പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്കു പഞ്ചനക്ഷത്ര താമസസൗകര്യം ഒരുക്കുന്നവര്‍: സൂഫി കൗണ്‍സില്‍ തലവന്‍

അജ്മീര്‍ (രാജസ്ഥാന്‍): ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും പഞ്ചനക്ഷത്ര താമസസൗകര്യമൊരുക്കുന്നവരാണ് പാക്കിസ്ഥാനെന്നു സൂഫി കൗണ്‍സില്‍ തലവന്‍ അപലപിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കുകയായിരുന്നു ഓള്‍ ഇന്ത്യാ സൂഫി സജ്ജദനാശിന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നസ്‌റുദ്ദീന്‍ ക്രിസ്റ്റി. പാക്കിസ്ഥാനും അതിന്റെ നേതാക്കന്മാരും മുഴക്കിക്കൊണ്ടിരിക്കുന്നത് പൊള്ളയായ അവകാശവാദങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. ചോരപ്പുഴ ഒഴുക്കുമെന്ന അവരുടെ വെളിപാട് അതിന്റെ സൂചനയാണ്. ചോര ഒഴുകുമെങ്കില്‍ അതു തീവ്രവാദികളുടെയും അവരുടെ രക്ഷാധികാരികളുടേതുമായിരിക്കുമെന്നു സൂഫി കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. തീവ്രവാദികളുടെ സുരക്ഷിതതാവളമായി പാക്കിസ്ഥാന്‍ മാറിയിരിക്കുന്നു. ഇതിനെ എങ്ങനെ നേരിടണമെന്ന് ഇന്ത്യക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ഉചിതമായ മറുപടി തീവ്രവാദികള്‍ക്കും പാക്കിസ്ഥാനും ഉടനെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page