കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്നു 3 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി;വനിതാ സെക്യൂരിറ്റി ജീവനക്കാരി ഷാഹിന എന്ന മുനീറുന്നീസയെ തെരയുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ വന്‍ കവര്‍ച്ച. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ റോയല്‍ഫോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരി റഹ്‌മത്ത് നിഷാമിന്റെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. 2024 ഡിസംബര്‍ 24ന് മുമ്പുള്ള ഏതോ ദിവസമാണ് കവര്‍ച്ച നടന്നതെന്നു റഹ്‌മത്ത് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപ വില മതിക്കുന്ന അഞ്ചു പവന്‍ സ്വര്‍ണ്ണവളകള്‍ മോഷണം പോയതായി പരാതിയില്‍ പറഞ്ഞു. ഫ്‌ളാറ്റിലെ വനിതാ …

ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കാണാതായി; ഉളിയത്തടുക്കയിലെ കാമുകനൊപ്പം പോയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ പാതിരാത്രിയില്‍ കാണാതായി. കാമുകനൊപ്പം ഒളിച്ചോടിയതായി സംശയം. ഭര്‍ത്താവിന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബദിയഡുക്ക, പള്ളത്തടുക്ക, കാടമനയിലെ ധര്‍മ്മഗിരിയുടെ ഭാര്യ ദിവ്യ (25)യെ ആണ് കാണാതായത്. പതിവു പോലെ തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഒരു മണിയോടെയാണ് ഭാര്യയെ കാണാനില്ലെന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞതെന്നു പറയുന്നു. കാസര്‍കോട്, ഉളിയത്തടുക്കയിലെ വിനോദ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: മൂന്നാം പ്രതി അസ്‌നീഫ സിംകാര്‍ഡ് കൈക്കലാക്കിയത് അബ്ദുല്‍ ബാഹിസ് എന്നയാളുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി, ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിക്കെതിരെ വ്യാജ രേഖകള്‍ നല്‍കി സിംകാര്‍ഡ് സ്വന്തമാക്കിയതിനു പൊലീസ് കേസെടുത്തു. ഹാജി കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസാണ് മൂന്നാം പ്രതിയായ പൂച്ചക്കാട് വലിയ പള്ളിക്കു സമീപത്തെ അസ്‌നീഫ (34)യ്‌ക്കെതിരെ കേസെടുത്തത്.2023 ഏപ്രില്‍ 14ല്‍ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് അസ്‌നീഫ അടക്കമുള്ള നാലു പ്രതികള്‍. …

പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി; കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിയായ യുവാവിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് എന്നയാള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയും കാര്‍ത്തിക്കും രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവത്രെ. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയതായും പിന്നീട് തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞു.

അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു; കാസര്‍കോട്ടെ ബീഡ വ്യാപാരിയും മുന്‍ നഗരസഭാ ജീവനക്കാരനുമാണ് മരിച്ചത്

കാസര്‍കോട്: അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു. കാസര്‍കോട് നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അശോക് നഗര്‍ ഗണേഷ് നിലയത്തിലെ വരദരാജ് (68) ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരിച്ചത്. 35 കൊല്ലം നഗരസഭാ ജീവനക്കാരനായിരുന്നു. ഭാര്യ: കെ.വി ഉഷാകുമാരി. മക്കള്‍: കെ.വി ശ്രേയ, കെ.വി വര്‍ഷ. മരുമകന്‍: രക്ഷിത്. സഹോദരങ്ങള്‍: മോഹന്‍ റാവു, യാദവേന്ദ്ര എന്ന ശ്യാം, ഭുജംഗ.വരദരാജിന്റെ അയല്‍ക്കാരനായ ശാന്താറാമ(75) ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണപ്പെട്ടത്. 50 വര്‍ഷക്കാലം കാസര്‍കോട് നഗരത്തില്‍ ബീഡ വ്യാപാരിയായിരുന്നു. ഭാര്യ: …

എസ്എസ്എല്‍സി പരീക്ഷ; റംസാന്‍ വ്രതം; കുമ്പളയില്‍ വൈദ്യുതി മുടക്കം പതിവ്, കുമ്പള കെ.എസ്.ഇ.ബി ഓഫീസിലേക്ക് മെഴുകുതിരി പ്രകടനം, പ്രതിഷേധം

കാസര്‍കോട്: വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി 12 മണി വരെ വൈദ്യുതി പതിവായി തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മെഴുകുതിരിയുമായി കുമ്പള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലേക്ക് പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരം മുതല്‍ വൈദ്യുതി തടസ്സപ്പെടുന്നത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും റംസാന്‍ വ്രതം അനുഷ്ഠിക്കുന്നവരെയും ദുരിതത്തിലാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം വൈദ്യുതി ഓഫീസില്‍ അറിയിച്ചിട്ടും വൈദ്യുതി തടസ്സപ്പെടല്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ സംഘടിതരായി കുമ്പള കെഎസ്ഇബി ഓഫീസില്‍ മെഴുകുതിരി വെട്ടവുമായി എത്തിയത്. …

ഇണയെ തേടി നാടിറങ്ങിയ ആണ്‍പുലിയെ കുരുക്കാന്‍ കൂട് സ്ഥാപിച്ചു; വനം വകുപ്പ് അധികൃതര്‍ കൂടുവച്ചത് അഞ്ച് വയസുള്ള പെണ്‍പുലി കൂട്ടില്‍ കുടുങ്ങിയ കൊളത്തൂര്‍ നിടുവോട്ട്

കാസര്‍കോട്: ബേഡഡുക്ക, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ പുലിയെ കുരുക്കാന്‍ വനം വകുപ്പ് അധികൃതര്‍ കൂടുസ്ഥാപിച്ചു. ഏതാനും ദിവസം മുമ്പ് അഞ്ചു വയസ്സുള്ള പെണ്‍പുലി കുടുങ്ങിയ കൊളത്തൂര്‍, നിടുവോട്ട്, ആവലുങ്കാലില്‍ ആണ് കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതര്‍ കൂടു സ്ഥാപിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ എട്ടു വയസ്സു പ്രായം തോന്നിക്കുന്ന ആണ്‍പുലിയുടെ വ്യക്തമായ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടു സ്ഥാപിച്ചത്. പ്രദേശത്ത് രണ്ടു പുലികള്‍ ഉള്ളതായി നേരത്തെ സംശയം ഉയര്‍ന്നിരുന്നു. പെണ്‍പുലിയെ കൂടുവച്ചു …

ഓര്‍മ്മകളേ ഉണരൂ…. | Kookkanam Rahman

നമ്മുടെ പഴയ കാല ഓര്‍മ്മകള്‍ മനസ്സിനെന്നും കുളിര്‍മ്മ നല്‍കുന്നതാണ്. അത് എന്ത് തന്നെയായാലും ഓര്‍ക്കുമ്പോള്‍ അറിയാതെ ചുണ്ടില്‍ ഒരു ചെറിയ ചിരി കടന്നു വരും.അങ്ങനെയുള്ള ഒരോര്‍മ്മയാണ്.1970 ലെ കരിവെള്ളൂരിലെ കച്ചവട പീടികകള്‍.അതിന്നും ഓര്‍മ്മയില്‍ ഇങ്ങനെ തങ്ങിനില്‍ക്കുന്നുണ്ട്.അന്ന് ഇരുപതു വയസ്സുകാരനായ സ്‌കൂള്‍ അധ്യാപകനായിരുന്നു ഞാന്‍. വൈകുന്നേരം സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കരിവെള്ളൂരിലേക്ക് ഒരു നടത്തമുണ്ട്. ചങ്ങമ്പള്ളി റോഡ് പാലം കടന്നു.അവിടം മുതല്‍ കച്ചവട പീടികകളുടെ തുടക്കമായി.ശിവരായ പൈയുടെ പഴയ ഇരുനില പിടികയാണ് ആദ്യം കാണുക.പിന്നെ സുലോചന ചേച്ചിയുടെ തയ്യല്‍ …

മഞ്ചേശ്വരത്ത് 20കാരിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ യുവതിയെ കാണാതായതായി പരാതി. മഞ്ചേശ്വം, മജിബയല്‍, ശ്രീലക്ഷ്മി നിലയത്തില്‍ നിവ്യശ്രീ(20)യെ ആണ് കാണാതായത്. പിതാവ് രവി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് രണ്ടിന് വൈകുന്നേരം കര്‍ണ്ണാടക, ഗുരുപുരയിലുള്ള മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് പോയതെന്നും അതിനു ശേഷം തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു.

ഇലക്ഷന്‍ ഗ്രാമസഭ: മരിച്ച വോട്ടര്‍മാരെ കണ്ടെത്തി

കാസര്‍കോട്: ഇലക്ഷന്‍ ഗ്രാമസഭ 5563 മരണപ്പെട്ട വോട്ടര്‍മാരെ കാസര്‍കോട് ജില്ലയില്‍ കണ്ടെത്തി. 2324 ബൂത്ത് ലെവല്‍ ഏജന്റ്മാരും 2724 വോട്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഗ്രാമസഭയില്‍ 423 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 384 ജനങ്ങളും സംബന്ധിച്ചു. ഇവിടെ ആകെ 991 മരണപ്പെട്ട വ്യക്തികളെ കണ്ടെത്തി. കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ഗ്രാമസഭയില്‍ 416 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 371 ജനങ്ങളും പങ്കെടുത്തു. 1161 മരണപ്പെട്ട വ്യക്തികളെ ഇവിടെ കണ്ടെത്തി. ഉദുമ മണ്ഡലത്തില്‍ 508 രാഷ്ട്രീയ പാര്‍ട്ടി …

വികസന മുരടിപ്പും അഴിമതിയും: കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് എസ് ഡി പി ഐ മാര്‍ച്ച് നടത്തി

കുമ്പള: പഞ്ചായത്തു ഭരണക്കാരുടെ അഴിമതി, വികസന മുരടിപ്പ്, സ്വജന പക്ഷപാതം എന്നിവയില്‍ പ്രതിഷേധിച്ചു എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ശനിയാഴ്ച നടന്ന മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് ഇതു വരെയും നിര്‍മിക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതും, പൊതു ശൗചാലയം ഇല്ലാത്തതും പഞ്ചായത്തിനകത്തു നടക്കുന്ന അഴിമതികളില്‍ മൗനം തുടരുന്നതും വോട്ടര്‍മാരോടുള്ള വഞ്ചനയാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂര്‍ പറഞ്ഞു.നാസര്‍ …

മുള്ളേരിയ കടുമന വടക്കനടുക്കം വയനാട്ടു കുലവന്‍ ദൈവസ്ഥാനം തെയ്യം കെട്ട് മഹോത്സവം ഏപ്രില്‍ 22മുതല്‍ 24 വരെ; കൂവം അളക്കലും അടയാളം കൊടുക്കലും നടന്നു

മുള്ളേരിയ: കടുമന വടക്കനടുക്കം വയനാട്ടു കുലവന്‍ ദൈവസ്ഥാനത്തു ഏപ്രില്‍ 22,23,24 തിയ്യതികളില്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കലും അടയാളം കൊടുക്കലും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ആദ്യ കൂവം അളന്നു നല്‍കിയത് കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കാണ്. തുടര്‍ന്ന് മറ്റ് ക്ഷേത്രങ്ങളിലേക്കും അളന്നു നല്‍കി. അഡൂര്‍ കഴകം പതിക്കാലടുക്കം ഐവര്‍ മഹാവിഷ്ണു തമ്പുരാട്ടി ക്ഷേത്രം കാരണവര്‍, സ്ഥാനികര്‍, വിവിധ കഴക ക്ഷേത്രങ്ങളില്‍ നിന്നുള്ള സ്ഥാനികര്‍, ഭാരവാഹികള്‍, തെയ്യം കെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികളും …

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി സ്ത്രീകളില്‍ നിന്നു പണം തട്ടി; യുവാവ് അറസ്റ്റില്‍, പ്രതി സ്ത്രീകളെ വലയിലാക്കിയത് സോഷ്യല്‍ മീഡിയകളിലൂടെ

മംഗ്‌ളൂരു: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിപ്പെടുത്തി നിരവധി സ്ത്രീകളില്‍ നിന്നു പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കാര്‍ക്കള, ഇഡുവിലെ സതീഷ് ഹോസ്മരു (36)വിനെയാണ് കദ്രി പൊലീസ് അറസ്റ്റു ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് സതീഷ് സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കിയിരുന്നത്. ഫോണില്‍ വിളിച്ച ശേഷം താങ്കളുടെ അശ്ലീല വീഡിയോകള്‍ കൈവശം ഉണ്ടെന്നും പണം തന്നില്ലെങ്കില്‍ വൈറലാക്കുമെന്നും പറഞ്ഞാണ് സതീഷ് പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ …

കാഞ്ഞങ്ങാട്ട് പിടിയിലായ ബംഗ്ലാദേശ് സ്വദേശിയുടെ ഫോണില്‍ നിന്നു നിത്യവും അതിര്‍ത്തി കടന്നു പോയ കോളുകള്‍ ആര്‍ക്കായിരുന്നു?;വന്‍ തുക അതിര്‍ത്തി കടത്തിയതായും സംശയം, പ്രതിയെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പൊലീസ്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് അനധികൃതമായി താമസിക്കുന്നതിനിടയില്‍ ബംഗ്ലാദേശ് സ്വദേശിയായ യുവാവ് വന്‍തോതില്‍ പണം അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങി പൊലീസ്. ഷാബിര്‍ ഷേഖ് എന്ന അതിയാര്‍ റഹ്‌മാന്‍ (22) കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട്, ബല്ല, ആവി, പൂടംകല്ലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. കണ്ണൂരില്‍ നിന്നും എത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എ.ടി.എസ്) ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെയാണ് അതിയാര്‍ റഹ്‌മാനെ അറസ്റ്റു ചെയ്തത്.പെരുമ്പാവൂരില്‍ നിന്നു അടുത്തിടെ പിടിയിലായ അന്‍പതില്‍ …

പന്നിക്കു വച്ച കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കു വെടി വച്ച് പിടികൂടി

കല്‍പ്പറ്റ: പന്നിക്കു വച്ച കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കു വെടി വച്ച് പിടികൂടി. മേപ്പാടി, നെടുമ്പാല എസ്റ്റേറ്റില്‍ ആണ് സംഭവം. ഞായറാഴ്ച രാവിലെയോടെയാണ് പുലിയെ മുന്‍ കാലുകള്‍ കെണിയില്‍ കുടുങ്ങിയ നിലയില്‍ വേലിയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകരെത്തി നിരീക്ഷണം നടത്തിയ ശേഷമാണ് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത്. വെടി വെക്കുമ്പോഴോ അതിനു മുമ്പോ പുലി രക്ഷപ്പെട്ട് ആള്‍ക്കാര്‍ക്കു നേരെ തിരിയാതിരിക്കുന്നതിനു ശക്തമായ മുന്‍ കരുതല്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് മയക്കുവെടി വച്ചു പിടികൂടിയത്. പുലിയുടെ കാലില്‍ പരിക്കുള്ളതായാണ് സൂചന.

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസെടുത്തു, സ്ത്രീധന നിരോധന പ്രകാരമുള്ള കേസില്‍ ഭര്‍തൃമാതാവും സഹോദരിയും പ്രതികള്‍

കാസര്‍കോട്: വാട്സ്ആപ്പിലൂടെ 21 കാരിയായ യുവതിയെ മുത്തലാഖ് ചൊല്ലിയ യുവാവിനും മാതാവിനും സഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട്, കല്ലൂരാവി സ്വദേശിനി നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവ് ബദിയഡുക്ക, നെല്ലിക്കട്ടയിലെ അബ്ദുല്‍ റസാഖിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഫെബ്രുവരി 21ന് ആണ് യുവതിയുടെ പിതാവിന്റെ വാട്സ്ആപ്പിലേക്ക് മൂന്നു തവണ സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയത്. ഇതേ തുടര്‍ന്നാണ് യുവതി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. 20 പവന്‍ സ്വര്‍ണ്ണവും 12 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയതായും പരാതിയില്‍ പറഞ്ഞിരുന്നു. …

മഞ്ഞടുക്കം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തിലേക്ക് പൂക്കാര്‍ സംഘം യാത്ര തിരിച്ചു; വൈകിട്ട് കാട്ടൂര്‍ തറവാട്ടില്‍ വിളക്കും തളികയുമായി വരവേല്‍പ്

കാസര്‍കോട്: പാണത്തൂര്‍, മഞ്ഞടുക്കം, തുളുര്‍വനം ഭഗവതി ക്ഷേത്രത്തിലേക്കുള്ള പൂക്കാര്‍ സംഘം യാത്ര തിരിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തുളൂര്‍ വനത്ത് ഭഗവതിയുടെ കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള പൂക്കളുമായി പുറപ്പെട്ട സംഘങ്ങള്‍ ഞായറാഴ്ച വൈകുന്നേരം നാലിന് കാട്ടൂര്‍ തറവാട്ടിലെത്തും.കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തു നിന്നും അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാനത്തു നിന്നുമുള്ള സംഘങ്ങളാണ് ശനിയാഴ്ച വൈകുന്നേരം യാത്ര തിരിച്ചത്. പച്ചോല കൊണ്ട് മൊടഞ്ഞ കൊട്ടയില്‍ ചെക്കിപ്പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാല്യക്കാരന്‍ തലയിലേന്തും. പരമ്പരാഗത പാതയിലൂടെ കിലോമീറ്ററുകളോളം …

ബ്ലൈസ് തളങ്കര മുപ്പതാം വാര്‍ഷികം; ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്തു

തളങ്കര: സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, കലാ, കായികമേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയുടെ ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്തു. ബ്ലൈസ് തളങ്കര പ്രസിഡന്റ് നൗഫല്‍ തായല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറര്‍ ഹാരിസ് ടി.ഐ, മറ്റു ഭാരവാഹികളായ സുബൈര്‍ യു.എ, ഹാഫിസ് ടി.ഐ, ഹസ്സന്‍ പതിക്കുന്നില്‍, അബ്ദുല്‍ ഖാദര്‍ ഉമ്പു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്വിസ് …