അമ്മയോട് വഴക്കിടുന്നത് ചോദ്യം ചെയ്ത വിരോധം: അനുജനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമം; ജ്യേഷ്ഠന്‍ അറസ്റ്റില്‍

കാസര്‍കോട്: മാതാവിനോട് വഴക്കിടുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ അനുജനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ജ്യേഷ്ഠനെ പൊലീസ് അറസ്റ്റു ചെയ്തു. കിദൂര്‍, പഞ്ചിക്കല്‍ ഹൗസിലെ ജോസഫി (31)നെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാറും എസ്‌ഐ ശ്രീജേഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ജോസഫിന്റെ സഹോദരന്‍ ജോയി കിഷോ(26)ന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. വെല്‍ഡിംഗ് ജോലിക്കു പോയി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ജ്യേഷ്ഠസഹോദരനായ ജോസഫ് മാതാവുമായി ദേഷ്യപ്പെടുന്നത് കണ്ട് ഇടപെട്ടപ്പോള്‍ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തതായും …

ഛത്തീസ്ഗഡില്‍ 31 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ 31 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിനിടയില്‍ രണ്ടു ജവാന്മാര്‍ക്കു വീരമൃത്യു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ വനമേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടയില്‍ സൈനികര്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സേന തിരിച്ചടിച്ചു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നു സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു.

പുത്തിഗെ, മുഖാരിക്കണ്ടത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

കാസര്‍കോട്: പുത്തിഗെ, മുഖാരിക്കണ്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയും പെര്‍മുദെയിലെ ടാപ്പിംഗ് തൊഴിലാളിയുമായ ബിജു (36)വിനാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് അപകടം. മുഖത്ത് സാരമായി പരിക്കേറ്റ ബിജുവിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹി: ബി ജെ പി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മോദി അമേരിക്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം; സത്യപ്രതിജ്ഞാ ചടങ്ങു ചരിത്ര സംഭവമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശനത്തിനു ശേഷമായിരിക്കുമെന്നു സൂചന.ഡല്‍ഹിയിലെ ബി ജെ പിയുടെ ചരിത്ര വിജയത്തിനു ശേഷം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ എന്നിവര്‍ ഇന്നലെ ഡല്‍ഹി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതി വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ ഡല്‍ഹി മുഖ്യമന്ത്രിയെക്കുറിച്ചും ഇവര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നു കരുതുന്നു. എന്നാല്‍ അതു സംബന്ധിച്ച് ഒരു സൂചനയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഡല്‍ഹി …

ചീമേനിയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികളുടെ ഒളിത്താവളത്തെക്കുറിച്ച് നിര്‍ണ്ണായക സൂചന, നേപ്പാളി സ്വദേശികളായ ദമ്പതികള്‍ രക്ഷപ്പെട്ടത് മൊബൈല്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞ ശേഷമാണെന്നു സംശയം, അന്വേഷണ സംഘം ബംഗ്‌ളൂരുവില്‍

കാസര്‍കോട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിടുമ്പയിലെ എഞ്ചിനീയര്‍ എന്‍ മുകേഷിന്റെ വീടു കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണവും നാലരകിലോ തൂക്കം വരുന്ന വെള്ളിപാത്രങ്ങളും കവര്‍ന്ന കേസില്‍ പൊലീസ് തിരയുന്ന ദമ്പതികളുടെ ഒളിത്താവളത്തെ കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായി സൂചന ലഭിച്ചു. ഇതോടെ നാടിനെ നടുക്കിയ കവര്‍ച്ചാ കേസിലെ പ്രതികളെ ഉടന്‍ വലയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ചീമേനി പൊലീസ് ഇന്‍സ്‌പെക്ടറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗ്‌ളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായാണ് സൂചന.തിങ്കളാഴ്ച ഉച്ചക്ക് …

ബീഹാറില്‍ പട്ടാപ്പകല്‍ 16കാരിയെ രണ്ടംഗസംഘം തട്ടിക്കൊണ്ടു പോയി

പാട്‌ന: ബീഹാറില്‍ പട്ടാപ്പകല്‍ 16കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി. മാര്‍ക്കറ്റില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടംഗസംഘമാണ് തട്ടിക്കൊണ്ടു പോയത്. യുവതിയെയും റാഞ്ചികളെയും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിക്കു മുന്നില്‍ രണ്ടംഗസംഘം ബൈക്ക് നിറുത്തുകയും അതില്‍ നിന്നിറങ്ങിയ ഒരാള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചു ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കു പിന്നാലെ വീണ്ടും ബൈക്കിലെത്തിയ സംഘം എത്തുകയും ഇരുവരും ചേര്‍ന്നു ബലം പ്രയോഗിച്ചു ബൈക്കിലിരുത്തി സ്ഥലം …

വാമനപുരം പുഴയില്‍ കണ്ട ജഡം കെഎസ്ആര്‍ടിസി കണ്ടക്ടറുടേത്

തിരുവനന്തപുരം: ആറ്റിങ്ങല്‍ വാമനപുരം പുഴയില്‍ ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയ മൃതദേഹം കാണാതായ പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ അരുണി(41)ന്റേതാണെന്നു തിരിച്ചറിഞ്ഞു.അരുണിനെ കാണാനില്ലെന്നു ഭാര്യ ശനിയാഴ്ച രാത്രി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജഡവും പുഴക്കരയില്‍ സ്‌കൂട്ടറും കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് തെരച്ചില്‍ നടത്തി പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. കിളിമാനൂര്‍ സ്വദേശിയാണ് അരുണ്‍.

വീണ്ടും ദുരഭിമാനക്കൊല; ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: അന്യജാതിക്കാരനായ യുവാവുമായുള്ള പ്രണബന്ധം ഉപേക്ഷിക്കണമെന്ന ഉപദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് മകളെ അച്ഛന്‍ വെട്ടിക്കൊന്നു. ബിദര്‍, ഔറാദ്, ബരാഗന്‍രണ്ടയിലാണ് സംഭവം. മോണിക്ക (18)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പിതാവ് മോത്തിറാം ജാദവ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ മോണിക്കയും മറ്റൊരു ജാതിയില്‍ പെട്ട യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മോത്തിറാം അംഗീകരിച്ചില്ല. പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറണമെന്നും മെച്ചപ്പെട്ട കുടുംബത്തിലുള്ള സ്വജാതിക്കാരനായ യുവാവിനെ കൊണ്ട് വിവാഹം …

കാണാതായ യുവാവിന്റെ ജഡം പുഴയില്‍

തിരുവനന്തപുരം: വാമനപുരത്ത് യുവാവിന്റെ ജഡം പുഴയില്‍ കാണപ്പെട്ടു. ആറ്റിങ്ങലിലെ അരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നദിക്കടുത്ത് അരുണിന്റെ സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.ഭര്‍ത്താവിനെ കാണാനില്ലെന്ന് അരുണിന്റെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതു സംബന്ധിച്ചു നടന്ന അന്വേഷണത്തിലാണ് മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. പൊലീസ് അന്വേഷിക്കുന്നു.

റംസാന്‍ വിപണി ലക്ഷ്യം: പഴവര്‍ഗ്ഗങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു തുടങ്ങി, നേന്ത്രക്കായ വില 80 കടന്ന് റെക്കോഡിലേക്ക്

കാസര്‍കോട്: റംസാന്‍ വിപണി മുന്നില്‍ക്കണ്ട് പഴവര്‍ഗങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു തുടങ്ങിയതായി ആക്ഷേപം.നേന്ത്രക്കായക്ക് പൊതുവിപണിയില്‍ 80 മുതല്‍ 85 രൂപ വരെയാണ് ഇന്നത്തെ വില. നഗര-ഗ്രാമ പ്രദേശങ്ങളിലൊക്കെ പഴവര്‍ഗങ്ങള്‍ക്ക് വില കയറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അടുത്തമാസം തുടങ്ങാനിരിക്കുന്ന റംസാന്‍ വിപണി മുന്നില്‍ കണ്ടുകൊണ്ടാണ് ഇതെന്ന് സംസാരമുണ്ട്.പഴവര്‍ഗ്ഗ മൊത്ത പൊതുവിപണിയില്‍ ഇന്നലെ 60 മുതല്‍ 70 രൂപ വരെ ആയിരുന്നു നേന്ത്രപ്പഴത്തിന്റെ വില. കദളിപ്പഴത്തിനും വില 70ല്‍ എത്തി നില്‍ക്കുന്നുണ്ട്. മൈസൂര്‍ പഴത്തിന് 60രൂപ വില ഈടാക്കുന്നു.നേന്ത്രക്കായയ്ക്ക് റെക്കോഡ് …

ഉദിനൂരില്‍ കുലുക്കിക്കുത്ത്; എം.ടി.പി മുസ്തഫ അറസ്റ്റില്‍

കാസര്‍കോട്: ഉദിനൂര്‍, കുലോം ക്ഷേത്രത്തിനു സമീപത്ത് കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന ആള്‍ അറസ്റ്റില്‍. എടച്ചാക്കൈ, വളാല്‍ ഹൗസിലെ എം.ടി.പി മുസ്തഫ (46)യെ ആണ് ചന്തേര എസ്‌ഐ കെ. പ്രശാന്ത് അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 1150 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കളിക്കാര്‍ ഓടിപ്പോയി.ഉത്സവസ്ഥലങ്ങളിലും മറ്റും വിവിധ തരത്തിലുള്ള ചൂതാട്ടങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌കൂട്ടറിനു പിന്നില്‍ ഓട്ടോയിടിച്ച് യുവതി മരിച്ചു

മംഗ്‌ളൂരു: കിനിഗോളി സംസ്ഥാന പാതയില്‍ കില്‍പ്പാടി പഞ്ചായത്ത് ഓഫീസിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ഷിമന്തൂര്‍ സ്വദേശിനിയായ മമത (42)യാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ഓട്ടോയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മമതയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ മുംബൈയില്‍ താമസിച്ചിരുന്ന മമത അടുത്തിടെയാണ് ഷിമന്തൂരില്‍ പുതിയ വീട് പണിത് താമസം തുടങ്ങിയത്. അപകടത്തില്‍ മംഗ്‌ളൂരു നോര്‍ത്ത് പൊലീസ് കേസെടുത്തു.മമതയുടെ ഭര്‍ത്താവ് മൈസൂരില്‍ ബിസിനസുകാരനാണ്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു …

മഞ്ചേശ്വരത്ത് വികസന സന്ദേശം അസലാവുന്നു; പക്ഷെ നടു അനക്കാന്‍ വയ്യാതായെന്നു ഗുണഭോക്താക്കള്‍

മഞ്ചേശ്വരം: വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുതിച്ചുയരുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഗുണഭോക്താക്കളാകേണ്ട മുതിര്‍ന്ന പൗരന്മാര്‍ നടു അനക്കാന്‍ കഴിയാതെ വിഷമിക്കുന്നു.എല്ലായിടത്തും എല്ലാവര്‍ക്കും തൊട്ടടുത്തു വികസനമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കാസര്‍കോടു താലൂക്കു വിഭജിച്ചു മഞ്ചേശ്വരം താലൂക്ക് വര്‍ഷങ്ങള്‍ക്കു മുമ്പു രൂപീകരിച്ചത്. ഇതിനു വേഗത പകരുന്നതിന് താലൂക്ക് ആസ്ഥാനം ഉപ്പള ബസ് സ്റ്റാന്റിനടുത്തെ വാടക കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ചു. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വികസനത്തിന്റെ ഗുണം ലഭ്യമാക്കാന്‍ ജീവനക്കാരെയും മറ്റ് അടിസ്ഥാന സംവിധാനങ്ങളുമേര്‍പ്പെടുത്തി. എന്നാല്‍ താലൂക്ക് ഓഫീസ് പൂര്‍ണ്ണ സജ്ജമായി നിലവില്‍ വന്നെങ്കിലും …

അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടി; യുവതിയുടെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, നീലേശ്വരത്തും യൂറോപ്യന്‍ വിസ തട്ടിപ്പ്

കാസര്‍കോട്: അമേരിക്കയില്‍ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മാലോത്ത്, അശോകച്ചാലിലെ പി.ആര്‍ മായയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ സുനില്‍ ജോസ് എന്ന ആള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു.2022 ഡിസംബര്‍ 17 മുതല്‍ വിവിധ ദിവസങ്ങളിലായി എട്ടുലക്ഷം രൂപ കൈക്കലാക്കി തന്നെയും ഭര്‍ത്താവിനെയും സുനില്‍ ജോസ് വഞ്ചിച്ചതായി മായ നല്‍കിയ പരാതിയില്‍ പറയുന്നു. സുനില്‍ ജോസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.മറ്റൊരു വിസ തട്ടിപ്പ് സംഭവത്തില്‍ നീലേശ്വരം പൊലീസും …

വീട്ടുജോലിക്കാരിയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

ബംഗ്‌ളൂരു: വീട്ടു ജോലിക്കാരിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ചു ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കല്‍ബുര്‍ഗി, ഗാസിപൂരിലെ ഉമാദേവിയെയാണ് ബ്രഹ്‌മപുരി പൊലീസ് അറസ്റ്റു ചെയ്തത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഗാസിപൂര്‍, അട്ടാര്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന വെങ്കടേശ് മാലി പാട്ടീല്‍ ആണ് അക്രമത്തിനു ഇരയായത്. ഇതു സംബന്ധിച്ച് മകന്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് …

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പള്ളി ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി; പ്രസിഡണ്ടിനു നേരെ വധഭീഷണിയും അക്രമവും, കാരണം സാമ്പത്തിക ക്രമക്കേട് യോഗത്തില്‍ പറഞ്ഞ വിരോധം

കാസര്‍കോട്: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പള്ളി ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി. സെക്രട്ടറിക്കെതിരെ സാമ്പത്തിക ക്രമക്കേട് ജനറല്‍ ബോഡി യോഗത്തില്‍ ആരോപിച്ചതാണ് കാരണമെന്നു പറയുന്നു. ആരോപണം ഉന്നയിച്ച പ്രസിഡണ്ടിനു നേരെ വധഭീഷണിയും കയ്യേറ്റ ശ്രമവുമുണ്ടായതായി കമ്മറ്റി പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ (71) നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സജീഷ് ജിന്ന എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അറിയിച്ചതോടെ, തന്നെ തള്ളുകയും വധിക്കുമെന്നു …

ഭാര്യയെ കുത്തിക്കൊന്നു; സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഭര്‍ത്താവ് ഗുരുതര നിലയില്‍ ആശുപത്രിയില്‍

പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തോലന്നൂര്‍ സ്വദേശിനിയും ഉപ്പും പാടത്തെ വാടക വീട്ടില്‍ താമസക്കാരിയുമായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് രാജനെ ഗുരുതരനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ച്ച മുമ്പാണ് രാജനും കുടുംബവും ഉപ്പുംപാടത്തെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുകയും പ്രകോപിതനായ രാജന്‍ കത്തിയെടുത്ത് ചന്ദ്രികയെ കുത്തുകയും അതേ കത്തി കൊണ്ട് സ്വയം കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രികയുടെ നിലവിളി കേട്ട് മുകള്‍ നിലയില്‍ …

ബദിയഡുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും വേണം: ആക്ഷന്‍ കൗണ്‍സില്‍

കാസര്‍കോട്: ബദിയടുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഇതിനുവേണ്ടി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സംഘടന പ്രതിനിധികള്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികളായി മാഹിന്‍ കേളോട്ട് (ചെയര്‍മാന്‍), ശ്രീകാന്ത് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബാലകൃഷ്ണ ഷെട്ടി, സുധാകരന്‍, മുഹമ്മദലി, ശങ്കരനാരായണ ഭട്ട്, ഗംഗാധരന്‍ ഗോളിയടുക്ക, അബ്ബാസ്, രവികുമാര്‍ റൈ, ഈശ്വര ഭട്ട് എന്നിവരാണ് മറ്റു …