മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ മൂന്നാം ശക്തിയാക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് രംഗമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചു ചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും അടുപ്പിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഐതിഹാസികമായ തീരുമാനങ്ങളുമുണ്ടാകും. രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും ആ തീരുമാനങ്ങള്‍. വലിയ സാമ്പത്തിക-സാമൂഹിക തീരുമാനങ്ങള്‍ക്കൊപ്പം വലിയതും ചരിത്രപരവുമായ ചുവടുകളും ബജറ്റില്‍ കാണാന്‍ സാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീഷ്ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page