സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം; ബില്ലടക്കാതെ മുങ്ങിയതിന് 49 കേസുകളില്‍ പ്രതിയായ വിരുതന്‍ അറസ്റ്റില്‍, 5 വര്‍ഷം തടവില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലത്തും തട്ടിപ്പ് നടത്തി

മംഗ്‌ളൂരു: സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ബില്ലടക്കാതെ മുങ്ങിയതിന് 49 കേസുകളില്‍ പ്രതിയായ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തൂത്തുക്കുടി സ്വദേശിയായ വിന്‍സെന്റ് (67)ആണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഇയാള്‍ ഡിസംബര്‍ ഏഴിനാണ് ഉഡുപ്പിയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സമ്പന്നനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തത്. 39,298 രൂപയുടെ ബില്ലാണ് രണ്ടു ദിവസത്തിനകം തിന്നും കുടിച്ചും വരുത്തിയത്. ഈ തുക അടക്കാതെ വിന്‍സന്റ് ഹോട്ടലില്‍ നിന്നു തന്ത്രപൂര്‍വ്വം കടന്നു കളയുകയായിരുന്നു. പുറത്തേക്കു പോയ ഇയാള്‍ മുറിയിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ജീവനക്കാര്‍ക്ക് ബോധ്യമായത്. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ഉഡുപ്പി പൊലീസില്‍ പരാതി നല്‍കി. സ്ഥലം വിടാനായി ഉഡുപ്പി ബസ്സ്റ്റാന്റില്‍ എത്തിയ വിന്‍സന്റിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്കെതിരെ സമാനമായ 49 കേസുകളുണ്ടെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. കേരളത്തില്‍ കൊല്ലം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് വിന്‍സെന്റിനെതിരെ കേസുകളുള്ളത്. 1996ല്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page