ജാതി സെന്‍സസ്: തിയ്യ സമുദായത്തെ പ്രത്യേക സമുദായമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം: ഗണേശന്‍ അരമങ്ങാനം
ചെറുവത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാനിരിക്കെ തിയ്യ സമുദായത്തെ പ്രത്യേക സമുദായമായി രേഖപ്പെടുത്താന്‍ ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നു തീയ്യ മഹാസഭ തൃക്കരിപ്പൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഗണേശന്‍ അരമങ്ങാനം ഉദ്ഘാടനം ചെയ്തു.തിയരുമായി പുലബന്ധം പോലും ഇല്ലാത്ത തെക്കന്‍ കേരളത്തിലെ ഈഴവരുടെ ഉപഗണത്തില്‍ കെട്ടിയിട്ടു തിയര്‍ക്കു അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇത്രകാലം ഈഴവര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നു ഗണേശ് ആരോപിച്ചു. ഒബിസിയില്‍ ഇപ്പോള്‍ നല്‍കി വരുന്ന സംവരണം തിയര്‍ക്കും ഈഴവര്‍ക്കും ജനസംഖ്യാനുപാതികമായി ലഭ്യമാവുന്നുവെന്നു ഉറപ്പാക്കണമെന്നും …