ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ സൗജന്യ ബൈബിള്‍ പഠനം ഏപ്രില്‍ നാല് മുതല്‍

-പി പി ചെറിയാന്‍

കാരോള്‍ട്ടന്‍(ഡാളസ്): ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിള്‍ പഠന ക്ലാസുകള്‍ ആരംഭിക്കുന്നു. 2025 ഏപ്രില്‍ നാല് മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ്സുകള്‍.
ജീവിതത്തിലെ ഏത് സങ്കീര്‍ണ്ണ പ്രശ്‌നത്തിനും ദൈവ വചനത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു സമഗ്ര വേദപഠന പരിപാടിയാണ് ക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡാലസ് തിയോളജിക്കല്‍ സെമിനാരി ഉള്‍പ്പെടെയുള്ള വേദപഠന ശാലകളില്‍ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപ്പിന് നേതൃത്വം നല്‍കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page