കിടപ്പാടം ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു

മലപ്പുറം: വീട് ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു. മലപ്പുറം, പൊന്നാനി, പാലപ്പെട്ടിയിലെ ഇടശ്ശേരി മാമി (82)യാണ് മരിച്ചത്. 2020ല്‍ മാമിയുടെ മകന്‍ ആലി അഹമ്മദ് പാലപ്പെട്ടി എസ്ബിഐ ബ്രാഞ്ചില്‍ നിന്നു 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതു കാരണം തിങ്കളാഴ്ച വൈകുന്നേരം ബാങ്ക് നടപടികളെല്ലാം പൂര്‍ത്തിയാക്കി വീട് ജപ്തി ചെയ്തു. ഇതേ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട മാമി മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറിയതിനു പിന്നാലെയായിരുന്നു അന്ത്യം സംഭവിച്ചത്.
മകന്‍ ആലി അഹമ്മദ് ഗള്‍ഫിലാണ്. മരിച്ച മാമിയുടെ പേരിലുള്ള സ്വത്തുക്കള്‍ പണയം വച്ചാണ് ഇയാള്‍ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ മുതലും പലിശയുമടക്കം 42 ലക്ഷം രൂപയാണ് ബാങ്കില്‍ അടക്കാനുണ്ടായിരുന്നത്. അതേ സമയം ഗള്‍ഫിലുള്ള ആലി അഹമ്മദിനെ കുറിച്ച് വര്‍ഷങ്ങളായി വിവരങ്ങളൊന്നുമില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page