കുമ്പള പ്രമോദ് വധക്കേസ്; 10 സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: കണ്ണൂര്‍, കൂത്തുപറമ്പ്, മൂര്യാട്ടെ കുമ്പള പ്രമോദ് വധക്കേസില്‍ പത്തു സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ മുക്കാല്‍ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദി (33)നെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദത്തിനു ഒടുവിലാണ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു കൊണ്ട് ഉത്തരവായത്. 11 പേരെയാണ് കീഴ്‌ക്കോടതി ശിക്ഷിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page