വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി; മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ മലയാളിയായ കന്യാസ്ത്രീക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തത്. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രാക്ടിക്കല്‍-തിയറി ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയിരുന്നില്ല. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. 80 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷയെഴുതാന്‍ കഴിയൂവെന്ന് വിദ്യാര്‍ത്ഥിനിയെയും വീട്ടുകാരെയും അറിയിച്ചിരുന്നു. എന്നാല്‍ 32 ശതമാനം മാത്രം ഹാജര്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെ തിയറി പരീക്ഷയെഴുതാന്‍ അനുവദിച്ചുവെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നു അറിയിച്ചിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page