ആലക്കോട് സ്വദേശി തായലന്റില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കണ്ണൂര്‍: ആലക്കോട് സ്വദേശി തായലന്റില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. ആലക്കോട്, കൂട്ടാപറമ്പ, പൂവഞ്ചല്‍ കോളനിയിലെ പാട്ടശ്ശേരിയില്‍ ലിജോ ജോര്‍ജ്ജ് (28) ആണ് മരിച്ചത്.
തായലന്റ് തലസ്ഥാനമായ ബാങ്കോക്കിലാണ് അപകടം ഉണ്ടായത്. ബാങ്കോല്‍ അസി. ഷെഫായി ജോലി ചെയ്യുന്ന ലിജോ ഹോട്ടലിലെ ചീഫ് ഷെഫിന്റെ മകന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ബൈക്കില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ലിജോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന വാഹനമിടിച്ചാണ് അപകടം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.
പാട്ടശേരില്‍ ജോര്‍ജ്-ചെറുപുഴ, നീറനാകുന്നേല്‍ ലിസി ദമ്പതികളുടെ മകനാണ് ലിജോ. സഹോദരി: സിസ്റ്റര്‍ ബിജി ജോര്‍ജ് (ആരാധനസഭ, പാലക്കാട്). ആറുമാസം മുമ്പ് നാട്ടിലെത്തി തായ്‌ലന്റിലേക്ക് മടങ്ങിയ ലിജോ മെയ് നാലിനു നടക്കുന്ന അടുത്ത ബന്ധുവിന്റെ കല്യാണത്തിനു എത്താനിരിക്കെയാണ് അപകടത്തില്‍ പെട്ട് മരണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page