പെന്‍സില്‍വാനിയയില്‍ 5 പേരുമായി ചെറുവിമാനം തകര്‍ന്നു

-പി പി ചെറിയാന്‍ പെന്‍സില്‍വാനിയ: ലാന്‍കാസ്റ്റര്‍ വിമാനത്താവളത്തിന്റെ തെക്കന്‍ മേഖലയില്‍ ചെറിയ വിമാനം തകര്‍ന്നു വീണു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെന്‍സില്‍വാനിയയില്‍ അഞ്ച് പേരുമായി ഒരു ബീച്ച്ക്രാഫ്റ്റ് ബൊണാന്‍സ തകര്‍ന്നു തീ പിടിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും സ്ഥിരീകരിച്ചു.100 അടി താഴ്ചയിലേക്ക് തെന്നിമാറിയിരിക്കാമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.അഞ്ച് യാത്രക്കാരെയും ലങ്കാസ്റ്റര്‍ ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.രണ്ട് രോഗികളെ പിന്നീട് പെന്‍സ്റ്റാര്‍ ഫ്‌ലൈറ്റ് ക്രൂ ലെഹിഗ് വാലി ഹെല്‍ത്ത് നെറ്റ്വര്‍ക്കിന്റെ ബേണ്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഒരു രോഗിയെ ഗ്രൗണ്ട് ആംബുലന്‍സില്‍ അവിടെ കൊണ്ടുപോയി.

വൈറ്റ് ഹൗസിന് പുറത്ത് ആയുധധാരി; യുഎസ് സീക്രട്ട് സര്‍വീസ് ഒരാളെ വെടിവച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: വൈറ്റ് ഹൗസിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ കാണപ്പെട്ട ആയുധധാരിയായ ഒരാളെ യുഎസ് സീക്രട്ട് സര്‍വീസ് വെടിവച്ചു. വെടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍.ഫ്‌ലോറിഡയിലെ തന്റെ വസതിയില്‍ വാരാന്ത്യം ചെലവഴിക്കുന്നതിനാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ സമയത്ത് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.വാഷിംഗ്ടണില്‍ ആത്മഹത്യാശ്രമം നടത്താന്‍ ഇന്ത്യാനയില്‍ നിന്ന് ഒരു വ്യക്തി സഞ്ചരിക്കുന്നുണ്ടെന്നും ആ വ്യക്തിയുടെ കാര്‍ വൈറ്റ് ഹൗസിന് …

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബേറ്; വീടിനും സ്‌കൂട്ടറിനും നാശം, അക്രമത്തിനു പിന്നില്‍ ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബേറ്. വീടിനും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനും കേടുപാടു പറ്റി. മുഴപ്പിലങ്ങാട്, മഠം, പിലാച്ചേരി സിറാജിന്റെ വീടിനു നേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. നിരവധി കേസുകളില്‍ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ പ്രജീഷ് എന്ന മുത്തു, കോളശ്ശേരി ഷിന്റോ എന്നിവരാണ് അക്രമത്തിനു പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.മുഴപ്പിലങ്ങാട് ശ്രീ കൂര്‍ബക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനു ഇടയിലാണ് ബോംബാക്രമണം നടന്നത്. ക്ഷേത്രത്തില്‍ നിന്നു 200 …

നെല്ലിക്കുന്നിലെ അബ്ദുല്‍ ഖാദര്‍ പൂന അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും മുട്ടത്തൊടി, ഹിദായത്ത് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ പൂന(71) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പരേതരായ കുഞ്ഞാമദ് പൂനയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: കൗസര്‍, മഹറുബി. മരുമക്കള്‍: നസീര്‍ പാല്‍ത്താട്, റംല കുഞ്ചത്തൂര്‍. സഹോദരങ്ങള്‍: മാമിഞ്ഞി, നാസിര്‍, സഫിയ.

പൈവളിഗെയിലെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: ദുരൂഹത നീങ്ങിയില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടട്ടെയെന്നു പൊലീസ്, ഫോണുകള്‍ കുത്തിപ്പൊട്ടിച്ചത് എന്തിന്?

കാസര്‍കോട്: പൈവളിഗെ, പഞ്ചായത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും ഓട്ടോ ഡ്രൈവറായ പ്രദീപ് (42) എന്നയാളെയും വീട്ടിനു സമീപത്തെ അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയൂവെന്നാണ് പൊലീസ് നിലപാട്. പോസ്റ്റുമോര്‍ട്ടത്തിനായി കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ പരിയാരത്തേക്ക് പോയിട്ടുണ്ട്.ഞായറാഴ്ച രാവിലെ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ …

പത്രം വായിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പത്രം വായിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ ആള്‍ മരിച്ചു. എന്‍മകജെ, പഞ്ചായത്തിലെ സ്വര്‍ഗ, മല്ലത്തടുക്കയിലെ കേശവനായിക് (62) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ഭാര്യ: ഗീത. മക്കള്‍: രാജേഷ്, സുമലത, അനുശ്രീ. മരുമകന്‍: കാര്‍ത്തിക്. സഹോദരങ്ങള്‍: ശ്രീകൃഷ്ണ, സുന്ദരി, സുഗന്ധി, സത്യ, സീന.

Badiyaduka gave a loan of Rs 2 crore 17 lakh to CDS

ബദിയഡുക്ക സി ഡി എസിന് 2 കോടി 17 ലക്ഷം രൂപ വായ്പ നല്‍കി

ബദിയഡുക്ക: ബദിയഡുക്ക സി ഡി എസിലെ 27 അയല്‍ക്കൂട്ടങ്ങള്‍ക്കു രണ്ടുകോടി 17 ലക്ഷം രൂപ വായ്പ നല്‍കി.സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍ സഹകരണത്തോടെയാണ് വായ്പ നല്‍കിയത്. വായ്പാ വിതരണം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡന്റ് എം അബ്ബാസ് ആധ്യക്ഷം വഹിച്ചു. കോര്‍പറേന്‍ ജില്ലാ മാനേജര്‍ എന്‍ എം മോഹനന്‍, അനിത ക്രാസ്റ്റ, റഷീദ ഹമീദ്, ഹമീദ് പള്ളത്തടുക്ക, സുബൈദ, കെ കെ ഇര്‍ഷാദ്, പ്രേമ ഗണേശ് പ്രസംഗിച്ചു.

കാണാതായ പെണ്‍കുട്ടിയും ഓട്ടോ ഡ്രൈവറും ജീവനൊടുക്കിയത് എന്തിന്?; ഉത്തരം കാണാനാകാതെ പൊലീസും നാട്ടുകാരും

കാസര്‍കോട്: പതിനഞ്ചുകാരിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും ഓട്ടോ ഡ്രൈവറും നാട്ടുകാരനുമായ പ്രദീപനും (42) എന്തിനാണ് ആത്മഹത്യ ചെയ്തത്? ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഈ ചോദ്യത്തിനു ഉത്തരം തേടുകയാണ് നാട്ടുകാരും പൊലീസും.പൈവളിഗെ പഞ്ചായത്തിലെ മണ്ടേക്കാപ്പ് സ്വദേശികളാണ് ഇരുവരും. ഓട്ടോ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത് പ്രദീപ് ആയിരുന്നുവത്രെ. ഇതിനിടയിലാണ് ഫെബ്രുവരി 11ന് രാത്രി വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന കുട്ടിയെ കാണാതായത്. 12ന് രാവിലെയാണ് …

മണിപ്പൂരിന്റെ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്നു വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചു; ആയുധപ്പുരകള്‍ നശിപ്പിച്ചു

മണിപ്പൂര്‍: കലാപ ബാധിത മേഖലയായ മണിപ്പൂരിലെ വന-തീര മേഖലകളില്‍ നിന്നു സൈനിക വിഭാഗങ്ങള്‍ നടത്തിയ സംയുക്ത റെയ്ഡില്‍ വന്‍ ആയുധശേഖരം പിടിച്ചു.സങ്കീര്‍ണ്ണങ്ങളും അതിനൂതനവുമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് പിടിച്ചെടുത്തത്. വിവിധ തരം തോക്കുകള്‍, ഐ ഇ ഡികള്‍, ഗ്രാനേഡുകള്‍, വെടിമരുന്ന് തുടങ്ങിയവയാണ് പിടികൂടിയത്. യുദ്ധസന്നാഹത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ച സ്റ്റോറുകള്‍ നശിപ്പിച്ചു. കങ്‌പോക്പി ജില്ലയിലെ ബിദ്യാനഗര്‍ ജിറിബാം ജില്ലയിലെ ന്യുഅലിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് 25 തരം മാരകായുധങ്ങള്‍ പിടിച്ചു. സൈനികര്‍, ആസാം റൈഫിള്‍ഡ്, മണിപ്പൂര്‍ പൊലീസ്, സി ആര്‍ …

കാണാതായ പെണ്‍കുട്ടിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; കണ്ടെത്തിയത് ഞായറാഴ്ച നടത്തിയ വ്യാപക തെരച്ചിലിനിടയില്‍

കാസര്‍കോട്: പൈവളിഗെയില്‍ നിന്നു ഒരു മാസം മുമ്പു കാണാതായ പതിനഞ്ചുകാരിയെയും 42 കാരനെയും വീടിനു സമീപത്തെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പതിനഞ്ചുകാരിയെയും വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള ഓട്ടോ ഡ്രൈവര്‍ പ്രദീപനെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമൊബൈല്‍ ഫോണുകളും ഒരു കത്തിയും സ്ഥലത്ത് കണ്ടെത്തി. പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഫെബ്രുവരി 11ന് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ കാണാതായ …

ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ ട്രാക്കിലേക്കു വീഴുകയായിരുന്ന യാത്രക്കാരിയെ റെയില്‍വേ സുരക്ഷാ സേന അതിസാഹസികമായി രക്ഷിച്ചു; വീഡിയോ വൈറല്‍

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി റെയില്‍വെ ട്രാക്കിലേക്കു വീഴുകയായിരുന്ന യാത്രക്കാരിയെ റെയില്‍വെ സുരക്ഷാ സേനാംഗം അതിസാഹസികമായി രക്ഷിച്ചു.മഹാരാഷ്ട്ര ബോരിവലി റെയില്‍വേ സ്‌റ്റേഷനില്‍ ആണ് ട്രയിന്‍ നിറുത്തും മുമ്പ് സ്ത്രീ ട്രെയിനില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചത്. ഇതു ദൂരെ നിന്നു കാണുകയായിരുന്ന റെയില്‍വേ സുരക്ഷാ സേനാംഗം അതിവേഗതയില്‍ അപകടമുണ്ടാകാവുന്ന സ്ഥലത്ത് ഓടിയെത്തി. അപ്പോഴേക്കും ട്രയിനില്‍ നിന്നു പിടിവിട്ട യാത്രക്കാരി ട്രാക്കിലേക്കു വീഴുന്ന നിലയിലായിരുന്നു. സുരക്ഷാ സേനാംഗം ട്രാക്കിലേക്കു വീഴുകയായിരുന്ന യാത്രക്കാരിയെ അതിസാഹസികമായി പ്ലാറ്റ് ഫോമിലേക്കു …

കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ ഓട്ടോ ഇടിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു, നാലുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അശ്രദ്ധമായി ഓടിച്ച ഓട്ടോ റിക്ഷ, സ്‌കൂട്ടറില്‍ ഇടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ അക്രമിച്ചതായി പരാതി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കുച്ചിക്കാട് ഹൗസിലെ അഹമ്മദ് എബ്‌സാറി(21)ന്റെ പരാതിയില്‍ കുഞ്ചത്തൂരിലെ ഗിരി, പ്രകാശ്, കിരണ്‍, നിതിന്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം കുഞ്ചത്തൂരിലാണ് കേസിനാസ്പദമായ സംഭവം. ഗിരി ഓടിച്ച ഓട്ടോ റിക്ഷ പരാതിക്കാന്‍ സഞ്ചരിക്കുകയായിരുന്ന ഓട്ടോയില്‍ ഇടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുയായിരുന്നുവെന്നാണ് കേസ്.

ഫെബ്രുവരി 11 ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ എവിടെ? ; പൈവളിഗെയില്‍ വ്യാപക തെരച്ചില്‍; പൊലീസിനു സഹായവുമായി ക്ലബ്ബ് -സന്നദ്ധസംഘടനാ പ്രവര്‍ത്തകരും, മകളെ സംസ്ഥാനം കടത്തിയതായി മാതാപിതാക്കള്‍, തെരച്ചില്‍ നടത്തുന്നത് ശ്രേയയുടെയും 42കാരനായ ഓട്ടോ ഡ്രൈവറുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ സ്ഥലം കേന്ദ്രീകരിച്ച്

കാസര്‍കോട്: ഫെബ്രുവരി 11ന് പുലര്‍ച്ചെ വീട്ടില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. പൈവളിഗെ മണ്ടേക്കാപ്പിലെ പ്രീയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ(15)യെ കണ്ടെത്താനാണ് തെരച്ചില്‍ ആരംഭിച്ചത്. ഡിവൈ എസ് പി. സി കെ. സുനില്‍കുമാര്‍, കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി. വിനോദ് കുമാര്‍, വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, സ്ഥലത്തെ ക്ലബ്ബ്- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് തെരച്ചില്‍ നടത്തുന്നത്. ഞായറാഴ്ച രാവിലെ ആരംഭിച്ച തെരച്ചില്‍ ഉച്ചവരെ …

ഗൃഹനാഥന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി

കാസര്‍കോട്: ആസിഡ് കഴിച്ച് ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. വെസ്റ്റ് എളേരി, കൂളിപ്പാറ കുമ്പളന്താനം ഹൗസില്‍ ജോസഫ് തോമസ് എന്ന സിബി (63)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് ആറിനു വീടിനോട് ചേര്‍ന്നുള്ള കടയില്‍ വച്ചാണ് ഇദ്ദേഹം ആസിഡ് കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട ജോസഫ് തോമസിനു പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തില്‍ സഹോദരന്റെ മകന്‍ കെ ടി തോമസിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് …

അനാഥമന്ദിരത്തിലേയ്ക്ക് സഹായം ചോദിച്ചെത്തി വീട്ടില്‍ നിന്നു 7 പവന്‍ സ്വര്‍ണ്ണവുമായി കടന്നു; ജയിലില്‍ നിന്ന് ഇറങ്ങിയ പ്രതി എം ഡി എം എയുമായി അറസ്റ്റില്‍

കാസര്‍കോട്: അനാഥ മന്ദിരത്തിലേയ്ക്ക് സഹായം തേടിയെത്തി ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞതടക്കം 19 കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍.കൊല്ലം ഇരവിപുരം, വാളത്തുങ്കാല്‍ ചേരി, ചേതസ നഗറിലെ ഉണ്ണി നിവാസില്‍ ഉണ്ണിമുരുഗന്‍ (39) ആണ് ഹൊസ്ദുര്‍ഗ് എസ് ഐ ടി അഖിലിന്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം മാണിക്കോത്ത് സംസ്ഥാന പാതയുടെ സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിന്റെ ദേഹപരിശോധന നടത്തിയപ്പോഴാണ് 5.410 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇന്‍സ്‌പെക്ടര്‍ …

സമാധാന നോബേല്‍ പരിഗണന പട്ടികയില്‍ ട്രംപും, ഫ്രാന്‍സിസ് മാര്‍പാപ്പയും

-പി പി ചെറിയാന്‍ വാഷിങ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പാപ്പ, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുന്നു.ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായ ഡാരെല്‍ ഇസ്സ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാള്‍ അര്‍ഹതയുള്ളയാള്‍ വേറെയില്ല എന്നാണ് എക്സില്‍ അദ്ദേഹം …

ഡാളസില്‍ അന്താരാഷ്ട്ര വനിതാ ദിനം: ഡോ. ആനി പോളിന്റെ പ്രഭാഷണം 8ന്

-പി പി ചെറിയാന്‍ ഡാളസ്:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഡാളസില്‍ വനിതാ സംവാദം 8നു വൈകീട്ട് നടക്കും.കേരള അസോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ കെഎഡി/ഐസിഇസി ഹാളില്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ ഡോ. ആനി പോള്‍ മുഖ്യ പ്രഭാഷണം നടത്തും.വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാന്‍ പ്രചോദനാത്മകമായ ഒത്തുചേരലാണ് വനിതാ സംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.”ആക്ഷന്‍ ത്വരിതപ്പെടുത്തുക” ക്ഷേമവും …

2010ന് ശേഷം അമേരിക്കയില്‍ ആദ്യമായി ഫയറിംഗ് സ്‌ക്വാഡ് തടവുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി

-പി പി ചെറിയാന്‍ സൗത്ത് കരോലിന: 2010ന് ശേഷം അമേരിക്കയില്‍ ആദ്യമായി സൗത്ത് കരോലിന സംസ്ഥാനം വെള്ളിയാഴ്ച രാത്രിയില്‍ കുറ്റവാളിയായ ഒരു കൊലപാതകിയെ ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. സൗത്ത് കരോലിന ചരിത്രത്തില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ തടവുകാരനാണ് മിസ്റ്റര്‍ സിഗ്മോണ്‍.67കാരനായ ബ്രാഡ് സിഗ്മോണ്‍ എന്ന തടവുകാരന്റെ ഹൃദയത്തിന് മുകളില്‍ സ്ഥാപിച്ച ലക്ഷ്യത്തിലേക്ക് ഫയറിംഗ് സ്‌ക്വാഡ് മൂന്ന് വെടിയുണ്ടകളാണ് ഉതിര്‍ത്തത്. വെടിയേറ്റ ശേഷം, അദ്ദേഹത്തിന്റെ നെഞ്ച് ഏകദേശം രണ്ട് തവണ ഉയര്‍ന്ന് വീഴുകയും കൈകള്‍ വലിഞ്ഞു …