നീര്‍ച്ചാലില്‍ ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസ്; ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ
കാസര്‍കോട്: ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു അറസ്റ്റ് ചെയ്തു. കിളിംഗാറിലെ ഗണേഷി(36) നെ ആണ് ബദിയഡുക്ക പൊലീസ്അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടക, സുള്ള്യ, പേരാജെ നിധിമല സ്വദേശിയായ ടി.എന്‍ കുമാര്‍ (26) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് . പാടലടുക്ക, നിടുഗളയിലെ വീട്ടിലാണ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽതിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. പിന്നീട് ഒരു സുഹൃത്ത് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. പല …