മദ്രസാ വിദ്യാര്‍ത്ഥിനിയെ സ്വര്‍ണ്ണ മോതിരം നല്‍കി പീഡിപ്പിച്ച കേസ്; ഉസ്താദിനു 187 വര്‍ഷം കഠിനതടവ്

കണ്ണൂര്‍: പതിനാറു വയസ്സുള്ള മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഉസ്താദിനെ 187 വര്‍ഷം തടവിനും 9 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. ആലക്കോട് സ്വദേശിയായ മുഹമ്മദ് റാഫി(37)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. കണ്ണൂര്‍, പഴയങ്ങാടിക്ക് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. 16കാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്വര്‍ണ്ണമോതിരം നല്‍കി പ്രലോഭിപ്പിച്ച് വശത്താക്കിയ ശേഷം 2020 മുതല്‍ 2021 വരെ ഒരു വര്‍ഷക്കാലം പീഡിപ്പിച്ചുവെന്നാണ് കേസ്.വളപട്ടണം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് …

കുമ്പള പ്രമോദ് വധക്കേസ്; 10 സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: കണ്ണൂര്‍, കൂത്തുപറമ്പ്, മൂര്യാട്ടെ കുമ്പള പ്രമോദ് വധക്കേസില്‍ പത്തു സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ മുക്കാല്‍ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദി (33)നെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദത്തിനു ഒടുവിലാണ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു കൊണ്ട് ഉത്തരവായത്. 11 പേരെയാണ് കീഴ്‌ക്കോടതി …

കിടപ്പാടം ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു

മലപ്പുറം: വീട് ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു. മലപ്പുറം, പൊന്നാനി, പാലപ്പെട്ടിയിലെ ഇടശ്ശേരി മാമി (82)യാണ് മരിച്ചത്. 2020ല്‍ മാമിയുടെ മകന്‍ ആലി അഹമ്മദ് പാലപ്പെട്ടി എസ്ബിഐ ബ്രാഞ്ചില്‍ നിന്നു 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതു കാരണം തിങ്കളാഴ്ച വൈകുന്നേരം ബാങ്ക് നടപടികളെല്ലാം പൂര്‍ത്തിയാക്കി വീട് ജപ്തി ചെയ്തു. ഇതേ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട മാമി മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറിയതിനു പിന്നാലെയായിരുന്നു അന്ത്യം സംഭവിച്ചത്.മകന്‍ ആലി അഹമ്മദ് ഗള്‍ഫിലാണ്. മരിച്ച …

പൊലീസിനെ കണ്ട് രണ്ട് യുവാക്കള്‍ മരത്തിനു പിന്നില്‍ ഒളിച്ചു; പിടികൂടിയപ്പോള്‍ കിട്ടിയത് 67 ഗ്രാം എംഡിഎംഎ

കണ്ണൂര്‍: 67 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കണ്ണപുരം, ആലയില്‍ ഹൗസില്‍ എ. അന്‍ഷാദ് (37), കോഴിക്കോട്, പേരാമ്പ്രയിലെ കുന്നുമ്മല്‍ ഹൗസില്‍ മുഹമ്മദ് ജിഷാദ് (26) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ പയ്യാമ്പലം പാര്‍ക്കിലേക്കുള്ള റോഡില്‍ വച്ചാണ് ഇരുവരും പിടിയിലായത്. പൊലീസിനെ കണ്ട് ഇരുവരും മരത്തിന്റെ മറവില്‍ ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയ പൊലീസ് കയ്യോടെ പിടികൂടി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

ജോസഫ് ചാണ്ടി തുണച്ചു, ഗിഫ്ടിക്ക് ഇനി എല്ലാം കേള്‍ക്കാം

-പി പി ചെറിയാന്‍ ഡാളസ്/ ഇടുക്കി: കട്ടപ്പന ഗവ.കോളേജ് രണ്ടാം വര്‍ഷ എം.എ മലയാളം വിദ്യാര്‍ഥി ഗിഫ്ടി ജോര്‍ജ്ജിന് ഇനി എല്ലാം കേള്‍ക്കാം. പ്രകൃതിയുടെ കളകളാനാദവും അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും ശബ്ദം ഇനി ഗിഫ്ടിക്ക് ഭംഗിയായി കേള്‍ക്കാം.രണ്ടു ചെവികള്‍ക്കും കേള്‍വി നഷ്ടപ്പെട്ട ഈ വിദ്യാര്‍ത്ഥിക്ക് ചികിത്സക്കായി കാശില്ലാതെ വന്നപ്പോഴാണ് അമേരിക്കന്‍ മലയാളിയും ഡാളസ് നിവാസിയുമായ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസഫ് ചാണ്ടി മുഴവുന്‍ ചികിത്സാ ചിലവും നല്‍കിയത്.കട്ടപ്പന സീയോണ സ്പീച്ച് സെന്ററില്‍ നിന്നും ഉടന്‍ തന്നെ കേള്‍വിസഹായിയും ചികിത്സയുമെത്തി. …

ആലക്കോട് സ്വദേശി തായലന്റില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കണ്ണൂര്‍: ആലക്കോട് സ്വദേശി തായലന്റില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. ആലക്കോട്, കൂട്ടാപറമ്പ, പൂവഞ്ചല്‍ കോളനിയിലെ പാട്ടശ്ശേരിയില്‍ ലിജോ ജോര്‍ജ്ജ് (28) ആണ് മരിച്ചത്.തായലന്റ് തലസ്ഥാനമായ ബാങ്കോക്കിലാണ് അപകടം ഉണ്ടായത്. ബാങ്കോല്‍ അസി. ഷെഫായി ജോലി ചെയ്യുന്ന ലിജോ ഹോട്ടലിലെ ചീഫ് ഷെഫിന്റെ മകന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ബൈക്കില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ലിജോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന വാഹനമിടിച്ചാണ് അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.പാട്ടശേരില്‍ ജോര്‍ജ്-ചെറുപുഴ, നീറനാകുന്നേല്‍ ലിസി ദമ്പതികളുടെ മകനാണ് ലിജോ. സഹോദരി: …

സംശയം: നവവധുവിനെ കഴുത്തു ഞെരിച്ചു കൊന്നു; നവവരനായ കൊലയാളി അറസ്റ്റില്‍

ബംഗ്‌ളൂരു: നെലമംഗല നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നും പ്രതിയെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. നെലമംഗലം, ഭക്തനപാളയയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന സല്‍മ (30)യാണ് കൊല്ലപ്പെട്ടത്. സല്‍മയും ഇമ്രാനും (35) ആറുമാസം മുമ്പാണ് വിവാഹിതരായത്. കല്യാണത്തിനു ശേഷം ബംഗ്‌ളൂരു, വിജയനഗറില്‍ താമസിച്ചിരുന്ന നവദമ്പതികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഭക്തനപാളയയിലേക്ക് താമസം മാറിയത്.സല്‍മയുടേത് രണ്ടാം വിവാഹമാണ്. മറ്റു ബന്ധങ്ങള്‍ ഉണ്ടെന്നു സംശയിച്ച് ഇമ്രാന്‍ …

കാണാതായ യുവാവ് കൊല്ലപ്പെട്ട നിലയില്‍; സമീറിന്റെ കൊലയാളികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി

ബംഗ്‌ളൂരു: കാണാതായ യുവാവിനെ വനത്തിനു സമീപത്തു റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, കെങ്കേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചെപാളിയിയില്‍ താമസക്കാരനായ സമീര്‍ (25) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹിതനായ സമീര്‍ കലാസിപാളയ്ക്കടുത്തുള്ള ബസവപ്പ സര്‍ക്കിളിലെ ഓള്‍ ഇന്ത്യ ടയേഴ്‌സ് എന്ന കടയിലാണ് ജോലി ചെയ്തിരുന്നത്. ഞായറാഴ്ചയും പതിവു പോലെ ജോലിക്കു പോയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് …

വെനിസ്വേലന്‍ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നതിന് സുപ്രീം കോടതി അനുമതി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി :തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിദേശ ശത്രുക്കള്‍ നിയമ പ്രകാരം വെനിസ്വേലന്‍ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്താന്‍ സുപ്രീം കോടതി അനുവദിച്ചു. എന്നാല്‍ തടവുകാരെ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് ഉചിതമായ നടപടിക്രമങ്ങള്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെ 5 ജഡ്ജിമാര്‍ നിയമത്തെ അനുകൂലിച്ചപ്പോള്‍ 4 പേര് എതിര്‍ത്തു.ഈ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ വിജയമായി കണക്കാക്കുന്നു , എന്നിരുന്നാലും കുടിയേറ്റക്കാരെ എല്‍ സാല്‍വഡോറിലെ ജയിലിലേക്ക് അയയ്ക്കാന്‍ അന്യഗ്രഹ വൈദേശിക …

വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി; മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ മലയാളിയായ കന്യാസ്ത്രീക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തത്. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രാക്ടിക്കല്‍-തിയറി ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയിരുന്നില്ല. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. 80 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷയെഴുതാന്‍ കഴിയൂവെന്ന് വിദ്യാര്‍ത്ഥിനിയെയും …

നിയമ സഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചുവയ്ക്കുവാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: സുപ്രിംകോടതി; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി

ന്യൂദെല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചു വയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ക്കു അധികാരം ഇല്ലെന്നു സുപ്രിംകോടതി. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചുവെന്ന ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിം കോടതി വിധി പറഞ്ഞത്.നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചു വച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സുപ്രിം കോടതി വിധി പറഞ്ഞത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം ഇല്ല. ബില്ലുകളില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം. സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം ഗവര്‍ണര്‍ …

കാലിക്കടവില്‍ കഞ്ചാവ് വേട്ട; പയ്യക്കി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെറുവത്തൂര്‍, പയ്യക്കി കണ്ടത്തില്‍ ഹൗസില്‍ എം സുല്‍ഫിക്കറി(29)നെയാണ് ചന്തേര എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ കാലിക്കടവ് എന്‍എച്ച് റോഡ് ജംഗ്ഷനില്‍ വച്ചാണ് കഞ്ചാവു പിടികൂടിയത്. പ്ലാസ്റ്റിക് കവറിലാക്കി വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന 18 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നു പിടികൂടിയതായി പൊലീസ് പറഞ്ഞു. ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

യുഎസ് സമ്പദ് വ്യവസ്ഥ ശരിയായ ദിശയില്‍, താരിഫുകള്‍ ഇതിനകം ഫലം നല്കിത്തുടങ്ങിയെന്നും ട്രംപ്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: യു.എസ് സമ്പദ്വ്യവസ്ഥ ശരിയായ വഴിയിലേക്കാണ് നീങ്ങുന്നതെന്നും താരിഫുകള്‍ ഇതിനകം ഫലം നല്കിത്തുടങ്ങിയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.എണ്ണവില കുറഞ്ഞു; പലിശനിരക്കുകള്‍ കുറഞ്ഞു;ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു, പണപ്പെരുപ്പമില്ല; ദീര്‍ഘകാലമായി ദുരുപയോഗം ചെയ്യപ്പെടുന്ന യുഎസ്എ, ദുരുപയോഗം ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് ഇതിനകം നിലവിലുള്ള താരിഫുകളില്‍ നിന്ന് ആഴ്ചയില്‍ കോടിക്കണക്കിന് ഡോളര്‍ കൊണ്ടുവരുന്നു. എല്ലാറ്റിലും ഏറ്റവും വലിയ ദുരുപയോഗക്കാരായ ചൈനയുടെ അതിന്റെ വിപണികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു, ദീര്‍ഘകാലമായി പരിഹാസ്യമായ ഉയര്‍ന്ന താരിഫുകള്‍ക്ക് പുറമേ, അതിന്റെ താരിഫുകള്‍ …

സാമ്പത്തിക ബാധ്യത; വാവടുക്കയില്‍ വെല്‍ഡിംഗ് തൊഴിലാളി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വെല്‍ഡിംഗ് തൊഴിലാളി കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, വാവടുക്കത്തെ മുച്ചൂര്‍ക്കുളം ഹൗസിലെ പരേതരായ നാരായണന്‍-കല്യാണി ദമ്പതികളുടെ മകന്‍ സദാശിവന്‍ എന്ന മണി (49)യാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരമണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സദാശിവനെ ഉടന്‍ താഴെയിറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി എട്ടു മണിയോടെ മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: ബിന്ദു. …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് ബദിയഡുക്കയിലേക്ക് മാറ്റി, മൂന്നു ഫോണ്‍ നമ്പറുകളുള്ള യുവാവിനെ തെരയുന്നു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവാവിനെതിരെ കാസര്‍കോട് സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയാരാണെന്നു അറിയാത്തതിനാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുനവാന്‍ ഉപയോഗിച്ച മൂന്നു ഫോണ്‍ നമ്പറുകളാണ് പരാതിയോടൊപ്പം നല്‍കിയിരുന്നത്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നത് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് ബദിയഡുക്കയിലേക്ക് കൈമാറിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വിവാഹ മോചന കേസ് നല്‍കിയ വിരോധം; ഭര്‍തൃമതിയെ ആക്രമിച്ച് കാര്‍ തകര്‍ത്ത കേസില്‍ പ്രതി അറസ്റ്റില്‍, സംഭവം ആരിക്കാടി ഓള്‍ഡ് റോഡില്‍

കാസര്‍കോട്: വിവാഹമോചന കേസ് നല്‍കിയ വിരോധം മൂലമാണെന്നു പറയുന്നു, വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍തൃമതിയെ ആക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍തൃബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആരിക്കാടി, കുന്നിലെ നവാബി (35)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ആരിക്കാടി, ഓള്‍ഡ് റോഡിലെ 40 കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഏപ്രില്‍ മൂന്നിനു രാത്രി പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും …

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി നാഷണല്‍ നഗര്‍, സജങ്കള സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 6.90 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. ഷിരിബാഗിലു, നാഷണല്‍ നഗറിലെ അഫ്‌സല്‍ മന്‍സലിലെ മുഹമ്മദ് സുഹൈല്‍ (27), എടനാട്, കട്ടത്തടുക്ക, സജങ്കളയിലെ മുഹമ്മദ് റഫീഖ് (39) എന്നിവരെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 10.15 മണിയോടെ എടനാട്, കട്ടത്തടുക്കയില്‍ വച്ചാണ് അറസ്റ്റ്. എ.എസ്.ഐ മനോജ്, ഡ്രൈവര്‍ കൃഷ്ണ പ്രസാദ്, ഡാന്‍സാഫ് അംഗങ്ങളായ നിജിന്‍, രതീഷ് കാട്ടാമ്പള്ളി എന്നിവര്‍ രാത്രികാല പട്രോളിംഗ് …

മിഞ്ചിപ്പദവിലെ പത്മാവതി അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക, മിഞ്ചിപ്പദവിലെ പരേതനായ ബാബു മണിയാണിയുടെ ഭാര്യ പത്മാവതി(73) അന്തരിച്ചു. മക്കള്‍: സദാനന്ദ, ഗോകുല്‍, മണിരാജ്(ഐഎസ്ആര്‍ഒ തിരുവനന്തപുരം), ശശികല(പെരിയ). മരുമക്കള്‍: അജിത, സുജാത, ശ്രീത, രാമചന്ദ്രന്‍ (പിഡബ്ല്യുഡി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പ്രഭാവതി, ഇന്ദിര, തേയമ്മ.