയ കേസ്; മൂന്നാം പ്രതിയുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം: പ്രൊഫ.ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിലെ മൂന്നാം പ്രതി എം.കെ നാസറിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. നാസറിനു ഉപാധികളോടെ ജാമ്യം നല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാസര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് കോടതി നടപടി. ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞതായി ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.2010 ജുലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന …

ദേശീയപാത: നഷ്ട പരിഹാര പരാതിയും കോടതി ഇടപെടലും തടസ്സവും നീങ്ങി; മൊഗ്രാലില്‍ മുടങ്ങിക്കിടന്ന സര്‍വീസ് റോഡ് പണി തുടങ്ങി

മൊഗ്രാല്‍: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മൊഗ്രാലിലെ അബ്ബാസ് മൊയ്‌ലാര്‍ ഉന്നയിച്ച തര്‍ക്കവും കോടതി കേസും മൂലം മൂന്ന് വര്‍ഷമായി തടസ്സപ്പെട്ടു കിടന്ന മൊഗ്രാല്‍ ടൗണിന് സമീപത്തെ ദേശീയപാത സര്‍വീസ് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു.നാമമാത്രമായ നഷ്ടപരിഹാരത്തുകയെ ചൊല്ലിയാണ് സ്ഥലമുടമ അബ്ബാസ് മൊയ്‌ലാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അധികൃതര്‍ ഇതു സംബന്ധിച്ച് പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരാതിക്കാരന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതുമൂലം ഈ ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മ്മാണം കോടതി ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടു. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കലക്ടറുടെ …

ദേശീയപാത നിര്‍മ്മാണം: അയ്യപ്പഭക്തരുടെ കാല്‍നടയാത്ര കഠിനമെന്നു പരാതി

കാസര്‍കോട്: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടകരുടെ യാത്ര അത്ര സുരക്ഷിതമല്ലെന്ന് അയ്യപ്പഭക്തര്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കാല്‍നടയായി വരുന്ന നൂറുകണക്കിന് ഭക്തര്‍ക്കാണ് തലപ്പാടി തൊട്ട് ദേശീയപാത നിര്‍മ്മാണം മൂലം യാത്രാ ദുരിതമാകുന്നെന്ന പരാതി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് അയ്യപ്പഭക്തരാണ് കാല്‍നടയായി ദേശീയപാത വഴി ശബരിമല അയ്യപ്പ സന്നിധാനത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നത്. കാല്‍നടയായി സന്നിധാനത്തിലേക്ക് പോകാന്‍ നേര്‍ച്ച നേര്‍ന്നവരാണ് യാത്രാ ദുരിതം നേരിടുന്നത്.ജില്ലയില്‍ വാഹനങ്ങളില്‍ പോകുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമവും, സുരക്ഷിതവുമായ …

പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാറിടിച്ചു കയറി; മൂന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, അപകടം വെളളിയാഴ്ച ഉച്ചയ്ക്ക് പൊന്നാനിയില്‍

മലപ്പുറം: പാലക്കാട്ട് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ വീണ്ടും അപകടം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ കാറിടിച്ച് കയറി. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ കരിമ്പ, പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാലു വിദ്യാര്‍ത്ഥിനികളാണ് വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. നിയന്ത്രണം തെറ്റിയ ചരക്കുലോറി …

കെ.സി.ഇ.യു സംസ്ഥാന കൗണ്‍സില്‍ 14ന് ചെര്‍ക്കളയില്‍

കാസര്‍കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ 14നു ചെര്‍ക്കളയില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി.ഐ.ടി.യു സംസ്ഥാന ജന.സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി എന്‍.കെ രാമചന്ദ്രന്‍, പ്രസിഡന്റ് പി.എം വഹീദ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍, ജില്ലാ ജന.സെക്രട്ടറി സാബു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തിലെ ചില സ്ഥാപനങ്ങളിലുണ്ടായ അങ്ങേയറ്റത്തെ കൊള്ളരുതായ്മയെ പൊതുവല്‍ക്കരിച്ചു സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന കള്ള …

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലുഅര്‍ജ്ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജ്ജുനെ കാണാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഹൈദരാബാദ് ദില്‍ഷുക്ക് നഗര്‍ സ്വദേശിനിയായ രേവതി(39) മരണപ്പെട്ടത്. അറസ്റ്റിലായ അല്ലു അര്‍ജ്ജുനെ ചിക്കഡ്പള്ളി സ്റ്റേഷനിലെത്തിച്ചു. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മുട്ടം റെയില്‍വെ മേല്‍പ്പാലവും ഷിറിയ അണ്ടര്‍പാസും ഉടന്‍ യാഥാര്‍ത്ഥ്യമാവും: ലീഗ് നേതാവ് ടി.എ മൂസ

കുമ്പള: ദേശീയ പാതയില്‍ മുട്ടത്ത് റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കാനും ഷിറിയയില്‍ അണ്ടര്‍ പാസ് സ്ഥാപിക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്നു ലീഗ് നേതാവ് ടി.എ മൂസ പറഞ്ഞു. മേല്‍പ്പാലത്തിനു മൂന്നു വര്‍ഷം മുമ്പു മംഗല്‍പാടി പഞ്ചായത്ത് 22 ലക്ഷം രൂപ അടച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഷിറിയയില്‍ അണ്ടര്‍ പാസ് താമസിയാതെ നിര്‍മ്മിക്കുമെന്നും ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുട്ടം, ഉപ്പള ഗേറ്റ്, ഹൊസങ്കടി എന്നിവിടങ്ങളില്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ഇ. അഹമ്മദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.വസ്തുത …

നെയ്യംകയത്തും പുലിയിറങ്ങി; വളര്‍ത്തുനായയെ കൂട്ടില്‍ കയറി കടിച്ചു കൊണ്ടു പോയി, ഭീതി മാറാതെ നാട്

കാസര്‍കോട്: കാനത്തൂര്‍, നെയ്യംകയത്തും പുലിയിറങ്ങി. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് എത്തിയ പുലി കൂട്ടില്‍ കയറി വളര്‍ത്തു നായയെ കടിച്ചു കൊണ്ടു പോയി.നെയ്യംകയത്തെ ഗംഗാധരന്‍ നായരുടെ വളര്‍ത്തു നായയെ ആണ് പുലി കൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നായയെ കാണാനില്ലാത്ത വിവരം അറിഞ്ഞത്. കൂട്ടിനകത്തും മുറ്റത്തും രക്തം കാണപ്പെട്ടു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. നെയ്യംകയത്ത് നിന്നു ഇതിനു മുമ്പ് നാലോളം വളര്‍ത്തു നായകളെ സമാനരീതിയില്‍ കാണാതായിട്ടുണ്ട്. നേരത്തെ നെയ്യംകയത്തെ എല്ലാ വീടുകളിലും വളര്‍ത്തു …

മന്ത്രവാദിനിയുടെ തന്ത്രം

പെട്ടെന്ന് ധനവാനാകാനുള്ള കുറുക്കുവഴി തേടുന്ന മനോഭാവം മനുഷ്യ മനസ്സില്‍ വളരെ പണ്ടുമുതലേയുള്ള വികാരമാണ്.ചൂതുകളി എന്നറിയപ്പെടുന്ന ‘ഒന്നുവെച്ചാല്‍ പത്ത്’ എന്ന് ആഹ്വാനം ചെയ്ത് അമ്പലപ്പറമ്പുകളിലും ചന്തസ്ഥലങ്ങളിലും നടന്നിരുന്ന ശീട്ടുകളി, നാടചുരുട്ടിക്കളി, കുലുക്കിക്കുത്ത്, പുള്ളി മുറി, ആണി തറച്ച വട്ടപ്പലക കറക്കിക്കളി തുടങ്ങി പലതും.ആധുനിക കച്ചവടതന്ത്രം പുതിയൊരു രീതി കണ്ടെത്തിയിട്ടുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രീ. രണ്ടെടുത്താല്‍ ഒന്നു ഫ്രീ കസ്റ്റമേര്‍സിനെ എളുപ്പത്തില്‍ വീഴ്ത്താന്‍ പറ്റുന്ന ടെക്ക്നിക്ക്.ഭാഗ്യക്കുറി പരിപാടികളിലും എളുപ്പത്തില്‍ ധനവാനാകാനുള്ള ആഗ്രഹമാണ് ലോട്ടറി ടിക്കറ്റു വാങ്ങിക്കുന്നവരുടെ മോഹം. ടിക്കറ്റ് വാങ്ങുന്നവരുടെയെല്ലാം …

മജ്ബയല്‍ സ്വദേശിയെ വിസ തട്ടിപ്പിനു ഇരയാക്കി; ഇച്ചിലംപാടി സ്വദേശിക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തു

കാസര്‍കോട്: വിസ വാഗ്ദാനം ചെയ്തു യുവാവിന്റെ 2.10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. മജ്ബയല്‍, കിന്നിമാണി ഹൗസിലെ ഷൈലേഷിന്റെ പരാതിയില്‍ ദക്ഷിണകന്നഡ, പുത്തൂര്‍, ഇച്ചിലംപാടി പൊയ്യക്കര ഹൗസിലെ മുഹമ്മദ് മുദ്ദഷീറിനെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.2023 സെപ്തംബര്‍ എട്ടുമുതല്‍ 2024 ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ പരാതിക്കാരനില്‍ നിന്നു വിസ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.

തമിഴ്‌നാട്ടില്‍ സ്വകാര്യാശുപത്രിയില്‍ തീപിടിത്തം; 7 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ സിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ ശ്വാസം മുട്ടി മരിച്ചു.ഒരു കുട്ടിയും മൂന്നു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുമെന്നു ഫയര്‍ഫോഴ്‌സ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ലിഫ്ടില്‍ കുടുങ്ങിയ ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. 32 പേരെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തി ദിണ്ഡിഗല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചതായും ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ഗുരുതര നിലയിലാണ്. 20 പേര്‍ക്കു തീപിടിത്തത്തിലാണ് പരിക്കേറ്റത്.

സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം; ബില്ലടക്കാതെ മുങ്ങിയതിന് 49 കേസുകളില്‍ പ്രതിയായ വിരുതന്‍ അറസ്റ്റില്‍, 5 വര്‍ഷം തടവില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലത്തും തട്ടിപ്പ് നടത്തി

മംഗ്‌ളൂരു: സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ബില്ലടക്കാതെ മുങ്ങിയതിന് 49 കേസുകളില്‍ പ്രതിയായ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തൂത്തുക്കുടി സ്വദേശിയായ വിന്‍സെന്റ് (67)ആണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഇയാള്‍ ഡിസംബര്‍ ഏഴിനാണ് ഉഡുപ്പിയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സമ്പന്നനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തത്. 39,298 രൂപയുടെ ബില്ലാണ് രണ്ടു ദിവസത്തിനകം തിന്നും കുടിച്ചും വരുത്തിയത്. ഈ തുക അടക്കാതെ വിന്‍സന്റ് ഹോട്ടലില്‍ നിന്നു തന്ത്രപൂര്‍വ്വം കടന്നു കളയുകയായിരുന്നു. പുറത്തേക്കു …

ഭര്‍ത്താവിനെ പാഠം പഠിപ്പിക്കുമെന്ന് ആത്മഹത്യാകുറിപ്പ്; ഭര്‍തൃമാതാവ് മരിച്ചതിന്റെ പിറ്റേന്നാള്‍ പിഞ്ചു മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം യുവതി ജീവനൊടുക്കി

ബംഗ്‌ളൂരു: ഭര്‍തൃമാതാവ് മരണപ്പെട്ടതിന്റെ പിറ്റേന്നാള്‍ ആറും രണ്ടും വയസ്സുള്ള മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി കെട്ടിത്തൂങ്ങി മരിച്ചു. ബംഗ്‌ളൂരുവിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തുംകൂര്‍ സ്വദേശി സുരേഷി (30)ന്റെ ഭാര്യ കുസുമ (25), മക്കളായ ശ്രീയാന്‍ (6), ശാര്‍വിക് (2) എന്നിവരാണ് മരണപ്പെട്ടത്. സുരേഷിന്റെ മാതാവ് കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കിടക്കയിലും കുസുമയെ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ …

കാണാതായ വിദ്യാര്‍ത്ഥിനി കാമുകനെ വിവാഹം കഴിച്ചു; വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നു ഫോണ്‍ കോള്‍

കാസര്‍കോട്: രണ്ടു ദിവസം മുമ്പു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, ബീജതകട്ടെയിലെ ശ്രീദേവി (20)യാണ് പെര്‍ളയിലെ കീര്‍ത്തനു(22)മായി വിവാഹിതയായത്. പെര്‍ളയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ശ്രീദേവി. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവറായ കീര്‍ത്തനുമായി പ്രണയത്തിലായത്.ബുധനാഴ്ചയാണ് ശ്രീദേവിയെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് രാധാകൃഷ്ണ നായിക് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ശ്രീദേവിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കീര്‍ത്തന്‍ ആദൂര്‍ പൊലീസിനെ ഫോണ്‍ ചെയ്ത് ശ്രീദേവി തന്റെ …

മാരിയമ്മ സ്തോത്രം സമർപ്പണം ചെയ്തു

കൊല്ലം : ആശ്രാമം ശ്രീ മാരിയമ്മൻ ക്ഷേത്രം മാരിയമ്മ സ്തുതിഗാനം പിന്നണി ഗായിക ശ്രീജയ ശ്രീ ഗാനാർച്ചന ചെയ്തു സമർപ്പിച്ചു. ആശ്രാമം സജീവ് കാസറ്റ് സ്വീകരിച്ചു. സംഗീത സംവിധാനം നിർവ്വഹിച്ച ഇരവിപുരം രാജേഷ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്. ഐ. രാമഭദ്രൻ, ക്ഷേത്രഭരണസമിതി പ്രസിഡൻ്റ് പി. സദാശിവൻ, സെക്രട്ടറി എസ്.മോഹനൻ സംബന്ധിച്ചു. ഭക്തിഗാനമേളയും ഉണ്ടായിരുന്നു.