മയക്കുമരുന്നു മാഫിയക്കെതിരെ കുടുക്കു മുറുക്കി കാസര്‍കോട് പൊലീസ്
കാസര്‍കോട്: മയക്കുമരുന്നു മാഫിയക്കെതിരെ കാസര്‍കോട് പൊലീസ് കുടുക്കു മുറുക്കുന്നു.മയക്കുമരുന്നു കേസുകളില്‍ പ്രതികളാവുന്നവരുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തും വാഹനങ്ങളും പണവും കണ്ടു കെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പൊലീസ് നീക്കമാരംഭിച്ചു. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കു ആര്‍ടിഒ, രജിസ്‌ട്രേഷന്‍ വിഭാഗങ്ങളുമായി ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ് ബന്ധപ്പെട്ടിട്ടുണ്ട്.ബേക്കല്‍ ഡിവൈ.എസ്.പിയുടെ നീക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറ്റു പൊലീസ് സ്റ്റേഷനുകളിലും ഇതു വ്യാപിപ്പിക്കാനും നീക്കമുണ്ട്. സാരോപദേശവും ബോധവല്‍ക്കരണ ശ്രമങ്ങളും മയക്കുമരുന്നു മാഫിയയെ പിന്തിരിപ്പിക്കുന്നതില്‍ പരാജയമാണെന്നതിനാലാണ് നടപടികള്‍ കടുപ്പിക്കുന്നത്.അതേ സമയം രാസലഹരി പദാര്‍ത്ഥങ്ങള്‍ ജില്ലയില്‍ …
Read more “മയക്കുമരുന്നു മാഫിയക്കെതിരെ കുടുക്കു മുറുക്കി കാസര്‍കോട് പൊലീസ്”