‘ഏതു നിമിഷവും എവിടെയും’: അറേബ്യന്‍ സമുദ്രത്തില്‍ എന്തിനും സജ്ജമായി ഇന്ത്യന്‍ നേവി യുദ്ധകപ്പല്‍

ന്യൂഡല്‍ഹി: ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായി അറേബ്യന്‍ കടലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നേവിയുടെ ബ്രഹ്‌മോസ് യുദ്ധ കപ്പലില്‍ നിന്നു ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നേവി പങ്കുവെച്ചു.


ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നു കപ്പലില്‍ നിന്നുള്ള സന്ദേശത്തില്‍ നാവിക സേന വെളിപ്പെടുത്തി. കൊല്‍ക്കത്ത-ക്ലാസ് ഡിസ്‌ട്രോയേഴ്‌സ്, നീലഗിരി-ക്രിവാക്ക് ക്ലാസ് ഫ്രിഗേറ്റ്‌സ് എന്നിവയും ഇന്ത്യയുടെ യുദ്ധക്കപ്പല്‍ വ്യൂഹത്തിലുണ്ട്. ദീര്‍ഘദൂര മിസൈലുകളുടെ കൃത്യത ഉറപ്പാക്കാനുള്ള പരീക്ഷണ മിസൈല്‍ വിക്ഷേപണവും തുടരുന്നുണ്ട്. അതേ സമയം അറേബ്യന്‍ സമുദ്ര മേഖലയില്‍ നടക്കുന്ന ഇന്ത്യയുടെ പരീക്ഷണ മിസൈല്‍ പ്രകടനത്തെ പാക്കിസ്ഥാന്‍ വിമര്‍ശിച്ചിട്ടുണ്ട്. മിസൈല്‍ പരീക്ഷണങ്ങള്‍ പാക്കിസ്ഥാനില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതേ സമയം ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കുന്നതിനു പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ ധാരണകള്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണിതെന്നു കരുതുന്നു. ഈ നീക്കങ്ങളെ ഇന്ത്യകരസേന ഉചിതമായി തിരിച്ചടിക്കുന്നുമുണ്ട്. അതേ സമയം പഹല്‍ഗാമില്‍ പാക്കിസ്ഥാനും ഭീകരസംഘവും നടത്തിയ കൂട്ടക്കൊലയുടെ വേദന ഭാരതീയരുടെ രക്തധമനികളെ ചൂടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page