കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രീഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രീഡ് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍, മട്ടന്നൂര്‍, ഇടവേലിക്കല്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പ്രിന്റിജല്‍ (35), തലശ്ശേരി ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അബുദാബിയില്‍ നിന്നുമെത്തിയ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരന്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന ആള്‍ രക്ഷപ്പെട്ടു. കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയവരാണ് പിടിയിലായത്.
വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. ഇവരുടെ നീക്കത്തില്‍ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ ഒരാളുടെ ഫോണില്‍ നിന്നു ബാങ്കോക്കില്‍ നിന്നു അബുദാബി വഴി കോഴിക്കോട്ടെത്തുന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോട്ടോ പൊലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതിനിടയില്‍ വിമാനത്താവളത്തില്‍ നിന്നു കഞ്ചാവ് അടങ്ങിയ ട്രോളി ബാഗുമായി യാത്രക്കാരന്‍ പുറത്തിറങ്ങിയിരുന്നു. എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് യാത്രക്കാരന്‍ പുറത്തേക്ക് പോയത്. ഇക്കാര്യം മനസ്സിലാക്കിയ പൊലീസ് ടാക്‌സി ഡ്രൈവറെ ഫോണില്‍ വിളിച്ച് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപകടം മണത്തറിഞ്ഞ യാത്രക്കാരന്‍ സിഗരറ്റ് വലിക്കാനെന്ന വ്യാജേന കാര്‍ നിര്‍ത്തിച്ച് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ പൊലീസ് യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ലഗേജും ഹാന്റ് ബാഗും ഉപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page