സീതയെ ആന ചവുട്ടിക്കൊന്നതല്ല; കൊലപാതകം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൊടുപുഴ: പീരിമേട്ടില്‍, മീന്‍മുട്ടി വനത്തില്‍ മരിച്ച നിലയില്‍ കണ്ട സ്ത്രീയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. ഇതേ തുടര്‍ന്നു ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്കു പോയപ്പോള്‍ കാട്ടാന ആക്രമിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയില്‍ നിന്നു മൂന്നരക്കിലോമീറ്റര്‍ അകലെ മീന്‍മുട്ടിക്കു സമീപത്ത് വനത്തില്‍ വച്ചാണ് കൊമ്പനാന ആക്രമിച്ചതെന്നാണ് ബിനു മൊഴി നല്‍കിയത്. വന വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കാട്ടുപൊന്തയുടെ മറവില്‍ നില്‍ക്കുകയായിരുന്ന ആനയെ കണ്ടിരുന്നില്ലെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.
കാട്ടാന ആക്രമണമെന്നാണ് പൊലീസും നാട്ടുകാരും വിശ്വസിച്ചത്. എന്നാല്‍ പീരുമേട് താലൂക്കാശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. തലയിലുണ്ടായ മുറിവുകളും വാരിയെല്ലുകള്‍ തകര്‍ന്നതുമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ബിനുവിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page