സമാന്തര ലോട്ടറി; ഉപ്പളയില്‍ ഒരാള്‍ അറസ്റ്റില്‍, 10,460 രൂപ പിടികൂടി, തൗഡുഗോളിയിലെ കോഴി അങ്ക കേന്ദ്രത്തിലും റെയ്ഡ്

കാസര്‍കോട്: ഉപ്പള ടൗണില്‍ സമാന്തര ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി, ബന്തിയോട് അടുക്കയിലെ ഷബീര്‍ മഹലില്‍ എം.കെ അബ്ദുല്‍ ഹനീഫി(57)നെയാണ് മഞ്ചേശ്വരം എസ്.ഐ രതീഷും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു സമാന്തര ലോട്ടറി ടിക്കറ്റിനുള്ള കടലാസുകളും 10,460 രൂപയും പിടികൂടി. ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഉപ്പള, പത്വാടി റോഡിലുള്ള ഒരു കടയുടെ മുന്‍ വശത്തു വച്ചാണ് പ്രതി അറസ്റ്റിലായത്.വൊര്‍ക്കാടി, തൗഡുഗോളിയിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ ഒരു …

തോമസ് മൈക്കിള്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കേരളാ കോണ്‍ഗ്രസ് നേതാവ് മൈക്കിള്‍ എം. പൂവത്താനിയുടെ മകന്‍ തോമസ് മൈക്കിള്‍ (39) അന്തരിച്ചു.മൃതദേഹം ഞായറാഴ്ച 2 മണിക്ക് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. മാതാവ്: ലീലാമ്മ. ഭാര്യ: അഞ്ജു. മക്കള്‍: മൈക്കിള്‍, മേബല്‍. സഹോദരങ്ങള്‍: അഡ്വ.മൈക്കിള്‍ പൂവത്താനി, എബിമോള്‍ വെള്ളക്കട(മാലോം പറമ്പ).

നാടെങ്ങും അന്താരാഷ്ട്ര യോഗാ ദിനാഘോഷം: മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലും വിപുലമായ പരിപാടികള്‍

കുമ്പള: മൊഗ്രാല്‍ ഗവ.യുനാനി ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററും, ജിവിഎച്ച്എസ്എസ് മൊഗ്രാലും സംയുക്തമായി വിപുലമായ പരിപാടികളോടെ പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസ്സും യോഗാ പ്രദര്‍ശനവും സ്‌കൂള്‍ കുട്ടികളെ അണിനിരത്തി യോഗാ ഡാന്‍സും ഉണ്ടായിരുന്നു.ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ ജയറാം ജെ, പി.ടി.എ പ്രസിഡന്റ് അഷറഫ് പെര്‍വാട്, യുനാനി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍അലി, ഡോ.സുകന്യ, എസ്.എം.സി ചെയര്‍മാന്‍ ആരിഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,അധ്യാപകരായ മണികണ്ഠന്‍, ജയ്‌സണ്‍, …

കുമ്പള സ്‌കൂള്‍ റോഡില്‍ വൈദ്യുതി ലൈനിന് മുകളിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റി

കുമ്പള: കുമ്പള സ്‌കൂള്‍ റോഡിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റി. മൂന്നു മരങ്ങള്‍ ചാഞ്ഞു വൈദ്യുതി ലൈനിന് മുകളിലേക്ക് ചാഞ്ഞു നിന്നതു രക്ഷിതാക്കളെയും കാല്‍നടയാത്രക്കാരെയും വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നു.സ്‌കൂള്‍ മൈതാനത്തുണ്ടായിരുന്നു വലിയ മരമാണ് ഏറെ അപകട ഭീഷണി ഉയര്‍ത്തിരുന്നത്. മരത്തിന് ചായ്വ് വന്നതോടെ സ്‌കൂള്‍ മൈതാനത്തുള്ള മതില്‍ ഇടിഞ്ഞു വീഴാറായ നിലയിലായിരുന്നു. മരച്ചില്ലകള്‍ ദിവസേന കാറ്റിലും മഴയിലും റോഡിലേക്ക് ഒടിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട കുമ്പളയിലെ വ്യാപാരികള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു വൈദ്യുതി ലൈനിന് മുകളിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് അധികൃതരോട് …

ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ്

കാസര്‍കോട്: ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്ജില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും സ്വര്‍ണ്ണവും 43 ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ സലീല്‍ എന്ന ആള്‍ക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സലീലിനെതിരെ കാസര്‍കോട്, കണ്ണൂര്‍, ജില്ലകളില്‍ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-“കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ മധ്യവയസ്‌കയുടെ ഭര്‍ത്താവ് ആറു മാസം മുമ്പാണ് മരിച്ചത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. …

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും കവര്‍ച്ച; നാലു സ്ത്രീകളും ആക്രി വ്യാപാരിയും അറസ്റ്റില്‍

പയ്യന്നൂര്‍: പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരോട് തെരുവിലെ, സൈനബ മന്‍സിലില്‍ എസ്.എം ഫൈസല്‍ (42), തഞ്ചാവൂര്‍ സ്വദേശികളും നിലവില്‍ മുണ്ടേരി മൊട്ട മുതുകോത്ത്, വലിയ കുണ്ടു ഉന്നതി സ്വദേശിയുമായ ലക്ഷ്മി (36), രേവതി (31), ഷെല്‍വി (27), പാര്‍വ്വതി (50) എന്നിവരെയാണ് കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. 14മാസമായി പൂട്ടിക്കിടക്കുകയായിരുന്ന കണ്ണവം എടയാറിലെ മലബാര്‍ …

ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ടാ യോഗാദിനം ആഘോഷിച്ചു

ബേക്കല്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ഫോര്‍ട്ടില്‍ 21 നു അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.രാവിലെ 6 മണി മുതല്‍ 8 മണി വരെ യോഗാ പരിശീലനം ഉണ്ടായിരുന്നു. സി.എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. സത്യനാരാണ ബല്ലേരി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കുമാരന്‍, മെമ്പര്‍ അബ്ദുള്ള, ആര്‍ക്കിയോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രണ്ടന്റ് വിജയകുമാര്‍ എസ് നായര്‍, ബി ആര്‍ ഡി സി ഓഫീസര്‍ ഷിജു പറമ്പത്ത്, കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് …

പുത്രക്കളയിലെ നാരായണ്‍ റായ് അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, ഏത്തടുക്ക, പുത്രക്കളയിലെ കര്‍ഷകന്‍ നാരായണ റായ് (72) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: രജനി, സൗമ്യ, സന്തോഷ്. മരുമക്കള്‍: ജഗന്നാഥ് റായ്, സദാനന്ദ റായ്.

ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ബദ്രിയ നഗറിലെ അബൂബക്കര്‍-ആമിന ദമ്പതികളുടെ മകന്‍ അഷ്റഫ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട അഷ്റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സാബിറ. മക്കള്‍: ഷെമീര്‍, നിഷ്വ, ശിസാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, നസീമ, ഫൗസിയ.

വേലി തന്നെ വിളവു തിന്നു; കൗണ്‍സിലിംഗിനു എത്തിയ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു; ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പഠനത്തില്‍ പിന്നോക്കം പോയ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയനാക്കിയ ഡോക്ടര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ കേസെടുത്തു. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. 2023 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാന്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇടക്കാലത്ത് പഠനത്തില്‍ നിന്നു പിന്നോട്ടു പോയി. അധ്യാപികമാര്‍ എത്ര ചോദിച്ചിട്ടും ഇതിനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറുടെ കാഞ്ഞങ്ങാട്ടുള്ള വീട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന കൗണ്‍സിംലിംഗ് സെന്ററില്‍ എത്തിച്ചു. കൗണ്‍സിലിംഗ് നടത്തുന്നതിനിടയില്‍ ഡോക്ടര്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുകയായിരുന്നുവത്രെ. പെണ്‍കുട്ടി ഭയം …

ആയുര്‍വ്വേദ മരുന്നു കടയില്‍ നിന്നു 10,000 രൂപ കവര്‍ന്നു; സിസിടിവി ചതിച്ചു; കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: ആയുര്‍വ്വേദ മരുന്നു കടയില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശിയും മഞ്ചേശ്വരം, അംഗഡിപ്പദവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അഷ്റഫി(45)നെയാണ് മഞ്ചേശ്വരം എസ്.ഐ കെ.ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്.ഹൊസങ്കടിയില്‍ ബങ്കര മഞ്ചേശ്വരത്തെ ബി.എം ജഗതി വൈദ്യരുടെ ഉടമസ്ഥതയിലുള്ള ആയുര്‍വ്വേദ മരുന്നുകടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ പതിനായിരം രൂപ കാണാനില്ലെന്നു വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ …

കുമ്പള മുജങ്കാവിലെ യക്ഷഗാന കലാ അക്കാദമി: മണ്ഡലം കോൺ.പ്രസിഡന്റിന്റെ പരാതിയിൽ പുതുജീവൻ നൽകാൻ സർക്കാർ നടപടി

കുമ്പള:നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കുമ്പള മുജങ്കാവിലെ യക്ഷഗാന കുലപതി കുമ്പള പാർഥി സുബ്ബ സ്മാരക യക്ഷഗാന കലാകേന്ദ്ര പുനസ്ഥാപിക്കാനും, അറ്റകുറ്റപ്പണികൾ നടത്താനും നടപടി ആരംഭിച്ചു. കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി 2024 ഡിസംബർ മാസം 20ന് സർക്കാറിന്റെ “കരുതലും കൈത്താങ്ങും” താലൂക്ക് അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ അക്കൗണ്ട്സ് ഓഫീസർ ഇക്കാര്യം അറിയിച്ചത്. തുളു നാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും, യക്ഷഗാന കുലപതി പാർഥി സുബ്ബനെയും സർക്കാർ അവഹേളിക്കുകയാണെന്നു രവി …

സഹോദരപുത്രന്റെ ആകസ്മിക മരണത്തിനു പിന്നാലെ റിട്ട. ബാങ്ക് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; കോട്ടൂര്‍ കണ്ണീരില്‍

കാസര്‍കോട്: സഹോദരന്റെ മകന്‍ മരണപ്പെട്ടതിന്റെ പിറ്റേന്നാള്‍ റിട്ട. ബാങ്ക് ജീവനക്കാരന്‍ മരിച്ചു. രണ്ടു ദിവസങ്ങളിലായി ഇരുവരും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മുളിയാര്‍, കോട്ടൂര്‍, പാത്തനടുക്കത്തെ ബാലന്‍ നായരുടെ മകനും നിര്‍മ്മാണ തൊഴിലാളിയുമായ സുരേഷ് (42) വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. വീട്ടില്‍ വച്ച് മസ്തിഷ്‌കാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നു മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ചയാണ് നടന്നത്. സുരേഷിന്റെ മരണം ഉണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പെയാണ് …

തച്ചങ്ങാട് സ്‌കൂളിലെ മോഷണം; അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയി, ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പിടിയില്‍

കാസര്‍കോട്: ബേക്കല്‍, വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന കവര്‍ച്ചാ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നു ഓടിപ്പോയി. ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പ്രതിയെ ഒരു മണിക്കൂറിനകം പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസിനു പുറമെ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടതിനും കേസെടുത്തു. ബേക്കല്‍, തായല്‍ മൗവ്വല്‍ സ്വദേശിയും തച്ചങ്ങാട്, അരവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പി.കെ മുഹമ്മദ് സഫ്‌വാ (19)നെയാണ് വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ തൃക്കണ്ണാട്, മലാംകുന്നില്‍ വച്ച് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് …

അതിഥി തൊഴിലാളികള്‍ ആളു മോശക്കാരല്ലെന്ന് ബദിയഡുക്കയില്‍ അഭിപ്രായ രൂപീകരണം; പൂട്ടിയിട്ട വീട്ടില്‍ സൂക്ഷിച്ചിരുന്ന 1500 തേങ്ങകള്‍ കാണാനില്ല

ബദിയഡുക്ക: അതിഥി തൊഴിലാളികള്‍ ബദിയഡുക്കയില്‍ നാട്ടുകാരെ ഓടിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുയരുന്നു. ഗോളിയടുക്കയിലെ നാസറിന്റെ അടച്ചിട്ട പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1500വോളം തേങ്ങ പൂട്ടുപൊളിച്ചു മോഷ്ടിച്ചു. പല വീടുകളില്‍ നിന്നും കോഴികളെ മോഷ്ടിച്ചു കൊണ്ടു പോവുന്നതും പതിവായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടുമുറ്റത്തു വയ്ക്കുന്ന കുട്ടികളുടെ സൈക്കിളുകളും മറ്റു കളിപ്പാട്ടങ്ങളും വിലപിടിപ്പുള്ള ചെരുപ്പുകളും പാത്രങ്ങളുമൊക്കെ കാണാതാവുന്നതു പതിവായിരിക്കുകയാണെന്നും പരാതിയുണ്ട്. അതിഥി തൊഴിലാളികള്‍ക്കു താമസസൗകര്യം നല്‍കുന്നതിനു സര്‍ക്കാര്‍ പല മുന്നറിയിപ്പുകളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ബദിയഡുക്ക പരിസരങ്ങളില്‍ കെട്ടിടമുടമകള്‍ അതൊക്കെ …

ജില്ലയില്‍ 22 മുതല്‍ 24 വരെ മഞ്ഞ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

കാസര്‍കോട്: 22, 23, 24 തിയതികളില്‍ കാസര്‍കോട് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 22ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 23, 24നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ശക്തമായേക്കാവുന്ന പകര്‍ച്ച വ്യാധി പ്രതിരോധിക്കുന്നതിന് ജില്ലാ പ്രൊഗ്രാം ഓഫീസര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പൊതുജനാരോഗ്യ നിയമം ജില്ലയില്‍ കര്‍ശനമാക്കുന്നതാണ്.

നിലമ്പൂരിൽ പെട്ടിയിലെ വോട്ടുകൾ എണ്ണി മുന്നണികൾ ; ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്ന് എൽഡിഎഫ്, വൻ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്. ട്വിസ്റ്റാകാൻ അൻവർ

മലപ്പുറം: നിലമ്പൂരിൽ വോട്ടുകൾ പെട്ടിയിലായതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. യുഡിഎഫ്, എൽഡിഎഫ് മുന്നണികളും പി.വി. അൻവറും വിജയം നേടുമെന്ന അവകാശവാദവുമായി രംഗത്തുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുകൾ പ്രകാരം 75.27 ശതമാനമാണ് ഉപതിരഞ്ഞെടുപ്പിലെ പോളിങ്. കനത്ത മഴയിലും ആവേശത്തോടെ ബൂത്തിലെത്തിയ വോട്ടർമാർ ആരെ പിന്തുണയ്ക്കുമെന്നതിലാണ് സസ്പെൻസ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2700 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ കോൺഗ്രസിലെ വി.വി. പ്രകാശിനെ തോൽപിച്ചത്. കൃത്യമായ കണക്കുമായി എൽഡിഎഫ്. വിജയം ഉറപ്പെന്ന് യുഡിഎഫും …