ഹൂസ്റ്റൺ :മറ്റൊരാളുമായി ചുറ്റിക്കറങ്ങുകയായിരുന്ന മുൻ കാമുകിയെ അവരുടെ ആദ്യ കാമുകൻ വെടി വച്ചു കൊന്നു.പുതിയ കാമുകനെ വെടിവച്ചിട്ടശേഷം പഴയ കാമുകൻ സ്വയം വെടിവച്ചു മരിച്ചു.വടക്കു പടിഞ്ഞാറൻ ഹൂസ്റ്റണിലെ പാർക്കിംഗ് ലോട്ടിൽ നടന്ന വെടിവയ്പ്പിലാണ് മുൻ കാമുകിയും മുൻ കാമുകനും മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ പുതിയ കാമുകനെ ഗുരുതര നിലയിൽ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുന്കാമുകിയെയും അവരുടെ പുതിയ പങ്കാളിയെയും പിന്തുടരുകയായിരുന്നു ആളാണ് വെടിവച്ചതെന്നു പോലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.നോർത്ത് വെസ്റ്ഫ്രീ വെയിലെ കിങ് ഡോളർ സ്റ്റോറിനടുത്തുള്ള പാർക്കിങ് ലോട്ടിലായിരുന്നു വെടിവയ്പ്.തന്റെ മുന്കാമുകിയെ മറ്റൊരാൾക്കൊപ്പം കണ്ട ആദ്യ കാമുകൻ അനുമതിയില്ലാതെ പാർക്കിംഗ് ലോട്ടിൽ കയറിയാണ് വെടിവയ്പ് നടത്തിയത്.കാമുകിയെ പലതവണ വെടിവച്ചു.ഇതിനിടയിൽ രക്ഷപെടാൻ ശ്രമിച്ച പുതിയ കാമുകന്റെ പിന്നാലെ പാഞ്ഞെത്തി അയാളെയും ഒരു തവണ വെടി വച്ചു .പിന്നീട് മുൻ കാമുകിയുടെ അടുത്തെത്തിയ മുന്കാമുകൻ സ്വയം വെടിവച്ചു മരിച്ചു.
