കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്നു 3 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി;വനിതാ സെക്യൂരിറ്റി ജീവനക്കാരി ഷാഹിന എന്ന മുനീറുന്നീസയെ തെരയുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ വന്‍ കവര്‍ച്ച. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ റോയല്‍ഫോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരി റഹ്‌മത്ത് നിഷാമിന്റെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. 2024 ഡിസംബര്‍ 24ന് മുമ്പുള്ള ഏതോ ദിവസമാണ് കവര്‍ച്ച നടന്നതെന്നു റഹ്‌മത്ത് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപ വില മതിക്കുന്ന അഞ്ചു പവന്‍ സ്വര്‍ണ്ണവളകള്‍ മോഷണം പോയതായി പരാതിയില്‍ പറഞ്ഞു. ഫ്‌ളാറ്റിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരിയായ ഷാഹിന എന്ന മുനീറുന്നീസയെ സംശയിക്കുന്നതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page