മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത: കീമോയ്ക്കു ശേഷം വിശ്രമിക്കുന്ന ക്യാൻസർ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കുള്ള പണം കവർന്നു
ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് പണം കവർന്നതായി പരാതി. കീമോ തെറാപ്പിക്കു ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഉഷ സന്തോഷിനു നേരെയാണ് ആക്രമണം. കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചു. ചികിത്സയ്ക്കായി കരുതിയിരുന്ന 16,000 രൂപയാണ് കവർന്നത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഉഷയും ഭർത്താവും മകളുമാണ് വീട്ടിലുള്ളത്. ഭർത്താവും മകളും പുറത്തു പോയിരുന്ന സമയത്താണ് കൃത്യം നടന്നത്. അയൽവാസികൾ ഉഷയെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇവർ അടിമാലി …