പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അന്വേഷിക്കാനെത്തിയ പി.ടി.എ ഭാരവാഹികളെ കയ്യേറ്റം ചെയ്തു, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ പി.ടി.എ ഭാരവാഹികളെയും പരാതിക്കാരനെയും തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ജുലൈ അഞ്ചിന് ഒരു സംഘം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിനാണ് പി.ടി.എ ഭാരവാഹികള്‍ തിങ്കളാഴ്ച സ്‌കൂളില്‍ …

വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കിയ സിദ്ധന്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണ്ണവും തട്ടിപ്പാക്കി; ഒടുവില്‍ കുടുങ്ങി

പാലക്കാട്: വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കുന്നതിന് വീട്ടിലുള്ള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് സ്ഥലം വിട്ട സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് തെക്കുംകരയിലെ റഫീഖ് മൗലവിയെയാണ് അറസ്റ്റ് ചെയ്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.ഫേസ് ബുക്ക് വഴിയാണ് വീട്ടമ്മ സിദ്ധനുമായി പരിചയത്തിലായത്. സിദ്ധന്റെ വീരസാഹസിക കൃത്യങ്ങള്‍, സിദ്ധനില്‍ നിന്ന് കേട്ടറിഞ്ഞ വീട്ടമ്മ സിദ്ധനെ വിശ്വസിക്കുകയായിരുന്നു. വീട്ടില്‍ സ്വര്‍ണ്ണത്തിന്റെ വലിയ നിധി ശേഖരമുള്ളതായി ദിവ്യദൃഷ്ടിയില്‍ കാണുന്നുണ്ടെന്ന സിദ്ധന്റെ വിശദീകരണത്തില്‍ വീണ വീട്ടമ്മ അതെടുത്തുകൊടുക്കാന്‍ സിദ്ധന്റെ സഹായം തേടുകയായിരുന്നു. …

കാസര്‍കോട് സിപിഎമ്മിലും തെറ്റു തിരുത്തല്‍ നടപടി തുടങ്ങി; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച യുവ നേതാവിനെതിരെ അന്വേഷണം, കമ്മീഷനെ നിയോഗിച്ചു

കാസര്‍കോട്: ലോക്്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടും തെറ്റു തിരുത്തല്‍ നടപടിക്ക് തുടക്കം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച യുവ നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. ഉദുമ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി ഭാസ്‌കരന്‍, ടി. നാരായണന്‍, എന്‍.പി രാജേന്ദ്രന്‍ എന്നിവരടങ്ങിയ കമ്മീഷനെയാണ് ഏരിയാ കമ്മിറ്റി യോഗം ഇത് സംബന്ധിച്ച അന്വേഷണത്തിന് നിയോഗിച്ചത്. സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി …

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

ബംഗ്‌ളൂരു: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, ജാലഹള്ളിയിലെ തെരേസ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ റിയാ മണ്ടോള്‍ (21) ആണ് ജീവനൊടുക്കിയത്. പശ്ചിമബംഗാള്‍ സ്വദേശിനിയാണ്.പതിവ് പോലെ ഉറങ്ങാന്‍ കിടന്ന റിയാ മണ്ടോളിനെ തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വീട്ടില്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അത് കാരണം കോളേജില്‍ ഫീസടക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായെന്നുമാണ് പൊലീസിന്റെ നിഗമനം. …

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇത് സംബന്ധിച്ച് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു. പ്രതി കസ്റ്റഡിയില്‍ ആയതായാണ് സൂചന. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ 20കാരന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊവ്വല്‍ സ്വദേശിയായ സാദിഖി(24)നെതിരെ കേസെടുത്തത്.സ്‌കൂളില്‍ പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ ബൈക്കുമായി എത്തിയ സാദിഖ് ബൈക്കിന്റെ പിന്നിലിരുത്തി കൊണ്ടു പോവുകയും ബീഡി നല്‍കിയ ശേഷം …

ചെട്ടുംകുഴി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ദോഹ: കാസര്‍കോട് ചെട്ടുംകുഴി സ്വദേശി അഷ്റഫ് (45)ഖത്തര്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റിഷാന (ഇന്ദിരാനഗര്‍). മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ സഫ, സെയിം, ലഹാന്‍ ഹൈബക്ക്. മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് ഉച്ചക്ക് ചെട്ടുംകുഴി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജീഷ് ടി.പി കല്ലാച്ചിയെന്ന ആള്‍ ഫേസ്ബുക്കിലാണ് ഭീഷണി മുഴക്കിയത്. ‘നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എം.എല്‍.എ.യും മന്ത്രിയുമായ നീ എസ്.എഫ്.ഐയ്ക്ക് ക്ലാസെടുക്കാന്‍ വരരുത്. അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്‍പ്പനങ്ങള്‍ ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്.എഫ്.ഐ ആയിരിക്കില്ല. ഓര്‍ത്താല്‍ നല്ലത്’ എന്നാണ് ബിനോയ് വിശ്വത്തിന്റെ ഫോട്ടോ അടക്കമുളള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പോസ്റ്റിനോട് ബിനോയ് …

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് …

സിപിഎം നേതാവ് ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം അന്തരിച്ചു

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം (89) അന്തരിച്ചു. ഭാര്യ: ഖദീജ. മറ്റുമക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, നെഫീസ, റുഖിയ, ആയിഷ ടിഎം ഹസൈനാര്‍, ടിഎം അഹമദ്, ടിഎം അബ്ദുല്‍ ഖാദര്‍, ഹസീന. മരുമക്കള്‍: അബ്ബാസ് ചെമ്മനാട്, ഫൗസിയ, മുഹമ്മദ് കുഞ്ഞി, ഫാത്തിമത്ത് താനാസ്, ഇബ്രാഹിം ചെര്‍ക്കള, ഹനീഫ ആലംപാടി, സെമീറ, റിയാന, സക്കിയ, ഷിഹാബ് പാണളം. സഹാേദരങ്ങള്‍: ഹസൈനാര്‍ ഹാജി, പരേതരായ പൊട്ടയില്‍ അബ്ദുള്ള ഹാജി, …

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മുല്ലച്ചേരിയിലെ കെഎ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് (53) അന്തരിച്ചു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ റിയാസ് ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേ പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു. ചെര്‍ക്കളം പൊടിപ്പളളം ബിലാല്‍ മസ്ജിദിന് സമീപം ബംബ്രാണി നഗറിലാണ് താമസം. മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ്. മകള്‍: നേഹഗമല്‍. സഹോദരി: ആയിഷത്ത് ഷാലിന.

കോല്‍ക്കളി ആചാര്യന്‍ സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു

കാസര്‍കോട്: കോല്‍ക്കളി ആചാര്യനും നാടക നടനും കളംപാട്ട് കലാകാരനും കോല്‍ക്കളി അക്കാദമി അംഗവുമായിരുന്ന സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി കൊടക്കാട് ആനിക്കാടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അരനൂറ്റാണ്ടായി കോല്‍ക്കളി കലാരംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഈ മേഖലയില്‍ നിരവധി ശിഷ്യസമ്പത്തുണ്ടായിരുന്നു. കോല്‍ക്കളിയില്‍ സ്വാതന്ത്ര്യ സമര സേനാനി ടിവി ശങ്കരന്‍ മാസ്റ്റര്‍, ഇ രാമന്‍ എന്നിവരുടെ ശിഷ്യനായിരുന്നു. സിവിക് കൊടക്കാട് പുരസ്‌കാരം നേടിയിരുന്നു. അയ്യപ്പഭക്തരുടെ ഗുരുസ്വാമിയായിരുന്നു.ആനിക്കാടി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടന്നു. …

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം, വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണമെന്ന് എംഎ ബേബി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ലേഖനവും ചര്‍ച്ചയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുന്നു. ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ …

റിട്ട.റെയില്‍വെ സീനിയര്‍ ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചെന്നൈ റെയില്‍വെ സീനിയര്‍ റിട്ട. ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ കെ.വി. തമ്പാന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ തെരു സ്വദേശിയാണ്. ഭാര്യ: സരള. മക്കള്‍: ജ്യോഷിത്ത്, മനീഷ്.

മുഖ്യമന്ത്രി പിണറായി വിജയനെ എന്തിനു ഭയക്കണം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുണ്യമന്ത്രി പിണറായി വിജയനെയോ മറ്റാരെയെങ്കിലുമോ പ്രത്യേകമായി ഭയക്കേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ യാതൊരു തരത്തിലുമുള്ള ഭയമില്ല-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്തു ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോള്‍ പറഞ്ഞതാണോ? മുഖ്യമന്ത്രിയുടെ ശൈലി മാറ്റം സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തവരാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡണ്ടും. അതു കൊണ്ടാണ് ഇരുവരും എന്തിനും ചീത്ത പറയുന്നത്-അദ്ദേഹം പറഞ്ഞു.

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നയന്‍ കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നയന്‍സിന് മാതാപിതാക്കളും ഒരു ജ്യേഷ്ഠനും ഉണ്ട്. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരിയെ ബിയര്‍ കുടിപ്പിച്ചു; ശേഷം ബലാത്സംഗം ചെയ്തു മുങ്ങിയ യുവാവ് പിടിയില്‍

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍ കണിച്ചാര്‍, മലയമ്പാടി, ചിന്നത്തു ഹൗസിലെ ലിയോ പി സന്തോഷി(21)നെയാണ് കേളകം എസ്.ഐ പി.വി ശ്രീനേഷ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ലിയോ സന്തോഷ്.ജൂണ്‍ നാലിന് കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് …

ഭര്‍ത്താവ് ജോലിക്കു പോയ നേരത്ത് കാമുകന്‍ യുവതിയെ കാണാനെത്തി; ഒടുവില്‍ സംഭവിച്ചത്

ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസില്‍ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സ്വദേശികളായ പൂജ, കാമുകന്‍ പ്രഹ്ലാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ജുലായ് ഒന്നിന് രാത്രിയിലാണ് മഹേഷിനെ ഭാര്യ പൂജയും കാമുകനായ പ്രഹ്ലാദനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജയും നോയിഡയിലേയ്ക്ക് പോയി. പൂജയും …

ടിപ്പറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം; നാലുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ വയോധികന്‍ മരിച്ചു

കാസര്‍കോട്: വാഹനാപകടത്തെ തുടര്‍ന്ന് നാലുമാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. വെസ്റ്റ് എളേരി, പുന്നക്കുന്ന്, ചോനാട്ടെ പരേതനായ കൈക്കളന്റെ മകന്‍ സി കെ രാജന്‍(61) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രാജന്റെ ജീവിതം തകര്‍ത്ത വാഹനാപകടം ഉണ്ടായത്. രാജന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ, ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം ഉണ്ടായത്.