വാമഞ്ചൂര്‍ വാഹനാപകടം: മൂന്നുവരിപ്പാത പാലങ്ങളില്‍ എത്തുമ്പോള്‍ രണ്ടുവരിയാവുന്നു; ദേശീയ പാതയില്‍ അപകടസാധ്യത വര്‍ധിക്കുന്നു, കണ്ണു തുറക്കാതെ അധികൃതര്‍

മൊഗ്രാല്‍: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാപ്പാറ നിലപാടെടുക്കുന്ന അധികൃത നിലപാടാണ് വാഹനാപകടത്തിനു ഇടയാക്കിയതെന്ന് മൊഗ്രാല്‍ ദേശീയവേദി ആരോപിച്ചു.
പഴയ പാലങ്ങള്‍ രണ്ടു വരിയില്‍ നിലനിര്‍ത്തിയതിനാല്‍ അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ പാലത്തിലെത്തുമ്പോള്‍ മൂന്നു വരി പാതയില്‍ നിന്ന് രണ്ടുവരി പാതയിലേക്ക് പൊടുന്നനെ ചുരുങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം പാലത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് പൂര്‍ണ്ണമായും തകര്‍ന്ന് അച്ഛനും,മകനും ഉള്‍പ്പെടെ മൂന്നുപേര്‍ കഴിഞ്ഞദിവസം ഇവിടെ മരിച്ചു. ഇതിനുത്തരവാദി ദേശീയപാത അതോറിറ്റിയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. മൊഗ്രാല്‍ പഴയ പാലവും രണ്ടുവരിപ്പാതയില്‍ നില നിര്‍ത്തി കൊണ്ടാണ് മിനുക്ക് പണികള്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെയും അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതകള്‍ ഏറെയാണെന്നു ദേശീയ വേദി ചൂണ്ടിക്കാട്ടി. ഇക്കാര്യം ദേശീയവേദി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും
അധികൃതര്‍ ഇത് ഗൗരവത്തില്‍ എടുത്തില്ലെന്നതിന്റെ തെളിവാണ് വാമഞ്ചൂര്‍ വാഹനാപകടമെന്നു ദേശീയ വേദി ചൂണ്ടിക്കാട്ടി.
ദേശീയപാത എങ്ങനെയെങ്കിലും ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യണമെന്ന ഉദ്ദേശത്തോടെ അശാസ്ത്രീയമായി നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ സമീപഭാവിയില്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന ആശങ്ക നാട്ടിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page