കാലിക്കടവില്‍ കഞ്ചാവ് വേട്ട; പയ്യക്കി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെറുവത്തൂര്‍, പയ്യക്കി കണ്ടത്തില്‍ ഹൗസില്‍ എം സുല്‍ഫിക്കറി(29)നെയാണ് ചന്തേര എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ കാലിക്കടവ് എന്‍എച്ച് റോഡ് ജംഗ്ഷനില്‍ വച്ചാണ് കഞ്ചാവു പിടികൂടിയത്. പ്ലാസ്റ്റിക് കവറിലാക്കി വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന 18 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നു പിടികൂടിയതായി പൊലീസ് പറഞ്ഞു. ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page