ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 51ഗ്രാം എംഡിഎംഎ പിടികൂടി; യുവതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശരീരത്തില്‍ ഒളിപ്പിച്ച് കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വന്ന 51 ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി സുമേഷ് (28), കഠിനം കുളത്തെ ജിഥിന്‍ (29), പാലക്കാട്ടെ അനു (32) എന്നിവരാണ് അറസ്റ്റിലായത്. പൊലീസും ഡാന്‍സാഫ് ടീമും ആറ്റിങ്ങലില്‍ ബസ് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ബംഗ്‌ളൂരുവില്‍ നിന്നുള്ള ബസില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ബസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. സംഘത്തെ ആറ്റിങ്ങല്‍ പൊലീസിനു കൈമാറി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page