എസ്എസ്എല്‍സി പരീക്ഷ; റംസാന്‍ വ്രതം; കുമ്പളയില്‍ വൈദ്യുതി മുടക്കം പതിവ്, കുമ്പള കെ.എസ്.ഇ.ബി ഓഫീസിലേക്ക് മെഴുകുതിരി പ്രകടനം, പ്രതിഷേധം

കാസര്‍കോട്: വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി 12 മണി വരെ വൈദ്യുതി പതിവായി തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മെഴുകുതിരിയുമായി കുമ്പള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലേക്ക് പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരം മുതല്‍ വൈദ്യുതി തടസ്സപ്പെടുന്നത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും റംസാന്‍ വ്രതം അനുഷ്ഠിക്കുന്നവരെയും ദുരിതത്തിലാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം വൈദ്യുതി ഓഫീസില്‍ അറിയിച്ചിട്ടും വൈദ്യുതി തടസ്സപ്പെടല്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ സംഘടിതരായി കുമ്പള കെഎസ്ഇബി ഓഫീസില്‍ മെഴുകുതിരി വെട്ടവുമായി എത്തിയത്. കര്‍ണ്ണാടകയില്‍ നിന്നു ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ഉദ്യോഗസ്ഥര്‍ നാട്ടുകാരെ അറിയിച്ചു. ഇതിനിടയില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന വൈദ്യുതി തടസ്സത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് എന്നിവര്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടിക്ക് നേരിട്ട് നിവേദനം നല്‍കി. പ്രശ്‌നത്തിനു ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എം.എല്‍.എമാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page