പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: മൂന്നാം പ്രതി അസ്‌നീഫ സിംകാര്‍ഡ് കൈക്കലാക്കിയത് അബ്ദുല്‍ ബാഹിസ് എന്നയാളുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി, ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിക്കെതിരെ വ്യാജ രേഖകള്‍ നല്‍കി സിംകാര്‍ഡ് സ്വന്തമാക്കിയതിനു പൊലീസ് കേസെടുത്തു. ഹാജി കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസാണ് മൂന്നാം പ്രതിയായ പൂച്ചക്കാട് വലിയ പള്ളിക്കു സമീപത്തെ അസ്‌നീഫ (34)യ്‌ക്കെതിരെ കേസെടുത്തത്.
2023 ഏപ്രില്‍ 14ല്‍ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് അസ്‌നീഫ അടക്കമുള്ള നാലു പ്രതികള്‍. നേരത്തെ ജാമ്യം ലഭിച്ച മധൂരിലെ ആയിഷ അടക്കമുള്ളവര്‍ക്കെതിരെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നെങ്കിലും കൊലപാതകമാണെന്നു തെളിഞ്ഞാല്‍ കുടുങ്ങാതിരിക്കുന്നതിനാണ് അസ്‌നീഫ മറ്റൊരാളുടെ പേരില്‍ വ്യാജരേഖകള്‍ ഹാജരാക്കി സിം കാര്‍ഡ് എടുത്തതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page