കോട്ടിക്കുളം മേല്‍പ്പാലം ഇനിയും വൈകിപ്പിക്കരുത്

കാഞ്ഞങ്ങാട്: കോട്ടിക്കുളം മേല്‍പ്പാല നിര്‍മ്മാണം വൈകിപ്പിക്കരുതെന്ന് എരോല്‍ എന്‍.എസ്.എസ്. കരയോഗം ആവശ്യപ്പെട്ടു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുവാന്‍ ശക്തമായ നിയമനടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യമുന്നയിച്ചു. കരയോഗ ഭവനത്തില്‍ നടന്ന കുടുംബ സംഗമം ഹൊസ്ദൂര്‍ഗ് താലുക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് ശ്രീകുമാര്‍ കോടോത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ഭാസ്‌ക്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യാധരന്‍ നമ്പ്യാര്‍, മുന്‍ പ്രതിനിധിസഭാ മെമ്പര്‍ പി. സതീശന്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി പി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര പരീക്ഷകളിലും വിവിധ മേഖലകളിലും കഴിവു തെളിയിച്ച കുട്ടികളെ അനുമോദിച്ചു. ഭാരവാഹികളെ ആദരിച്ചു. ഭാരവാഹികളായി അഡ്വ.എ. വിദ്യാധരന്‍ നമ്പ്യാര്‍ (പ്രസി.), പി. രാധാകൃഷണന്‍ നായര്‍ (സെക്ര.), കെ. മധുസൂദനന്‍ നായര്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page