ബേബി ബാലകൃഷ്ണന് ഖത്തറില്‍ ഉജ്ജ്വല വരവേല്‍പ്പ്; എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് ദാനം നാളെ

ദോഹ: മികച്ച വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള ഖത്തര്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനു ദോഹയില്‍ ഉജ്ജ്വല വരവേല്‍പ്പ്. കാസര്‍കോട് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റും സിനിമാ നിര്‍മാതാവുമായ ബിജു വി മത്തായി കനിലെടുക്കത്തിന്റെ നേതൃത്വത്തിലാണ് വരവേല്‍പ്പ് നല്‍കിയത്. അസോസിയേന്‍ പ്രവര്‍ത്തകരും ബേബി ബാലകൃഷ്ണനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ അവാര്‍ഡ് ദാനം നാളെ നടക്കും.

ചന്ദ്രഗിരി പാലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ പുഴയിലേക്ക് ചാടി; തെരച്ചില്‍ ആരംഭിച്ചു

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. വൈകീട്ട് മൂന്നുമണിയോടെയാണ് ഒരാള്‍ ചാടിയതായി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം ലഭിച്ചത്. രാവണേശ്വരം സ്വദേശി അജേഷാണ് പുഴയില്‍ ചാടിയതെന്നു പറയുന്നു. സുഹൃത്തിന് വാട്‌സാപില്‍ മെസേജ് അയച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ചാടിയ ആളുടെത് എന്നു കരുതുന്ന സ്‌കൂട്ടര്‍ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസം നേരിടുന്നതായി അധികൃതര്‍ അറിയിച്ചു. വിവരത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം പാലത്തില്‍ തടിച്ചുകൂടിയിട്ടുണ്ട്.

ബ്രത്ത് അനലൈസര്‍ പണിമുടക്കി; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഊതിയവരെല്ലാം ‘ഫിറ്റ്’, നാണംകെട്ട് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍

കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ എല്ലാവരും ‘ഫിറ്റ്’.വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനകളിലാണ് സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചടി നേരിട്ടത്.മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.അമ്പതിലധികം പേരെ പരിശോധിക്കുകയും ചെയ്തു. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്ന് മെഷീന്‍ കാണിച്ചതോടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ബ്രത്ത് അനലൈസര്‍ മെഷീന്‍ തകരാറാണ് കാരണമെന്ന് മനസിലാക്കി. ഇതോടെ നാണംകെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തിവെച്ച് മടങ്ങിപ്പോവുകയായിരുന്നു. ഡിപ്പോയില്‍ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല.

ദുബായിലെ കലാ സ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് ‘ഇശല്‍ നിലാവ് 2024’

  ദുബായ്: ദുബായി മലബാര്‍ കലാ സംസ്‌കാരിക വേദി ബലി പെരുന്നാളിന്റെ ഭാഗമായി പള്‍ ഗ്രീക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ‘ഇശല്‍ നിലാവ് 2024’ കലാ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.ഹിസ് ഹൈനസ് ഷെയ്ഖ് ജുമാ ബിന്‍ മക്തൂം ആള്‍ മക്തൂമിന്റെ പ്രൈവറ്റ് അഡൈ്വസ് ഓഫിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി അല്‍ യാക്കൂബ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള അദ്ധ്യക്ഷത വഹിച്ചു. മേജര്‍ ഉമര്‍ മാര്‍ഴുകി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര എന്നിവര്‍ …

ഉരുള്‍പൊട്ടലോ മലവെള്ളപ്പാച്ചിലോ? പെരിയയില്‍ വന്‍ നാശനഷ്ടം

കാസര്‍കോട്: പെരിയ വില്ലേജിലെ മൂന്നാം കടവ് കൂവാരയില്‍ വന്‍ മഴവെള്ളപ്പാച്ചില്‍. ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. രണ്ടു കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. ഒരു കുളവും ഇടിഞ്ഞു. ഉരുള്‍പ്പൊട്ടലിന് സമാനമായ കാഴ്ചകളാണ് കൂവാരയില്‍ ഉള്ളത്. കുന്നിന്‍ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴ്ന്ന് വെള്ളത്തോടൊപ്പം താഴേ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. സംഭവത്തെ മലവെള്ളപ്പാച്ചില്‍ എന്നാണ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. ശാരദ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 47 വാഴ, 43 കവുങ്ങ്, 12 തെങ്ങുകള്‍ എന്നിവ ഒലിച്ചുപോയി. ചോയിച്ചിയുടെ ഉടമസ്ഥതയിലുള്ള കിണറും ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളവും …

ഐടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ട നിലയില്‍

കാണാതായ ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ചെന്നൈ, മറൈമലൈ നഗറില്‍ താമസക്കാരനായിരുന്ന ടി. വിഘ്നേഷി(26)ന്റെ മൃതദേഹമാണ് മറൈമലൈയിലെ തടാകക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഷോളിങ്കനല്ലൂരിലെ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷിക്കുന്നതിനിടയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ വിശ്വനാഥന്‍(22), ബീഹാര്‍ സ്വദേശി ദില്‍ഖുഷ് കുമാര്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായി രാജേന്ദ്ര കുണ്ടാര്‍(പ്രസി.), അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍(സെക്ര.), എ. ദാമോദരന്‍(ട്രഷ.) എന്നിവര്‍ ചുമതലയേറ്റു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത മുഖ്യാതിഥിയായിരുന്നു. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. വി.വേണുഗോപാലന്‍, പി. മധുസൂദനന്‍, പ്രൊഫ.ഗോപിനാഥ്, കൃഷ്ണന്‍ നമ്പൂതിരി, എ. ദാമോദരന്‍, എന്‍.ടി ഗംഗാധരന്‍, അഡ്വ. കെ. കരുണാകരന്‍ പ്രസംഗിച്ചു. കെ. മണികണ്ഠന്‍ (ഫസ്റ്റ് വൈ.പ്രസി.)ബി. കുഞ്ഞിക്കണ്ണന്‍ (സെക്ക.വൈ.പ്രസി.) ബെറ്റി അബ്രഹാം (ജോ.സെക്ര.), രാജേഷ് കെ. നായര്‍, രഘു പി, എം.വിനോദ്കുമാര്‍, കെ.എന്‍ സുഗുണന്‍, …

പൊലീസ് കസ്റ്റഡിയില്‍ നടിക്ക് മേക്കപ്പിടാന്‍ സൗകര്യം; വിവാദമായതോടെ എസ്.ഐ.യ്ക്ക് നോട്ടീസ്

ബംഗ്ളൂരു: രേണുകാസ്വാമി വധക്കേസില്‍ പ്രതിയായ കന്നഡനടി പവിത്രഗൗഡ പൊലീസ് കസ്്റ്റഡിയിലിരിക്കെ മേക്കപ്പ് ഇട്ട സംഭവം വിവാദത്തില്‍. ഇതേ തുടര്‍ന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണ്ണാടക പൊലീസ് നോട്ടീസയച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പവിത്രഗൗഡയെ അവരുടെ വസതിയില്‍ എത്തിച്ചിരുന്നു. തിരികെ കൊണ്ടുപോകുമ്പോള്‍ പവിത്ര ലിപ്്സ്റ്റിക്കും മേക്കപ്പും ഇട്ട് പുഞ്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായിരുന്നു. കൊലപാതകത്തില്‍ പവിത്രഗൗഡ ഒരു കുറ്റബോധവും കാണിക്കാത്തതും ചര്‍ച്ചയാകുന്നു. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായിരിക്കെ അണിഞ്ഞൊരുങ്ങിയത് പൊലീസിനെയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന …

മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ മൂന്നാം ശക്തിയാക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് രംഗമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചു ചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും അടുപ്പിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഐതിഹാസികമായ തീരുമാനങ്ങളുമുണ്ടാകും. രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും ആ തീരുമാനങ്ങള്‍. വലിയ സാമ്പത്തിക-സാമൂഹിക തീരുമാനങ്ങള്‍ക്കൊപ്പം വലിയതും ചരിത്രപരവുമായ …

ഷിറിയബത്തേരി ഡോ.മുഹമ്മദിന്റെ ഭാര്യ സാറമ്മ അന്തരിച്ചു

കുമ്പള: പരേതനായ ഷിറിയബത്തേരി ഡോ.മുഹമ്മദിന്റെ ഭാര്യ സാറമ്മ (85) അന്തരിച്ചു. മക്കള്‍: ബിഎം അബ്ദുല്ല, ബിഎം താജുദ്ദീന്‍, ബി എം ഹാറൂന്‍, ബി എം മൂസ, ബി എം ആയിശ, പരേതയായ ബി എം സെയ്ത. മരുമക്കള്‍: എന്‍എസ് ഇസ്മാഈല്‍, മുഹമ്മദ് ഹനീഫ, നദീറ, ഹബീബ, ബുഷ്‌റ, മൈമൂന. സഹോദരന്‍ പരേതനായ അബ്ദുള്‍ ഖാദര്‍.

പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു; ആളപായമില്ല

പാണത്തൂര്‍: വട്ടക്കയത്ത് വീടിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്. സംഭവം. ആനിമൂട്ടില്‍ ജീവന്റെ വീട്ടിലാണ് തീ പിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും കത്തിനശിച്ചു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തി. ഷോട്ട് സര്‍ക്ക്യൂട്ടാണെന്ന് കാരണമെന്ന് സംശയിക്കുന്നു. വീട്ടില്‍ അദ്ദേഹത്തിന്റെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്യസംസ്ഥാനത്ത് അധ്യാപകനായ ജീവന്‍ കുടുംബ സമേതം അവിടെയാണ് താമസം. ആര്‍ക്കും പരിക്കില്ല. നാട്ടുകാരെത്തി തീ അണച്ചു.

ശക്തമായ മഴക്കിടെ ഇടിമിന്നല്‍: 5 മരണം; രണ്ട് പേര്‍ ആശുപത്രിയില്‍

ഭുവനേശ്വര്‍: ഇടിമിന്നലേറ്റ് ഒഡീഷയില്‍ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവന്‍ദിഹി, ചൗല്‍ബന്‍ജി ഗ്രാമങ്ങളിലാണ് മരണം. ദേവന്‍ദിഹിയില്‍ സുഖ്ദേവ് ബഞ്ചോര്‍(58), നിരോജ് കുംഭാര്‍(25), ധനുര്‍ജ്യനായക് (45) എന്നിവരും ബലംഗിറില്‍ വയലില്‍ പണിയെടുക്കുകയായിരുന്ന സൂര്യകാന്തി ഖര്‍സല്‍ (40), മകന്‍ ദീപക് (18) എന്നിവരുമാണ് മരിച്ചത്. ദേവന്‍ദിഹിയിലാണ് രണ്ട് പേര്‍ക്കു പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി നാലുലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

നെഞ്ചുവേദനയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദന തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. വേലാശ്വരം എടപ്പള്ളിയിലെ കെ പി.ഭാസ്‌കരന്‍ (58) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് നെഞ്ചുവേദന തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം. പരേതരായ അപ്പയ്യന്‍ -പാറു ദമ്പതിയുടെ മകനാണ്. ഭാര്യ: സുധ. മക്കള്‍: അനീഷ, അശ്വതി. മരുമക്കള്‍: രൂപേഷ് (കാലിച്ചാ നടുക്കം ), പരേതനായ രാജു. സഹോദരങ്ങള്‍: രാജന്‍ (വേലാശ്വരം), ദാമു (വാഴക്കോട്), ജാനകി, ശ്യാമള (ഇരുവരും വേലാശ്വരം), നിര്‍മ്മല(വെള്ളിക്കോത്ത്), അനിത (കോട്ടൂര്‍).

കാസര്‍കോട്ടെ യതിംഖാന വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ യതീംഖാനയിലെ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ കാണാതായി. സംഭവത്തില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിലായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബുധനാഴ്ച കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് വരെ അനുഗമിച്ചിരുന്നു. അവിടെ നിന്നും തനിച്ചു പോകാമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ മടങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി സ്ഥാപനത്തില്‍ എത്തിയിട്ടില്ലെന്നു അറിയിച്ചതോടെയാണ് ബന്ധുക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കൊറിയര്‍ സര്‍വീസ് ഏജന്റിന്റെ മരണം; സുഹൃത്തും പിതാവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സുഹൃത്തും പിതാവും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ യുവാവ് ആത്മഹത്യാ സംഭവത്തില്‍ മൂന്ന് പേരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പ പ്രതിഭ നഗര്‍ കുപ്പമാടിലെ കെ സുമേഷ് (30) ഇയാളുടെ പിതാവ് സതീശന്‍ ആചാരി (56), പുടുംങ്കല്ലൂരിലെ അഖില്‍ എബ്രഹാം (28) എന്നിവരാണ് അറസ്റ്റിലായത്. 23 ന് രാവിലെയാണ് പരപ്പ പട്‌ളത്തെ ചന്ദ്രന്‍ – ഭവാനി ദമ്പതികളുടെവിനയചന്ദ്രന്‍ (38)വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. 22 ന് രാത്രിയിലാണ് പ്രതികള്‍ വിനയചന്ദ്രനെ മര്‍ദ്ദിച്ച ശേഷം രണ്ടു മൊബൈല്‍ …

വായ്പാ ഗഡു അടച്ചില്ല; സ്ഥാപന ജീവനക്കാര്‍ തേടിയെത്തിയതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക അടക്കാന്‍ കഴിഞ്ഞില്ല. വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെരുമ്പാവൂര്‍, ഓടയ്ക്കാലിയില്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29)യാണ് ജീവനൊടുക്കിയത്.ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നു വായ്പയെടുത്തിരുന്നു. ഇതിന്റെ ഒന്നാമത്തെ ഗഡു ബുധനാഴ്ചയായിരുന്നു അടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് ചാന്ദിനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ …

 പൊട്ടിവീണ വൈദ്യുതി കമ്പി വില്ലനായി; രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു

കനത്ത കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ദേവരാജ്ഗൗഡ (46), ഹാസന്‍ സ്വദേശി രാജു പാള്യ (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം. പാണ്ഡേശ്വരത്തെ റൊസാരിയോ ചര്‍ച്ചിന് സമീപത്താണ് ഇരുവരും താമസം. രാത്രിയില്‍ ഓട്ടം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്താണ് ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ കഴുകുന്നതിനാണ് രാജു പുറത്തിറങ്ങിയത്. ഈ സമയത്താണ് ഓട്ടോയുടെ മുകളിലേക്ക് പൊട്ടി വീണ …

ടിപി കേസ് ശിക്ഷാ ഇളവിന് നീക്കം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം നടത്തിയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്. വാര്‍ത്താകുറിപ്പിലൂടെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. …