തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലിനിടയില്‍ കടന്നല്‍ കുത്തേറ്റു

കാസർകോട് : തൃക്കരിപ്പൂര്‍ കടപ്പുറത്ത് തൊഴിലുറപ്പ് ജോലിക്കിടയിൽ ആറോളം തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. ജോലി ചെയ്യുന്നതിനിടയില്‍ പരുന്ത് വന്ന് കടന്നല്‍ കൂട് അക്രമിക്കുകയായിരുന്നു. കൂടു തകര്‍ന്നപ്പോള്‍ കടന്നലുകള്‍ കൂട്ടത്തോടെ തൊഴിലാളികളെ ആക്രമിച്ചു. കുത്തേറ്റവരെ ഉടന്‍ തന്നെ വലിയപറമ്പ് എഫ്എച്ച്‌സിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. തമ്പായി (72), ജാനകി (70), സതി (50), നഫീസ (65), വിലാസിനി (60), രോഹിണി (68) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത അധികൃത നടപടിക്കെതിരെ കണ്ണൂരില്‍ വ്യാപക പ്രതിഷേധം.ബി ജെ പി പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും ജില്ലാ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ഉപരോധവും ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കു …

സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കൊല; യുവതിയും കാമുകനും അറസ്റ്റില്‍

ബംഗ്‌ളൂരു: സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിനു വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. നാഗരത്‌ന(27), സഹോദരി ഭര്‍ത്താവ് രാമു (36) എന്നിവരെയാണ് ബംഗ്‌ളൂരു, ബൈന്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. നാഗരത്‌നയുടെ ഭര്‍ത്താവ് തിപ്പേഷാ (30)ണ് കൊല്ലപ്പെട്ടത്.നാഗരത്‌നയും സഹോദരിയുടെ ഭര്‍ത്താവായ രാമുവും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഒന്നിച്ചു ജീവിക്കുന്നതിന് ഭര്‍ത്താവ് തടസ്സമാകുന്നുവെന്നു കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.നാഗരത്‌നയും രാമുവും ചേര്‍ന്ന് തിപ്പേഷിനെ മര്‍ദ്ദിക്കുകയും ഗുഹ്യഭാഗത്ത് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ തിപ്പേഷിനെ പൊതുസ്ഥലത്ത് കൊണ്ടിടുകയും ചെയ്തു. അവിടെ വച്ചാണ് …

ഫിലിപ്പൈന്‍സില്‍ മാരക ഉഷ്ണക്കൊടുങ്കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും 130 പേര്‍ മരിച്ചു: അഞ്ചു ലക്ഷം ആളുകള്‍ രക്ഷാ കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചു

മനില: ഫിലിപ്പൈനിലനുഭവപ്പെട്ട ഭയാനകമായ ഉഷ്ണക്കാറ്റിലും കുന്നിടിയലിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ പേര്‍ മരിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഫിലിപ്പൈന്‍സുകാര്‍ ക്രിസ്റ്റിനെ എന്നു പറയുന്ന ട്രാമി ഉഷ്ണക്കാറ്റാണ് വന്‍ നാശത്തിനിടയാക്കിയത് എന്ന് ഫിലിപ്പീന് പ്രസിഡന്റ് ഫെര്‍ണിസാന്റ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും 130 പേരെങ്കിലും മരിച്ചു. വടക്കുപടിഞ്ഞാറന്‍ ഫിലിപ്പൈന്‍സിലാണ് നാശമുണ്ടായത്. അഞ്ചു ലക്ഷം പേര്‍ അത്യാഹിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചു. ഇക്കൊല്ലം ഫിലിപ്പൈന്‍സിലുണ്ടാകുന്ന 11-മത്തെ മാരക കൊടുങ്കാറ്റാണിത്.

നായയെ ഓടിക്കുന്നതിനിടയില്‍ വയോധിക ഏണിപ്പടിയില്‍ നിന്നു വീണു മരിച്ചു

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ക്കണ്ട തെരുവുനായകളെ ഓടിക്കുന്നതിനിടയില്‍ വയോധിക വീണു മരിച്ചു. മുളിയാര്‍, മല്ലം, അമ്മങ്കോട്ടെ പരേതനായ കുഞ്ഞമ്പുനായരുടെ ഭാര്യ തുളിച്ചേരി കാര്‍ത്യായനി അമ്മ (82)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്തു കൂട്ടംകൂടി കാണപ്പെട്ട തെരുവുനായകളെ ഓടിക്കാനുള്ള ശ്രമത്തിനിടയില്‍ ഏണിപ്പടിയില്‍ നിന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് മകള്‍ ലക്ഷ്മി ചെന്ന് നോക്കിയപ്പോള്‍ വീണു കിടക്കുന്ന നിലയിലാണ് കാര്‍ത്യായനി അമ്മയെ കണ്ടത്. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ചെര്‍ക്കളയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ …

ചട്ടഞ്ചാലില്‍ യുവാവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ സംഭവം: നിരവധി കേസുകളിലെ പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍, ബംഗ്‌ളൂരുവിലേക്ക് മുങ്ങിയ പ്രതികള്‍ക്കായി അന്വേഷണം

കാസര്‍കോട്: യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ആലംപാടി, അക്കരപ്പള്ളത്തെ അമീറലി (26), ആലംപാടി, എര്‍മാളത്തെ തമ്മു എന്ന അബൂബക്കര്‍ സിദ്ദിഖ് (26) എന്നിവരെയാണ് മേല്‍പ്പറമ്പ് ഇന്‍സ്്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍, ബദിയഡുക്ക, ഹൊസ്ദുര്‍ഗ്, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ ഒന്‍പതോളം കേസുകളുള്ള ആളാണ് അമീറലിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.തമ്മുവിനെ മലപ്പുറം, വെള്ളാപ്പുവില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഉഡുപ്പിയിലും കൊല്ലൂരിലും എത്തിച്ചു പീഡിപ്പിച്ചു; പെണ്‍കുട്ടിയെ യുവാവ് വലയിലാക്കിയത് അവിവാഹിതനെന്ന വ്യാജേന

കാസര്‍കോട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. 20കാരിയുടെ പരാതി പ്രകാരം തിരുവനന്തപുരം, ആറ്റിങ്ങല്‍ ശ്യാംജിത്തി(26)തിരെ നീലേശ്വരം പൊലീസ് പോക്‌സോ പ്രകാരവും ബലാത്സംഗത്തിനും കേസെടുത്തു.പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് ശ്യാംജിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ശ്യാംജിത്ത് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും അതിനു ശേഷവും ഉഡുപ്പി, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. താന്‍ കബളിപ്പിക്കപ്പെട്ടുവെന്നു വ്യക്തമായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

തത്ത്വബോധം ന ജായതേ! | Narayanan Periya

‘വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ’-എന്ന് ആപ്തവാക്യം. നമ്മുടെ ഭരണഘടന ഈ തത്വം എത്രമാത്രം സാധൂകരിക്കുന്നുണ്ട് എന്ന് നോക്കാം.ബ്രിട്ടനെ തുരത്തി ഇന്ത്യ സ്വതന്ത്രമായി. സ്വതന്ത്ര ഇന്ത്യയ്ക്ക്് സ്വന്തമായൊരു ഭരണക്രമം വേണം. അത് ജനാധിപത്യ ഭരണക്രമമാകട്ടെ-നമ്മുടെ നേതാക്കള്‍ തീരുമാനിച്ചു. ജനാധിപത്യം: ‘ഡെമോക്രസി’- മൂല്യം ഗ്രീക്ക് ഭാഷയില്‍. ഡെമോസ്-ജനങ്ങള്‍. ക്രാറ്റോസ്-ഗവണ്‍മെന്റ് അഥവാ ഭരണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടേതായ ഭരണം. അതിനൊരു ഭരണഘടന വേണം. അതുണ്ടാക്കാനായി ഭരണഘടനാ നിര്‍മ്മാണ സഭ-കോണ്‍സ്റ്റിറ്റിട്യുവന്റ് അസംബ്ലി- പ്രായ പൂര്‍ത്തി വോട്ടവകാശ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ സഭ. ഭരണഘടനയുടെ കരട് …

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം; തനിക്ക് ഖാസിയാകണമെന്ന് ചിലര്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാക്കാനും ചിലര്‍ എന്നു വിമര്‍ശനം

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. തനിക്ക് ഖാസി ആകണമെന്ന് ചിലര്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുക്കം ഫൈസിയുടെ പ്രധാന വിമര്‍ശനം. ഇത്തരം ശ്രമങ്ങള്‍ക്ക് ചിലര്‍ പിന്തുണയും നല്‍കുന്നു. യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ട്-ഉമര്‍ഫൈസി മുക്കം വിമര്‍ശിച്ചു.ഖാസിയാകാന്‍ ഇസ്ലാമിക നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ അതു പാലിക്കാതെയാണ് പലരും ഖാസിയാകുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ചിലത് തുറന്നു പറയുമെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. ആരെയും പേടിച്ചിട്ടല്ല, ജനങ്ങള്‍ക്കിടയില്‍ …

അതുര സേവനത്തിന്റെ 25 വർഷം : ഡോ. അബ്ദുൽ സത്താറിന് കാസർകോട് സ്നേഹാദരം പകർന്നു

കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയിൽ ആതുരസേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഡോ എ എ അബ്ദുൽ സത്താറിന് നാട് നന്മനിറഞ്ഞ സ്നേഹാദരം പകർന്നു. തനിമ കലാ സാഹിത്യ വേദിയാണ് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സ്നേഹാദരം ഒരുക്കിയത്. തിങ്ങിനിറഞ്ഞ സദസ് സത്താർ ഡോക്ടർക്കു സ്നേഹ സ്പർശം പകർന്നു.സാഹിത്യകാരൻ പി സുരേന്ദ്രൻ സ്നേഹസ്പർശം ഉദ്ഘാടനം ചെയ്തു. പിന്നിട്ട വഴികൾ അടയാളപ്പെടുത്താൻ എല്ലാവർക്കും കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. എത്ര രൂക്ഷമായ സംവാദത്തിന്റെ യും അവസാനം സൗഹാർദ്ദത്തിലായിരിക്കണം എത്തേണ്ടതെന്ന് …

ഇറാന്റെ തന്ത്ര പ്രധാന പ്രതിരോധ കേന്ദ്രങ്ങളില്‍ ഇസ്രായല്‍ അക്രമം; വന്‍നാശമെന്നു സൂചന

ടെഹ്റാന്‍: ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ഇറാന്റെ പ്രതിരോധ കേന്ദ്രങ്ങള്‍ അക്രമിച്ചു.ഇറാനില്‍ നിന്നു ഇസ്രായേലിനു നേരെ തുടര്‍ച്ചയായുണ്ടാവുന്ന അക്രമങ്ങള്‍ക്കുള്ള പ്രതികരണമാണിതെന്നു ഇസ്രായേല്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുലര്‍ച്ചെ സ്ഫോടനങ്ങള്‍ കേട്ടുവെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ സൈനിക കേന്ദ്രങ്ങളില്‍ ചെറിയ തോതില്‍ നാശമുണ്ടായെന്നും ഇറാനിയന്‍ വ്യോമപ്രതിരോധ വിഭാഗത്തിന്റെ സംവിധാനങ്ങള്‍ രണ്ടു തവണ പ്രയോഗക്ഷമമാക്കിയെന്നും ഇറാന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇറാന്റെ മിസൈല്‍ നിര്‍മ്മാണ സംവിധാനങ്ങളും മിസൈലുകള്‍ക്കു സന്ദേശങ്ങള്‍ നല്‍കുന്ന സംവിധാനവും വ്യോമശേഷിയും …

ജോലി തട്ടിപ്പ്: സച്ചിതാറൈക്കെതിരെ വീണ്ടും കേസ്; പുല്ലൂര്‍ സ്വദേശിയുടെ 17 ലക്ഷം തട്ടിയത് എഫ്.സി.ഐ.യില്‍ ജോലി വാഗ്ദാനം ചെയ്ത്; പള്ളത്തടുക്കയിലെ അമൃതയുടെ പണം നഷ്ടമായത് സിപിസിആര്‍ഐയിലെ ജോലിക്ക്

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവും ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയുമായ സച്ചിതാറൈക്കെതിരെ പൊലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.പുല്ലൂര്‍, കൊടവലത്തെ നരേഷിന്റെ പരാതി പ്രകാരം അമ്പലത്തറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബദിയഡുക്ക പള്ളത്തടുക്കയിലെ അമൃത നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. …

സിപിഐ നേതാവ് ജയരാമയുടെ മാതാവ് സുശീല അന്തരിച്ചു

കാസര്‍കോട്: സിപിഐ മണ്ഡലം സെക്രട്ടറിയും മീഞ്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജയരാമയുടെ മാതാവ് ബെല്ലംകൂടല്‍, കുഞ്ഞിഹിതിലുവിലെ കെ. സുശീല (90) അന്തരിച്ചു. പരേതനായ ബാബു വെളിച്ചാടയുടെ ഭാര്യയാണ്. മറ്റുമക്കള്‍: രമേശ, രാജേഷ്, ലക്ഷ്മണ, കിഷോര്‍, സവിത, പരേതരായ സുമിത്ര, ജയാനന്ദ. മരുമക്കള്‍: പിങ്കി, വാമന, പരേതനായ രാജ, റോഷിനി, ഷൈലജ, ചൈതന്യ.

ചട്ടഞ്ചാലില്‍ പട്ടാപ്പകല്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി

കാസര്‍കോട്: സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ചട്ടഞ്ചാല്‍, കുന്നാറയിലെ കെ. അര്‍ഷാദി(27)നെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ചെങ്കള, സിറ്റിസണ്‍ നഗറിലെ തമ്മുവിനും കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കും എതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുന്നാറയിലെ ജീലാനി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള ഹോട്ടലിനടുത്ത് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു അഷ്‌റഫ്. ഇതിനിടയില്‍ സ്വിഫ്റ്റ് ഡിസെയര്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നു മേല്‍പ്പറമ്പ് പൊലീസ് …

ഉപനിഷത് സാഗരം ഛാന്ദോഗ്യോപനിഷത്ത്

മന്ത്രം ഒന്ന്: അസ്യ സോമ്യ മഹതോവൃക്ഷസ്യ യോ മൂലേദ്യാഹ-ന്യാജ്ജീവന്‍ സ്രവേത്, യോമദ്ധ്യേഭ്യാഹന്യാജ്ജീവന്‍സ്രവേത്, യോ ഗ്രേഭ്യാഹന്യാജ്ജീവല്‍ സ്രവേക്,സ: ഏഷ: ജീവനോത്മനാനു പ്രഭുത: പേപീയമാനോ,മോദമാനസ്തിഷ്ഠതിസാരം: അല്ലയോ സൗമ്യ, ഈ വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ ആരെങ്കിലും വെട്ടുകയാണെങ്കില്‍ ആ വൃക്ഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമായി അതില്‍ നിന്നും കറ ഒലിച്ചുവരും.വൃക്ഷത്തിന്റെ മധ്യത്തില്‍ വെട്ടുകയാണെങ്കിലും കറ ഒലിച്ചു വരും. വൃക്ഷത്തിന്റെ മുകളിലെ അറ്റത്ത് വെട്ടുകയാണെങ്കിലും ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമായി കറ വരും.അങ്ങനെ ഈ വൃക്ഷം ജീവനാകുന്ന ആത്മാവിനാല്‍ വ്യാപിക്കപ്പെട്ടതായിട്ട് എപ്പോഴും പാനം ചെയ്തുകൊണ്ട് സന്തോഷത്തോടെ നിലനില്‍ക്കുന്നു.ഭൂമിയില്‍ …

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍; പവന് ഇന്ന് 58240 രൂപ ഗ്രാമിന് 7280 രൂപ

മുംബൈ: സ്വര്‍ണ്ണവിലയില്‍ സര്‍വ്വകാല റെക്കോര്‍ഡ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 58240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 7280 രൂപ. ഒക്ടോബര്‍ 10ന് 56200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 16-ന് 57000 കടന്നു.

പാലക്കാട്ട് ഇടതു മുന്നണിക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല; വി ഡി സതീശന്‍ ഒപ്പം നിന്ന ഒരാളെ വിട്ടു കൊടുത്തു; വി മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിക്ക് ആ മുന്നണിയുടെ ഘടകകക്ഷികളില്‍ നിന്ന് ഒരാളെപ്പോലും കണ്ടെത്താന്‍ പറ്റിയില്ലെന്നു ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ പരിഹസിച്ചു.ഇടതുമുന്നണിയുടെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഒരാളെ വി ഡി സതീശന്‍ അവര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നുവെന്ന് വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. ഈ പോക്കു പോയാല്‍ സി പി എം എത്രകാലമുണ്ടാകുമെന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ മേമ്പൊടിക്കുപോലും ഒരു മാര്‍കിസ്റ്റുകാരന്‍ ഇല്ലാതായതും …

ആയംമ്പാറ മഹാവിഷ്ണു ക്ഷേത്രം യു എ ഇ കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.അജ്മാനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം എം. വി. തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. മുരളീധരന്‍ കാനത്തിങ്കാല്‍(പ്രസി.), അനില്‍ ആയംകടവ് (സെക്ര.), ജയദേവന്‍ കുണ്ടൂര്‍ (വൈ. പ്രസി.), പവിത്രന്‍ പൊള്ളക്കട (ജോ. സെക്ര.), നികേഷ് പണമ്മല്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയമ്പാറ അമ്പലം കാലിടുക്കം നടപ്പാത റോഡാക്കണമെന്ന് ആവശ്യപ്പെട്ടു. അനില്‍ അയംകടവ്, ജയദേവന്‍ …