ലഹരിമാഫിയക്ക് താക്കീത്; കഞ്ചാവ് വില്‍പ്പനക്കു പിടിയിലായ സമീറിനെ കളനാട് ജമാഅത്ത് പുറത്താക്കി

കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ക്കു കഞ്ചാവു വില്‍പ്പന നടത്തിയ സമീറിനെ കളനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ജമാഅത്ത് അംഗത്വത്തില്‍ നിന്നു പുറത്താക്കി.
ലഹരിമാഫിയക്കു സഹായം ചെയ്തു കൊടുക്കുന്നവരെയും ലഹരി മാഫിയയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അത്തരക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ജമാഅത്ത് കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജമാഅത്ത് കമ്മിറ്റി മുഖേനയുള്ള ഔദ്യോഗിക സേവനങ്ങളില്‍ നിന്നു മാറ്റി നിറുത്താനും ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. അന്യ നാടുകളില്‍ നിന്നു നാട്ടിലെത്തി വാടകക്കു താമസിക്കുന്നവരില്‍ സംശയാസ്പദമായി കാണുന്നവര്‍ക്കു വാടകക്കു വീടുകൊടുക്കുന്നവര്‍ ജാഗ്രത പാലിക്കണം. കളനാടിന്റെ വിവിധ ഭാഗങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. മക്കളുടെ സംശയകരമായ പെരുമാറ്റത്തിലും രാത്രി കാലങ്ങളിലെ സവാരികളും രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാട്ടിലെ കൗമാരക്കാരെ ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കാമ്പയിനും സംഘടിപ്പിക്കുമെന്നു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല ഹാജി, ശരീഫ് തോട്ടം, ഹക്കീം ഹാജി, ഹമീദ്, അഷ്‌റഫ് മുക്രി, എ.കെ അബ്ദുല്ല ഹാജി, ശരീഫ്, യു.എ.ഇ, കളനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി അബ്ബാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page