സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബിന്റെ മേൽക്കൂര തകർന്നു വീണു 66 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 155 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനമായ സാന്റോ ഡൊമിങ്കോയിലെ ജെറ്റ്സെറ്റ് നിശാക്ലബിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടമുണ്ടായത്. സംഗീത പരിപാടി നടക്കുന്നതിനിടെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം മുന്നൂറിലേറെ പേർ ക്ലബിൽ ഉണ്ടായിരുന്നു.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രമുഖ ബേസ്ബോൾ താരം ഒക്ടാവിയോ ഡോട്ടെലും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
