ബ്ലൈസ് തളങ്കര മുപ്പതാം വാര്‍ഷികം; ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്തു

തളങ്കര: സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, കലാ, കായികമേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയുടെ ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്തു. ബ്ലൈസ് തളങ്കര പ്രസിഡന്റ് നൗഫല്‍ തായല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര, ട്രഷറര്‍ ഹാരിസ് ടി.ഐ, മറ്റു ഭാരവാഹികളായ സുബൈര്‍ യു.എ, ഹാഫിസ് ടി.ഐ, ഹസ്സന്‍ പതിക്കുന്നില്‍, അബ്ദുല്‍ ഖാദര്‍ ഉമ്പു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്വിസ് മത്സരം, വിദ്യാഭ്യാസ സെമിനാര്‍, കായിക -കലാ മത്സരങ്ങള്‍, ഫുഡ് ഫെസ്റ്റിവല്‍, ലഹരിക്കെതിരെ ബോധവല്‍ക്കരണം, ആരോഗ്യ സെമിനാര്‍ തുടങ്ങി 30 ഇന പരിപാടികള്‍ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page