മാര്‍ച്ച് 9 ഞായര്‍ മുതല്‍ യു എസ്സില്‍ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട്

-പി.പി. ചെറിയാന്‍ ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 9 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്‍പോട്ടു തിരിച്ചുവയ്ക്കും. നവംബര്‍ 3 ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചു വച്ചിരുന്നത്.വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവക്കുന്ന സമയമാറ്റം അമേരിക്കയില്‍ ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോക മഹായുദ്ധ കാലത്താണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (വസന്തകാലം), വിന്റര്‍(ശീതകാലം) എന്നീ സീസണുകളില്‍ പകലിന്റെ …

ലഹരിമാഫിയക്ക് താക്കീത്; കഞ്ചാവ് വില്‍പ്പനക്കു പിടിയിലായ സമീറിനെ കളനാട് ജമാഅത്ത് പുറത്താക്കി

കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ക്കു കഞ്ചാവു വില്‍പ്പന നടത്തിയ സമീറിനെ കളനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ജമാഅത്ത് അംഗത്വത്തില്‍ നിന്നു പുറത്താക്കി.ലഹരിമാഫിയക്കു സഹായം ചെയ്തു കൊടുക്കുന്നവരെയും ലഹരി മാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അത്തരക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ജമാഅത്ത് കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജമാഅത്ത് കമ്മിറ്റി മുഖേനയുള്ള ഔദ്യോഗിക സേവനങ്ങളില്‍ നിന്നു മാറ്റി നിറുത്താനും ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. അന്യ നാടുകളില്‍ നിന്നു നാട്ടിലെത്തി വാടകക്കു താമസിക്കുന്നവരില്‍ സംശയാസ്പദമായി കാണുന്നവര്‍ക്കു വാടകക്കു വീടുകൊടുക്കുന്നവര്‍ ജാഗ്രത പാലിക്കണം. …

വനിതാ ശാക്തീകരണം: കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം: മോദി

ന്യൂഡല്‍ഹി: വനിതകളുടെ ശക്തിക്കും സംഭാവനകള്‍ക്കുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദരവാണ് നാരിശക്തി പരിപാടിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വ്യത്യസ്ഥ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെയും അവരുടെ നേട്ടങ്ങളും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. വനിതാ ശക്തിക്കും വനിതാ ദിനത്തിനും മുന്നില്‍ അദ്ദേഹം ശിരസ്സു നമിച്ചു.കേന്ദ്രസര്‍ക്കാര്‍ എപ്പോഴും വനിതാ ശാക്തീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലും പരിപാടികളിലും ഇതുപ്രകടമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലം സ്വദേശിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി വ്യാജ പാസ്‌പോര്‍ട്ട് എടുത്തതായി പരാതി; കാസര്‍കോട് അമേയ് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കൊല്ലം സ്വദേശിയുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത കാസര്‍കോട് ആനബാഗില്‍ അമേയ് സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.കാസര്‍കോട്, ആനവാതുക്കല്‍, അമേയ് തലക്കല്‍ വളപ്പില്‍ വേലായുധന്റെ മകന്‍ വിനോദിനെതിരെയാണ് കേസ്. വിനോദ് അയാളുടെ ഫോട്ടോ വച്ചു വ്യാജരേഖകള്‍ ഉണ്ടാക്കി അതുപയോഗിച്ചു 2008 ഡിസംബര്‍ അഞ്ചിനു തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നു പാസ്‌പോര്‍ട്ട് കരസ്ഥമാക്കുകയും അതിനു ശേഷം ഇക്കാര്യം മറച്ചു വച്ച് 2012 ജൂണ്‍ എട്ടിന് അയാളുടെ യഥാര്‍ത്ഥ വിലാസത്തില്‍ ഒറിജിനല്‍ രേഖകളുപയോഗിച്ചു കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നു …

കാസര്‍കോട് സ്വദേശി കെ.വി കുമാരന്‍ മാഷിനു കേന്ദ്ര സാഹിത്യ അക്കാദമി വിവര്‍ത്തന പുരസ്‌കാരം

പുരസ്‌കാരം നേടിയത് പ്രാപഞ്ചിക വിസ്മയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ‘യാനം’ കന്നഡ ശാസ്ത്രനോവലിന്റെ മൊഴി മാറ്റത്തിന് Author – രവീന്ദ്രന്‍ പാടി കന്നഡ സാഹിത്യം ഇതുവരെയും രംഗപ്രവേശം ചെയ്തിട്ടില്ലാത്ത, സജീവ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ, നോവലാണ് എസ്.എല്‍. ഭൈരപ്പ എഴുതിയ യാന. 400 പ്രകാശവര്‍ഷം അകലെയുള്ള ഒരു സങ്കല്‍പ ഗ്രഹത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടു തന്നെ ശാസ്ത്രനോവല്‍ അഥവാ സയന്‍സ് ഫിക്ഷന്‍ എന്ന ഗണത്തിലാണ് ഈ നോവലിനെ പെടുത്തിയിരിക്കുന്നത്.യാനയെ യാനം എന്ന പേരില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുക വഴി സയന്‍സ് ഫിക്ഷന്‍ …

പഠനത്തിനു സ്‌കൂളില്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിക്കു വീട്ടിലിരുന്നു പഠിക്കാന്‍ സൗകര്യമായി

കാസര്‍കോട്: പഠനത്തിനു സ്‌കൂളിലെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിക്കു വീട്ടിലിരുന്നു സ്‌കൂളിലെ പഠനം തുടരുന്നതിനു സമഗ്ര ശിക്ഷാ കാസര്‍കോട് സ്റ്റാര്‍സ് പദ്ധതി സംവിധാനമൊരുക്കി. ചുക്കിനടുക്കയിലെ ഭരത് കുമാറിനു ടാബ്, സ്റ്റാന്റ്, ക്യാമറ, മെമ്മറി കാര്‍ഡ് എന്നിവ കുമ്പള ബ്ലോക്ക് ബിആര്‍സി പ്രൊജക്ട് കോഡിനേറ്റര്‍ കെ. ജയറാമിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിച്ചു. ഇനി ക്ലാസിലെ പഠനവും സംശയം ചോദിക്കാനുള്ള അവസരവും ഭരത് കുമാറിനു വീട്ടിലിരുന്നു ലഭിക്കും. മാന്യ ജ്ഞാനോദയ സീനിയര്‍ ബേസിക് സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് ഭരത് കുമാര്‍. കുമ്പള ബിആര്‍സി പരിധിയില്‍ …

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവു മരിച്ചു.കോഴിക്കോടു മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയ ശേഷം അതു മൂലമുണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആശങ്കപ്പെട്ട ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് അയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ വയറിനുള്ളില്‍ പൊതിയും അതിനുള്ളില്‍ വെളുത്തതരികളും കണ്ടെത്തിയിരുന്നു. അടിയന്തിര ചികിത്സ തുടരുന്നതിനിടയിലാണ് എംഡിഎംഎ ഷാനിദിന്റെ ജീവന്‍ അപഹരിച്ചത്.

പേര്യ പി.സുബ്രഹ്‌മണ്യഭട്ട് അന്തരിച്ചു

കാസര്‍കോട്: ബേഡകം പേര്യയിലെ പി.സുബ്രഹ്‌മണ്യഭട്ട് (82) അന്തരിച്ചു. നിരവധി വര്‍ഷം കര്‍ണ്ണാടക ഹൊസനഗര രാമചന്ദ്രാപുരമഠം സ്വാമിയുടെ ശിഷ്യനായിരുന്നു. ഭാര്യ: വെങ്കിടേശ്വരി അമ്മ.മക്കള്‍: ശ്രീകൃഷ്ണഭട്ട്, ശിവകുമാര്‍ (എല്‍.ഐ.സി), ഉദയകുമാര്‍ (ബാംഗ്ലൂര്‍), ഗണേഷ് ഭട്ട് (ഷെയര്‍ മാര്‍ക്കറ്റ്).മരുമക്കള്‍: ശ്രദ്ധാലക്ഷ്മി, ഭാരതി (ബാംഗ്ലൂര്‍), സ്വാതി.സഹോദരങ്ങള്‍: രാമഭട്ട് പി, ശങ്കര ഭട്ട് (പഞ്ച), കേശവ ഭട്ട് (റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍), ഗോപാലകൃഷ്ണ ഭട്ട് (രാമചന്ദ്രാപുര സ്വാമികളുടെ ശിഷ്യവൃത്തി).സഹോദരിമാര്‍: ശാരദ (മുണ്ട്യത്തട്ക്ക), ശങ്കരി (സുള്ള്യ), ഈശ്വരി (ബാംഗ്ലൂര്‍), ജയകുമാരി (നഴ്‌സ് എഫ്.എച്ച്.സി കുംബഡാജെ).

എംഡിഎംഎ: കോഴിക്കോട്ടു യുവാവ് പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി; വയനാട്ടില്‍ വാഹനം നിറുത്താന്‍ നിര്‍ദ്ദേശിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിച്ചു തെറുപ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ടു പൊലീസിനെ കണ്ടു പേടിച്ച യുവാവു കൈയിലിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. വയനാട്ടില്‍ ലഹരി മരുന്നു പരിശോധനക്കിടെ വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതി വാഹനം ഇടിച്ചു തെറുപ്പിച്ചു. തലക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു പല്ലുകള്‍ കൊഴിഞ്ഞു. കോഴിക്കോട്ട് പൊലീസ് തന്നെ നിരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയ മൈക്കാവിലെ ഷാനിദ് തന്റെ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികള്‍ വിഴുങ്ങുകയായിരുന്നു. വയറ്റില്‍ക്കിടന്ന് അത് എന്താകുമെന്നു ഭയന്ന ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇയാളെ …

കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ കാസര്‍കോട്ട്; കുറ്റിക്കോലിലും ഉദിനൂരിലും സന്ദര്‍ശനം

കാസര്‍കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി വെള്ളിയാഴ്ച കാസര്‍കോട്ടെത്തും. രാവിലെ ഒമ്പതുമണിക്കു ബിജെപി കുറ്റിക്കോല്‍ പഞ്ചായത്തു കമ്മിറ്റി ഓഫീസായ കെ.ജി മാരാര്‍ സ്മൃതി മന്ദിരം അദ്ദേഹം ബന്തടുക്കയില്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്കു തൃക്കരിപ്പൂര്‍ രാമവില്യം കഴകവും തുടര്‍ന്നു ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രവും സന്ദര്‍ശിക്കും. 12 മണിക്ക് അദ്ദേഹം കണ്ണൂരിലേക്ക് പോകും.

ട്രംപിന്റെ പ്രസംഗം 76 ശതമാനം അമേരിക്കക്കാരും അംഗീകരിച്ചതായി റിപ്പോര്‍ട്ട്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി:പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാപ്പിറ്റോളിലേക്കുള്ള വിജയകരമായ തിരിച്ചുവരവിനുശേഷം കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം 76 ശതമാനം അമേരിക്കക്കാരും അംഗീകരിച്ചതായിഇതു സംബന്ധിച്ച സര്‍വ്വെ വെളിപ്പെടുത്തി. 23ശതമാനം പേര്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. സിബിഎസ് ന്യൂസ്/യുഗോവ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടി. സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിഡന്റ് ട്രംപിനു സന്തോഷം പകര്‍ന്നിട്ടുണ്ട്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാപ്പിറ്റോളിലേക്കുള്ള വിജയകരമായ തിരിച്ചുവരവ് ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ അംഗീകരികുന്നില്ലെങ്കിലും അവരുടെ നിയോജകമണ്ഡലങ്ങള്‍ റാമ്പിന്റെ പ്രസംഗം ഇഷ്ടപ്പെട്ടതായി സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു.അറുപത്തിയെട്ട് …

ട്രംപിനു തിരിച്ചടി: അമേരിക്കന്‍ ഭരണകൂടം പിരിച്ചു വിട്ട ആയിരക്കണക്കിനു യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഫെഡറല്‍ സിവില്‍ സര്‍വ്വീസ് ബോഡ് ഉത്തരവ്

വാഷിംഗ്ടണ്‍ ഡി സി: ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഫെഡറല്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് ചെയര്‍മാന്‍ ബുധനാഴ്ച വിധിച്ചു. ഫെഡറല്‍ ബ്യൂറോക്രസിയെ വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിനേറ്റ ആദ്യ തിരിച്ചടിയാണിത്.കൃഷി വകുപ്പിലെ പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കുറഞ്ഞത് അടുത്ത ഒന്നര മാസത്തേക്കെങ്കിലും ജോലി തിരികെ ലഭിക്കണമെന്ന് ചെയര്‍മാന്‍ വിധിച്ചു.5,600-ലധികം പ്രൊബേഷണറി ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടത് ഫെഡറല്‍ നിയമങ്ങളും പിരിച്ചുവിടല്‍ നടപടിക്രമങ്ങളും ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി.മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷന്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ കാത്തി ഹാരിസാണ് വിധി …

കോണ്‍ഗ്രസ് അംഗവും മുന്‍ ഹ്യൂസ്റ്റണ്‍ മേയറുമായ സില്‍വസ്റ്റര്‍ ടര്‍ണര്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ മുന്‍ മേയറും സംസ്ഥാന നിയമസഭാംഗവും ഡെമോക്രാറ്റിക് നേതാവുമായ സില്‍വസ്റ്റര്‍ ടര്‍ണര്‍ ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 70 വയസ്സായിരുന്നു.ടെക്‌സസിലെ 18-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് ആദ്യ ടേം പൂര്‍ത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ടര്‍ണറുടെ മരണം.2022ല്‍ അസ്ഥി കാന്‍സറില്‍ നിന്ന് സുഖം പ്രാപിച്ചു വരികയായിരുന്നു വേനല്‍ക്കാലത്ത്.വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പിന്നീട് ബുധനാഴ്ച …

വാമഞ്ചൂര്‍ വാഹനാപകടം: മൂന്നുവരിപ്പാത പാലങ്ങളില്‍ എത്തുമ്പോള്‍ രണ്ടുവരിയാവുന്നു; ദേശീയ പാതയില്‍ അപകടസാധ്യത വര്‍ധിക്കുന്നു, കണ്ണു തുറക്കാതെ അധികൃതര്‍

മൊഗ്രാല്‍: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാപ്പാറ നിലപാടെടുക്കുന്ന അധികൃത നിലപാടാണ് വാഹനാപകടത്തിനു ഇടയാക്കിയതെന്ന് മൊഗ്രാല്‍ ദേശീയവേദി ആരോപിച്ചു.പഴയ പാലങ്ങള്‍ രണ്ടു വരിയില്‍ നിലനിര്‍ത്തിയതിനാല്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ പാലത്തിലെത്തുമ്പോള്‍ മൂന്നു വരി പാതയില്‍ നിന്ന് രണ്ടുവരി പാതയിലേക്ക് പൊടുന്നനെ ചുരുങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂര്‍ണ്ണമായും തകര്‍ന്ന് അച്ഛനും,മകനും ഉള്‍പ്പെടെ മൂന്നുപേര്‍ കഴിഞ്ഞദിവസം ഇവിടെ മരിച്ചു. ഇതിനുത്തരവാദി ദേശീയപാത …

വിമാനത്തിൽ ബലം പ്രയോഗിച്ചു കയറാൻ ശ്രമിച്ച ദമ്പതികൾ കസ്റ്റഡിയിൽ

-പി പി ചെറിയാൻ ഫ്ലോറിഡ :മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച എയർലൈൻ ജീവനക്കാരെ ആക്രമിക്കുകയും ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിയുകയും ചെയ്ത ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ് , ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവരെയാണ് അറസ്റ് ചെയ്തത്.. മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണു ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര …

ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസൺ

Author: പി പി ചെറിയാൻ ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന പുരസ്‌കാരങ്ങള്‍ ‘അനോറ’ നേടി. മിക്കി മാഡിസന്‍ ആണ് മികച്ച നടി.മിക്കി മാഡിസന്റെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഷോണ്‍ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. യുഎസിലെ പ്രശസ്ത ഡാന്‍സ് ബാറില്‍ നൃത്തം ചെയ്തും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടും ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുന്നതിനിടെയാണ് അനോറ, വന്യയെ കാണുന്നത്. റഷ്യയിലെ, അതിസമ്പന്നരും, പ്രഭു …

വിശ്വാസികൾ വിശുദ്ധിയിൽ വളരുന്നവരാകണം:റവ രജീവ് സുകു ജേക്കബ്

Author : പി പി ചെറിയാൻ മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിദ്വേ ഷം,പക,പിണക്കം തുടങ്ങിയ മലിന ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം എന്നീ സദ്ഗുണങ്ങൾ നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി വിശ്വാസികൾ വളരണമെന്നുഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം നോമ്പു കൊണ്ടു സ്വായത്തമാകേണ്ടതെന്നു അച്ചൻ …

പെരിയയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തില്‍ കവര്‍ച്ച; 1.60 ലക്ഷം രൂപയുടെ വയറിംഗ് കേബിളുകള്‍ നഷ്ടപ്പെട്ടു

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ കവര്‍ച്ച. കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ 1.60 ലക്ഷം രൂപ വില മതിക്കുന്ന വയറിംഗ് കേബിളുകള്‍ കൈക്കലാക്കി രക്ഷപ്പെട്ടു. സംഭവത്തില്‍ പെരിയയിലെ സുനന്ദന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രുവരി രണ്ടിനു രാത്രിയില്‍ ആണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരന്റെ അനുജന്റെ പേരില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്.