കനത്ത കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ദേവരാജ്ഗൗഡ (46), ഹാസന് സ്വദേശി രാജു പാള്യ (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം. പാണ്ഡേശ്വരത്തെ റൊസാരിയോ ചര്‍ച്ചിന് സമീപത്താണ് ഇരുവരും താമസം. രാത്രിയില്‍ ഓട്ടം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്താണ് ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ കഴുകുന്നതിനാണ് രാജു പുറത്തിറങ്ങിയത്. ഈ സമയത്താണ് ഓട്ടോയുടെ മുകളിലേക്ക് പൊട്ടി വീണ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ ദേവരാജഗൗഡയ്ക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. എന്നാല്‍ ഇരുവര്‍ക്കും ഷോക്കേറ്റ കാര്യം ആര്‍ക്കും അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം അയല്‍വാസികള്‍ അറിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.