ഏഴുപവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി വീട്ടുജോലിക്കാരന്‍ മുങ്ങി; സ്ഥലം വിട്ടത് മുക്കുപണ്ടങ്ങള്‍ പകരം വച്ച്, സംഭവം പൈവളിഗെ, കളായിയില്‍
കാസര്‍കോട്: കര്‍ഷകന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി ജോലിക്കാരന്‍ മുങ്ങി. പൈവളിഗെ, കളായിയിലെ സഞ്ജീവഷെട്ടിയുടെ വീട്ടിലാണ് സംഭവം. ഇയാളുടെ മകന്‍ അശോക് കുമാറിന്റെ പരാതിയിന്മേല്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അശോക് കുമാര്‍ ബംഗ്‌ളൂരുവിലാണ്. പ്രായമായ പിതാവിനെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ല. അതിനാല്‍ കര്‍ണ്ണാടക സ്വദേശിയായ ഒരു യുവാവിനെ വീട്ടു ജോലിക്കും മറ്റുമായി ഏര്‍പ്പാടാക്കിയിരുന്നു. മാസങ്ങളായി പ്രസ്തുത യുവാവ് വീട്ടില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. എല്ലാ മാസവും ആദ്യത്തെ …