കാസര്‍കോട്: ടാപ്പിംഗ് തൊഴിലാളി ന്യൂമോണിയ ബാധിച്ച് മരിച്ചു. അഡൂര്‍, മല്ലംപാറ, കുമ്പക്കോട്ടെ പരേതനായ നാരായണ നായികിന്റെ മകന്‍ രാധാകൃഷ്ണന്‍ (31) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമാണെന്നും ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിക്കണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അങ്ങോട്ടേക്ക് കൊണ്ടു പോയെങ്കിലും രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: സരോജിനി. സഹോദരങ്ങള്‍: എം.കെ ചന്ദ്രന്‍, എം.കെ ജയന്തി, എം.കെ ചന്ദ്രാവതി, എം.കെ ശാരദ, എം.കെ ശാന്തകുമാരി.
