കാസര്‍കോട്: ലണ്ടനില്‍ കഴിയുന്ന മക്കളെ കണ്ട് പത്ത് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ കാസര്‍കോട് സ്വദേശി അന്തരിച്ചു. കാസര്‍കോട് കടപ്പുറം സ്വദേശിയും അഡുക്കത്തുബയല്‍, കോട്ടവളപ്പിലെ ആര്‍ പത്മനാഭന്‍ എന്ന പപ്പേട്ടന്‍ (80)ആണ് അന്തരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്നു പത്മനാഭന്‍. പെണ്‍മക്കളായ നിഷ, ബീന എന്നിവര്‍ ലണ്ടനിലാണ്. മക്കളെ കണ്ട് 10 ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. മകന്‍ വിന്നി മലേഷ്യയിലാണ്. ഭാര്യ: ലക്ഷ്മി. മരുമക്കള്‍: സന്തോഷ്, സുരേഷ്. സഹോദരങ്ങള്‍: ആര്‍ രാജീവി, പരേതരായ രാഘവന്‍, ലക്ഷ്മണന്‍.
