തീരദേശ സംരക്ഷണത്തിനും മദ്യ-മയക്കുമരുന്നിനെതിരെ ഗുജറാത്തില്‍ നിന്നു തിരുവനന്തപുരത്തേക്കു തീരദേശ രക്ഷാസേന ബോധവല്‍ക്കരണ റാലി; 27ന് കുമ്പളയില്‍

കുമ്പള: തീരദേശ സംരക്ഷണത്തെക്കുറിച്ചും മയക്കുമരുന്നു വിരുദ്ധ ബോധവല്‍ക്കരണത്തിനും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഗുജറാത്തില്‍ നിന്നു തിരുവനന്തപുരത്തേക്കാരംഭിച്ച തീരദേശ സൈക്കിള്‍ റാലി മാര്‍ച്ച് 27ന് രാവിലെ കുമ്പളയിലെത്തും. കുമ്പള കണിപുര ക്ഷേത്രത്തില്‍ സംഘത്തെ ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ചേര്‍ന്ന് സ്വീകരിക്കും. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കു കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ ഡിഐജി ആര്‍ പൊന്നി വെള്ളിയാഴ്ച രാവിലെ കണിപുര ക്ഷേത്രത്തിലെത്തി ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
ക്ഷേത്രം എക്സി. ഓഫീസര്‍ ദയാരാജ, മാനേജര്‍ രാജശേഖര എ.സി, ബ്രഹ്‌മകലശ കമ്മിറ്റി ജന. സെക്രട്ടറി ജയകുമാര്‍, വൈസ്. പ്രസി. കെ. സുധാകര കാമത്ത്, കമ്മിറ്റി അംഗങ്ങളായ കെ. ലക്ഷ്മണപ്രഭു, സഞ്ജീവ എം എന്നിവര്‍ ഡിഐജിയെ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page