മാതാവിന്റെ കൂടെ ഉറങ്ങാന്‍ കിടന്ന 51 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കാസര്‍കോട്: മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന 51 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മധൂര്‍ ജുമാമസ്ജിദിനു സമീപത്തെ കല്ലക്കട്ട ഹൗസില്‍ കബീര്‍- സഫീറ നസ്‌നി ദമ്പതികളുടെ മകനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രിയില്‍ പാല്‍ നല്‍കി ഉറക്കി കിടത്തിയതായിരുന്നു. രാവിലെയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ സഫീറ നസ്‌നിയുടെ പിതാവ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാറുണ്ടെന്നു ഡോക്ടര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page