നെയ്യംകയത്തും പുലിയിറങ്ങി; വളര്‍ത്തുനായയെ കൂട്ടില്‍ കയറി കടിച്ചു കൊണ്ടു പോയി, ഭീതി മാറാതെ നാട്

കാസര്‍കോട്: കാനത്തൂര്‍, നെയ്യംകയത്തും പുലിയിറങ്ങി. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് എത്തിയ പുലി കൂട്ടില്‍ കയറി വളര്‍ത്തു നായയെ കടിച്ചു കൊണ്ടു പോയി.
നെയ്യംകയത്തെ ഗംഗാധരന്‍ നായരുടെ വളര്‍ത്തു നായയെ ആണ് പുലി കൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നായയെ കാണാനില്ലാത്ത വിവരം അറിഞ്ഞത്. കൂട്ടിനകത്തും മുറ്റത്തും രക്തം കാണപ്പെട്ടു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. നെയ്യംകയത്ത് നിന്നു ഇതിനു മുമ്പ് നാലോളം വളര്‍ത്തു നായകളെ സമാനരീതിയില്‍ കാണാതായിട്ടുണ്ട്. നേരത്തെ നെയ്യംകയത്തെ എല്ലാ വീടുകളിലും വളര്‍ത്തു നായകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതാനും വീടുകളില്‍ മാത്രമേ വളര്‍ത്തു നായകളുള്ളു. തെരുവു നായകളെയും പൂര്‍ണ്ണമായും കാണാതായി-നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയ്ക്ക് കാറഡുക്ക, പൂവടുക്കയിലും പുലിയെ കണ്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page