അപകടത്തിൽപെട്ട കാറിൽ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ചു ഭർത്താവ് സ്ഥലം വിട്ടു : അപകടം മനഃപൂർവമോയെന്ന് സംശയം, ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി: ഉപ്പുതറയിൽ അപകടത്തിൽപെട്ട കാറിൽ പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് സ്ഥലം വിട്ടു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആലടി സ്വദേശി സുരേഷും ഭാര്യയും സഞ്ചരിച്ചിരുന്ന കാറാണ് താഴ്ച്ചയിലേക്കു മറിഞ്ഞത്. പിന്നാലെ പരുക്കേറ്റ ഭാര്യയെ കാറിൽ ഉപേക്ഷിച്ചു ഇയാൾ സ്ഥലം വിടുകയായിരുന്നു. ഞായറാഴ്ച രാവിലെ സമീപവാസികളാണ് കാറിൽ കുടുങ്ങി കിടന്ന സ്ത്രീയെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സ്റ്റിയറിങ്ങിൽ കയറി പിടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാളുടെ മൊഴി. എന്നാൽ മദ്യലഹരിയിലായിരുന്ന ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുരേഷും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ട്. അതിനാൽ അപകടം സുരേഷ് മനഃപൂർവം ഉണ്ടാക്കിയതാണോയെന്നതും പൊലീസ് അന്വേഷി ക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page