വിവാഹ മോചന കേസ് നല്‍കിയ വിരോധം; ഭര്‍തൃമതിയെ ആക്രമിച്ച് കാര്‍ തകര്‍ത്ത കേസില്‍ പ്രതി അറസ്റ്റില്‍, സംഭവം ആരിക്കാടി ഓള്‍ഡ് റോഡില്‍

കാസര്‍കോട്: വിവാഹമോചന കേസ് നല്‍കിയ വിരോധം മൂലമാണെന്നു പറയുന്നു, വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍തൃമതിയെ ആക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍തൃബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആരിക്കാടി, കുന്നിലെ നവാബി (35)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ആരിക്കാടി, ഓള്‍ഡ് റോഡിലെ 40 കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഏപ്രില്‍ മൂന്നിനു രാത്രി പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച രാത്രി പരാതിക്കാരിയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയും മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ദാമ്പത്യബന്ധം തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുവതി വിവാഹമോചനത്തിനു കേസ് നല്‍കിയതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page