മാര്‍ച്ച് 9 ഞായര്‍ മുതല്‍ യു എസ്സില്‍ സമയം ഒരു മണിക്കൂര്‍ മുന്‍പോട്ട്

-പി.പി. ചെറിയാന്‍

ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 9 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്‍പോട്ടു തിരിച്ചുവയ്ക്കും. നവംബര്‍ 3 ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചു വച്ചിരുന്നത്.
വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവക്കുന്ന സമയമാറ്റം അമേരിക്കയില്‍ ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോക മഹായുദ്ധ കാലത്താണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (വസന്തകാലം), വിന്റര്‍(ശീതകാലം) എന്നീ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയമാറ്റം അംഗീകരിച്ചു നടപ്പാക്കിയിരുന്നത്.
സ്പ്രിങ്ങ് ഫോര്‍വേഡ് (വസന്തകാലത്ത് മുന്നോട്ട്), ഫോള്‍ ബാക്ക് വേഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമയമാറ്റം ബാധകമല്ല. സമയമാറ്റം ശ്രദ്ധിക്കാതെ ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കുന്ന ഞായറാഴ്ചകളിലെ ആരാധനകളില്‍ വൈകി എത്തുന്നവരുടേയും, പങ്കെടുക്കാത്തവരുടേയും എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page