കഞ്ചാവ് വില്‍പ്പന തടഞ്ഞുവെന്ന വിരോധം: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന തടസ്സപ്പെടുത്തുന്നുവെന്ന വിരോധത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം. കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവറായ ശാന്തിപ്പള്ളം, ദിനേശ് ബീഡി കമ്പനിക്കു സമീപത്തു താമസിക്കുന്ന മുഹമ്മദ് അഷ്‌റഫി(33)നാണ് കുത്തേറ്റത്. കഞ്ചാവ് വില്‍ക്കുന്നത് തടയുന്നതിലുള്ള വിരോധത്തില്‍ തടഞ്ഞു നിര്‍ത്തി കൈ കൊണ്ട് മുഖത്ത് അടിക്കുകയും കത്തി കൊണ്ട് വയറിനു കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ‘നിന്നെ കൊല്ലുമെടാ’ എന്നു പറഞ്ഞു കഴുത്തിനു കുത്താന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതിനാലാണ് ജീവാപായം ഒഴിവായതെന്നു കേസില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ പെര്‍വാഡില്‍ താമസക്കാരനായ കണ്ണൂര്‍, നാറാത്ത്, ഉളിക്കല്‍ സ്വദേശിയായ മുഹമ്മദ് റാഫി (34)യെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page