ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിറിനെ ചോദ്യം ചെയ്യാൻ എക്സൈസ്, ലഹരിയുമായി പിടിയിലായ സംവിധായകർക്കെതിരെ ഫെഫ്ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും അറസ്റ്റ് ചെയ്ത കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. സമീറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവരടക്കം 3 പേർ പിടിയിലായത്. ഹാജരാകാൻ ആവശ്യപ്പെട്ട് സമീറിന് നോട്ടിസ് നൽകുമെന്ന് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
തിരക്കഥാ രചനയ്ക്കും സിനിമ ചർച്ചകൾക്കുമായി എടുത്തിരുന്ന ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്നു ഇന്നു പുലർച്ചെയാണ് ഇവർ പിടിയിലായത്. ഇവിടെ വ്യാപകമായി ലഹരി ഉപയോഗം നടന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്യുമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. കേസിനെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും നടപടിയിൽ വലിപ്പ ചെറുപ്പമുണ്ടാകില്ലെന്നും ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ അറിയിച്ചു.
കൊച്ചി സ്വദേശിയായ സമീർ താഹിർ പന്ത്രണ്ടോളം സിനിമകളുടെ ഛായാഗ്രഹകനാണ്. ‘ചാപ്പാക്കുരിശ്’, ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘കലി’ എന്നി സിനിമകൾ സംവിധാനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page