എംഡിഎംഎ: കോഴിക്കോട്ടു യുവാവ് പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി; വയനാട്ടില്‍ വാഹനം നിറുത്താന്‍ നിര്‍ദ്ദേശിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിച്ചു തെറുപ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ടു പൊലീസിനെ കണ്ടു പേടിച്ച യുവാവു കൈയിലിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി. വയനാട്ടില്‍ ലഹരി മരുന്നു പരിശോധനക്കിടെ വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതി വാഹനം ഇടിച്ചു തെറുപ്പിച്ചു. തലക്ക് പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ മൂന്നു പല്ലുകള്‍ കൊഴിഞ്ഞു. കോഴിക്കോട്ട് പൊലീസ് തന്നെ നിരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയ മൈക്കാവിലെ ഷാനിദ് തന്റെ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികള്‍ വിഴുങ്ങുകയായിരുന്നു. വയറ്റില്‍ക്കിടന്ന് അത് എന്താകുമെന്നു ഭയന്ന ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ എംഡിഎംഎ കവറുകള്‍ ഇയാളുടെ വയറില്‍ കണ്ടെത്തുകയും ചെയ്തു. ഷാനിദിനെതിരെ മയക്കുമരുന്നു കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം വയനാട്ടില്‍ മയക്കുമരുന്നു പരിശോധനക്കിടെ വാഹനത്തില്‍ കടന്നു പോവുകയായിരുന്ന അഞ്ചാംമൈലിലെ ഹൈദര്‍, വാഹനം നിറുത്താന്‍ നിര്‍ദ്ദേശിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു തെറുപ്പിച്ചു. ഹൈദര്‍ക്കെതിരെ ലഹരികടത്തു കേസുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പല്ലു കൊഴിഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. സംസ്ഥാനത്തു മയക്കുമരുന്നു സാമൂഹ്യ ജീവിതത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തിലാണ് അധികൃതര്‍ മയക്കുമരുന്നു വേട്ട ശക്തമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page