കാസര്‍കോട്, ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, ഉദിനൂര്‍, തടിയന്‍ കൊവ്വല്‍ സ്വദേശിനിയും കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായ പി.പി അമ്പിളി(24)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഹോസ്റ്റലിലെ ഫാനിലാണ് അമ്പിളിയെ തൂങ്ങിയ നിലയില്‍ സഹപാഠി കണ്ടെത്തിയത്. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. തടിയൻ കൊവ്വലിലെ ചന്ദ്രന്റെയും ഗീതയുടെയും മകളാണ്.

വര്‍ദ്ധിച്ച ആഗോള വ്യാപാര തീരുവകള്‍ ദുര്‍ബല-ദരിദ്ര ജനവിഭാഗത്തെ ബാധിക്കുമെന്ന് റെബേക്ക ഗ്രിന്‍സ്പാന്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കെതിരെ യുഎന്നിലെ വ്യാപാര വികസന ഏജന്‍സി രംഗത്തെത്തി. ഏപ്രില്‍ രണ്ടിനാണ് നിരവധി രാജ്യങ്ങള്‍ക്കെതിരെ വിവിധ ഇറക്കുമതി തീരുവകള്‍ അമേരിക്ക പ്രഖ്യാപിച്ചത്.ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച യുഎസിന്റെ ഉയര്‍ന്ന താരിഫിനെ തുടര്‍ന്നുണ്ടാകുന്ന വ്യാപാര തകര്‍ച്ച ‘ദുര്‍ബലരെയും ദരിദ്രരെയും വേദനിപ്പിക്കുന്നു’ എന്ന് യുഎന്‍സിടിഎഡി സെക്രട്ടറി ജനറല്‍ റെബേക്ക ഗ്രിന്‍സ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘വ്യാപാരം അസ്ഥിരതയുടെ മറ്റൊരു ഉറവിടമായി മാറരുത്. അത് വികസനത്തിനും ആഗോള വളര്‍ച്ചയ്ക്കും സഹായകമാകണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.‘ഇന്നത്തെ വെല്ലുവിളികളെ …

കള്ളപ്പണം വെളുപ്പിക്കല്‍: ജഡ്ജി കെ.പി ജോര്‍ജ് രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി

-പി പി ചെറിയാന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി(ടെക്‌സാസ്): കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിനു ജഡ്ജി കെ.പി ജോര്‍ജ് രാജിവയ്ക്കണമെന്ന് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു.ജഡ്ജി കെ പി ജോര്‍ജിനെതിരെ രണ്ട് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നാം ഡിഗ്രി കുറ്റകൃത്യമാണെന്ന് കെപിആര്‍സി 2 ഇന്‍വെസ്റ്റിഗേറ്റുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വെളിപ്പെടുത്തി.ജോര്‍ജ് അധികാരികള്‍ക്ക് കീഴടങ്ങിയതായും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജയിലില്‍ അടച്ചിരിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടര്‍ മാരിയോ ഡയസ് നിയമപാലകരോട് സ്ഥിരീകരിച്ചു.ജോര്‍ജിന് 30,000 മുതല്‍ 150,000 വരെ …

ഹര്‍മീത് ധില്ലന്‍ സിവില്‍ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍; യുഎസ് സെന്ററിന്റ് സ്ഥിരീകരണം

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍, ഡിസി: നടന്ന വോട്ടെടുപ്പില്‍, ഏപ്രില്‍ 4 ന് യുഎസ് സെനറ്റ് 52-45 എന്ന ഭൂരിപക്ഷത്തോടെ തീരുമാനത്തില്‍ ഹര്‍മീത് ധില്ലനെ സിവില്‍ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായി സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍, അലാസ്‌കയില്‍ നിന്നുള്ള സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി മാത്രമാണ് സ്ഥിരീകരണത്തെ എതിര്‍ത്ത് ഡെമോക്രാറ്റുകളുമായി ചേര്‍ന്നത്.ദീര്‍ഘകാല യാഥാസ്ഥിതിക അഭിഭാഷകയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഖ്യകക്ഷിയുമായ ധില്ലണ്‍. വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രോസിക്യൂഷനുകള്‍, വോട്ടവകാശ വ്യവഹാരങ്ങള്‍, നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ വിവേചനപരമായ നടപടികളെക്കുറിച്ചുള്ള അന്വേഷണം എന്നിവയുള്‍പ്പെടെ. …

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; ബാപ്പുംകയം സ്വദേശിക്കും ഭാര്യയ്ക്കുമെതിരെ കേസ്

കാസര്‍കോട്: സ്ത്രീകളടക്കമുള്ളവരില്‍ നിന്നു പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പനത്തടി. ചിറംകടവ്, പള്ളിക്കാലിലെ ശൈലജരാജ (52)ന്റെ പരാതിയില്‍ പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസ്, ഭാര്യ സ്മിത ബിജു എന്നിവര്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. ചിട്ടി തുകയും കടമായി നല്‍കിയ പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ശൈലജ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം ഇടപാട് സംബന്ധിച്ച് നടത്തിയ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ശൈലജ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കാസര്‍കോട്ട് ഉള്‍പ്പെടെ സംസ്ഥാനത്തെങ്ങും കേസ്; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തീപ്പൊരി പ്രസാദ് അറസ്റ്റില്‍, പിടിയിലായത് വന്‍ കവര്‍ച്ച പ്ലാന്‍ ചെയ്‌തെത്തിയപ്പോള്‍

കാസര്‍കോട്/കണ്ണൂര്‍: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കവര്‍ച്ചകള്‍ നടത്തി പൊലീസിനെ ഞെട്ടിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ, ചെന്നിത്തല സൗത്ത് കോട്ടമുറി ജംഗ്ഷനില്‍ തുമ്പിനാത്ത് വീട്ടില്‍ പ്രസാദ് എന്ന തീപ്പൊരി പ്രസാദി(51)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസിനെ കണ്ടതോടെ പ്രസാദ് ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് …

മധൂരില്‍ 14കാരനെ പീഡിപ്പിച്ചു; വിദ്യാനഗര്‍ പൊലീസ് നാല് പോക്‌സോ കേസെടുത്തു, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: പതിനാലുകാരനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. മധൂര്‍, ബൈനടുക്കത്തെ ചിദംബര നായിക് ആണ് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായത്. നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ ഓഫാകുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പുറത്തായതും പൊലീസ് കേസെടുത്തതും. മറ്റു മൂന്നു കേസുകളിലെ പ്രതികള്‍ ഒളിവില്‍ പോയി.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് 6മാസം മുമ്പ് കല്യാണം; ഭാര്യ വിവാഹമോചിതയാണെന്ന് അറിഞ്ഞപ്പോള്‍ കഴുത്തു മുറുക്കി കൊലപാതകം, ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

ഹുന്‍സൂര്‍: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് ആറുമാസം മുമ്പ് വിവാഹം കഴിച്ച യുവതിയെ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സഹായത്തോടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷംഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബിലിക്കെരെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൂച്ചള്ളിയിലാണ് കൊലപാതകം നടന്നത്. തുംകൂര്‍ സ്വദേശിനിയായ പവിത്ര (26)യാണ് കൊല്ലപ്പെട്ടത്. പ്രമുഖ നാളികേര വ്യാപാരിയായ നാഗേഷിന്റെ മകന്‍ സച്ചിന്‍ (26) ആണ് കൊല നടത്തിയത്.ഇന്‍സ്റ്റഗ്രാമിലാണ് പവിത്രയെ സച്ചിന്‍ പരിചയപ്പെട്ടത്. ആറു മാസം മുമ്പ് വിവാഹം കഴിച്ചു. തനിക്ക് ആരും ഇല്ലെന്നു പറഞ്ഞാണ് സച്ചിനെ പവിത്ര …

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം; 18കാരനെ ജയിലിലടച്ചു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത 18കാരന്‍ അറസ്റ്റില്‍. മടിക്കൈ, ചതുരക്കിണറിലെ ആദിത്യ (18)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര് നിബിന്‍ ജോയി അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. 2024 മെയ് മാസത്തിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനു ഇരയായത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ചതുരക്കിണറിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് …

ഒരാഴ്ചത്തേക്ക് അടച്ചിട്ട മൊഗ്രാല്‍ ടൗണ്‍ സര്‍വീസ് റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും തുറന്നു കൊടുത്തില്ല; നാട്ടുകാര്‍ ദുരിതത്തില്‍

മൊഗ്രാല്‍: മൊഗ്രാല്‍ ടൗണില്‍ നിന്ന് കുമ്പള ഭാഗത്തേക്കുള്ള ദേശീയപാത സര്‍വീസ് റോഡ് ഒരാഴ്ചത്തേക്ക്അടച്ചിട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഇത് യാത്രാ ദുരിതവും അധിക ബാധ്യതയുമുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.അറ്റകുറ്റപണികള്‍ക്ക് എന്ന പേരിലാണ് കഴിഞ്ഞമാസം പതിനെട്ടാം തീയതി റോഡ് അടച്ചിട്ടത്. പരീക്ഷാ സമയവും, ഈദ് ആഘോഷവുമൊക്കെ ആയതിനാല്‍ ജോലികള്‍ ഏപ്രില്‍ ആദ്യവാരത്തേക്ക് മാറ്റണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു. അത് പ്രതിഷേധത്തിനു ഇടയാക്കുകയായിരുന്നു.ഇപ്പോള്‍ മൊഗ്രാല്‍ ലീഗ് ഓഫീസിനും മൊഗ്രാല്‍ …

ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, കസബ, ഹാര്‍ബര്‍ റോഡിലെ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രന്റെ മകന്‍ ധനശ്യാം (25) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്.നേരത്തെ ദുബായിയില്‍ ആയിരുന്ന ധനശ്യാം ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കാസര്‍കോട് പൊലീസ് കേസെടുത്തു. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ശ്യാമിലി, ശിവന്‍.

പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് ഇറങ്ങിയ യുവതികള്‍ ലോഡ്ജില്‍ മുറിയെടുത്തു മയക്കുമരുന്നു ഉപയോഗിച്ചു; ഒടുവില്‍ യുവാക്കള്‍ക്കൊപ്പം എക്‌സൈസിന്റെ പിടിയിലായി

കണ്ണൂര്‍: പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീടുകളില്‍ നിന്നു പോയ യുവതികള്‍ രണ്ടു യുവാക്കള്‍ക്കൊപ്പം മയക്കുമരുന്നു ഉപയോഗിക്കുന്നതിനിടയില്‍ ലോഡ്ജ് മുറിയില്‍ വച്ച് എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂര്‍, മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണത്തെ മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂറിലെ റഫീന (24), കണ്ണൂരിലെ ജസീന (22) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പറശ്ശിനി, കോള്‍മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് യുവതീ-യുവാക്കള്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നു 490 മില്ലി …

ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത വിരോധം: ഒന്‍പതു വയസുകാരനെ പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു; തടയാന്‍ ചെന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനും അടിയേറ്റു, കലിയടങ്ങാത്ത യുവതി പാഠ പുസ്തകങ്ങള്‍ കീറി നശിപ്പിച്ചു, ഫര്‍ണ്ണിച്ചറുകള്‍ കൊത്തി മുറിച്ചു, പൊലീസ് കേസെടുത്തു

കാസര്‍കോട്: അഞ്ചു വര്‍ഷമായി ഭര്‍ത്താവുമായി ബന്ധം ഇല്ലാത്ത യുവതിയെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത വിരോധത്തില്‍ ഒന്‍പതു വയസ്സുള്ള കുട്ടിയെ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തില്‍ മുത്തശ്ശി നല്‍കിയ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.വിദ്യാനഗര്‍, ആസാദ് റോഡിലെ വലിയപറമ്പ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ 73കാരിയുടെ പരാതി പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ മൂത്ത മകന്റെ ഭാര്യയാണ് പ്രതി. യുവതിയും ഭര്‍ത്താവും അഞ്ചുവര്‍ഷമായി ബന്ധം ഇല്ലെന്നു പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ യുവതി …

നെല്ലിക്കുന്നിലെ കെ.വി യശോദ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്നിലെ കെവി യശോദ(69) അന്തരിച്ചു. ഭര്‍ത്താവ്: എം.കെ സുകുമാരന്‍(റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍). മക്കള്‍: വൈ.എസ് സന്തോഷ്(ബംഗളൂരു), ആശ രോഷ്‌നി(അധ്യാപിക). സഹോദരങ്ങള്‍: കൃഷ്ണന്‍ (റിട്ട.പൊലിസ് ), പരേതനായ ഗംഗാധരന്‍, ശാന്ത, പദ്മിനി.

മഞ്ചേശ്വരത്തെ യുവ ഭര്‍തൃമതി കുമ്പളയിലെ മുസ്തഫയുടെ കൂടെ പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്തെ യുവഭര്‍തൃമതിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, കെജിഎം റോഡിലെ സുനൈന ക്വാട്ടേജില്‍ താമസക്കാരിയായ റംലയുടെ മകള്‍ റൈഷാനയെ (20)ആണ് കാണാതായത്. ഏപ്രില്‍ നാലിന് തളിപ്പറമ്പിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് മകളെ കാണാതായതെന്നു പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മകള്‍ കുമ്പളയിലെ മുസ്തഫ എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കല്‍: യു ഡി എഫ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി രാപ്പകല്‍ സമരം നടത്തി

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കലില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് നഗരസഭ കാര്യാലയത്തിന് സമീപം രാപ്പകല്‍ സമരം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. എ.എം.കടവത്ത്, സാജിദ് കമ്മാടം, ടി.ഇ.മുക്താര്‍, ആര്‍.ഗംഗാധരന്‍, അബ്ബാസ് ബീഗം, സാഹിര്‍ ആസിഫ്, ജിജിതോമസ്, മനാഫ്, ജി.നാരായണന്‍, ഹമീദ് ബെദിര പ്രസംഗിച്ചു.

കോഴിക്കോട് മുനമ്പത്ത് ഭൂപ്രശ്‌നം നേരിടുന്ന 50 പേര്‍ ബി ജെ പി അംഗത്വമെടുത്തു; പ്രശ്‌നം പരിഹരിക്കും വരെ സമരക്കാര്‍ക്കൊപ്പമെന്നു രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്: മുനമ്പത്തെ തങ്ങളുടെ സ്ഥലത്തിനു റവന്യു അവകാശം നല്‍കണമെന്നാവശ്യപ്പെട്ടു സമരം തുടരുന്ന പന്തലില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെയും എന്‍ ഡി എ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയേയും പാര്‍ട്ടി മുന്നണി പ്രവര്‍ത്തകരും സമരക്കാരും വരവേറ്റു. സമരക്കാരായ 50 പേര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു. കൈവശ ഭൂമിക്കു അവകാശം ലഭിക്കും വരെ മുനമ്പം സ്വദേശികള്‍ക്കൊപ്പമായിരിക്കും ബി ജെ പിയെന്നു രാജീവ് ചന്ദ്രശേഖര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; പവന് 1280 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിനു വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞു. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 67,200 രൂപയാണ് വില. സ്വര്‍ണ്ണത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. കഴിഞ്ഞ 10 ദിവസം സ്വര്‍ണ്ണവില ഉയര്‍ന്നുയര്‍ന്നു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 68480 രൂപ വിലയായിരുന്നു.